സുന്ദരികളായ സ്ത്രീകളെയോ സുന്ദരന്മാരായ പുരുഷന്മാരെയോ കാണുമ്പോൾ ജാഗ്രത പാലിക്കണമെന്നും പ്രണയക്കെണിയില്‍ വീഴരുതെന്നും വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് സർക്കാർ . കാരണം അവർ വിദേശ ചാരന്മാരാകാമെന്നാണ് ചൈനീസ് സർക്കാരിന്റെ കണ്ടെത്തല്‍. വിദേശ രഹസ്യാന്വേഷണ ഏജൻസികളിലെ അംഗങ്ങൾ സെൻസിറ്റീവ് ശാസ്ത്രീയ ഗവേഷണ ഡാറ്റയിലേക്ക് പ്രവേശനമുള്ള ചൈനീസ് കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. രാജ്യത്തിനെതിരായി പ്രവർത്തിക്കാനുള്ള രഹസ്യ വിവരങ്ങള്‍ കൈക്കലാക്കാന്‍ അവര്‍ വിദ്യാർത്ഥികളെ ഉപയോഗിക്കുമെന്നാണ് ദേശീയ സുരക്ഷാ ഏജൻസി കരുതുന്നത്. “സുന്ദരരായ പുരുഷന്മാരെയും സുന്ദരികളെയും” കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ചൈനയിലെ Read More…
Tag: china
ഷിസിഗുവാന്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് ; നദിയുടെ വിരിമാറിലൂടെ കാര്‍ ഡ്രൈവിംഗ് നടത്താം ! വീഡിയോ
ലോകത്തെ അത്ഭുതങ്ങളുടെ കണക്കെടുത്താല്‍ ഒരെണ്ണം ചൈനയില്‍ ഇപ്പോഴുമുണ്ട്. ചൈനയുമായി ബന്ധപ്പെട്ട ലാന്റ്മാര്‍ക്ക് അടയാളപ്പെടുത്താന്‍ പറഞ്ഞാല്‍ ആദ്യം ഓര്‍മ്മയില്‍ എത്തുന്നതാകട്ടെ വന്‍മതിലും. എന്തായാലും ചൈന മറ്റൊരു അത്ഭുതം കൂടി ലോകത്തിന് കാത്തുവെച്ചിരിക്കുകയാണ്. അവയില്‍ ഒന്ന് നല്ല ഒഴുക്കുള്ള നദിക്ക് നടുവിലൂടെയുള്ള ഒന്നാന്തരം ഒരു വാഹനയാത്രയാണ്. ചൈനയിലെ ക്വിംഗ്ജിയാങ് നദിയുടെ ഉപരിതലത്തിലൂടെ 400 മീറ്റര്‍ വരുന്ന യാത്രാനുഭവമാണ്. ഇതിനായി അവര്‍ ‘സ്വപ്‌നങ്ങളുടെ പാലം’ തുറന്നിരിക്കുകയാണ്. ‘ബ്രിഡ്ജ് ഓഫ് ഡ്രീംസ്’ എന്നറിയപ്പെടുന്ന ഷിസിഗുവാന്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് 2.8 ടണ്‍ വരെ ഭാരമുള്ള Read More…
ഭരതനാട്യത്തില്‍ അരങ്ങേറ്റം ചൈനയില്‍; 13 കാരി ചൈനീസ് പെണ്‍കുട്ടി ചരിത്രം രചിച്ചു- വിഡിയോ
ബീജിംഗ്: പുരാതന ഇന്ത്യന്‍ നൃത്തരൂപമായ ഭരതനാട്യത്തിന്റെ അരങ്ങേറ്റം ചൈനയില്‍ നടത്തി 13 കാരി ചൈനീസ് പെണ്‍കുട്ടി ചരിത്രം രചിച്ചു.പ്രശസ്ത ഭരതനാട്യം നര്‍ത്തകി ലീല സാംസണ്‍, ഇന്ത്യന്‍ നയതന്ത്രജ്ഞര്‍, ചൈനീസ് ആരാധകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വന്‍ സദസ്സിന് മുമ്പാകെ ലീ മുസി എന്ന പെണ്‍കുട്ടിയാണ് ഭരതനാട്യത്തിന്റെ സോളോ പെര്‍ഫോമന്‍സില്‍ അരങ്ങേറ്റം കുറിച്ചത്. ചൈനയില്‍ ഇതാദ്യമായിട്ടാണ് ഒരാള്‍ ഭരതനാട്യത്തിന്റെ അരങ്ങേറ്റം നടത്തുന്നത്. ചൈനീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നൃത്തത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ചൈനയില്‍ പൂര്‍ണ്ണ പരിശീലനം നേടിയ ഒരു വിദ്യാര്‍ത്ഥി Read More…
‘നാന്‍ജിംഗിന്റെ മാലാഖ’ ; ആത്മഹത്യയില്‍ നിന്നും രക്ഷിച്ചത് 469 വിഷാദരോഗികളെ ; പാലത്തില്‍നിന്ന് ചാടാതെ തടഞ്ഞു
ഓരോരുത്തരുടേയും മാനസികാവസ്ഥ വ്യത്യസ്തമാണ്. ജീവിത പ്രതിസന്ധികളെ ചിലര്‍ അസാധാരണ മനോധൈര്യത്തോടെ മറികടക്കുമ്പോള്‍ മറ്റുചിലര്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനത്തില്‍ ആത്മഹത്യയില്‍ അഭയം തേടും. മരണത്തിന് തൊട്ടുമുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷമാണ് സന്നദ്ധപ്രവര്‍ത്തകന്‍ ചെന്‍ നിരാശരായ ആ മനുഷ്യരുമായി സംസാരിക്കാന്‍ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം നല്‍കിയ ആത്മവിശ്വാസത്തില്‍ ആത്മഹത്യയില്‍ നിന്നും ജീവിതത്തിലേക്ക് പിന്തിരിഞ്ഞ് കയറിയത് നൂറുകണക്കിന് പേരാണ്. ചൈനയിലെ ആത്മഹത്യാ പ്രതിരോധ സന്നദ്ധപ്രവര്‍ത്തകനാണ് ചെന്‍ സി. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാന നഗരമായ നാന്‍ജിംഗിലെ യാങ്‌സി നദിക്ക് കുറുകെയുള്ള Read More…
ഇനി പാമ്പിനെ കടിക്കാം ! മാംസത്തിന് ബദലായി പെരുമ്പാമ്പുകള്‍: വളര്‍ത്താന്‍ 4,000 ഫാമുകള്‍
അതിവേഗം പ്രജനനം നടത്തുകയും വളരുകയും ചെയ്യുന്നവയാണ് പാമ്പുകള്‍. മാംസത്തിനായുള്ള ആഗോള ഡിമാന്‍ഡ് കൂടുന്നതിനിടയില്‍ ഭാവിയില്‍ പ്രോട്ടീന് വേണ്ടിയുള്ള ശക്തമായ ബദലായി പെരുമ്പാമ്പ് ഇറച്ചി മാറിയേക്കാമെന്ന് വിദഗ്ദ്ധര്‍. ഇത് ലക്ഷ്യമിട്ട് ചൈനയിലും വിയറ്റ്‌നാമിലുമായി വാണിജ്യാടിസ്ഥാനത്തില്‍ പെരുമ്പാമ്പുകളുടെ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നു. ഏകദേശം 4,000 ലധികം ഫാമുകളാണ് രണ്ടുരാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ തുകലും സുസ്ഥിരമായ മാംസവും നല്‍കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്തിന് സുസ്ഥിരമായ ഒരു മാംസ സ്രോതസ്സിന്റെ ആവശ്യം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, മാംസ ഉല്‍പ്പാദനം മൂന്നിരട്ടിയിലധികം വര്‍ധിച്ചു, Read More…
ചൈനയിലെ ലവ് ഗുരുവിന്റെ ക്ലാസ്സിന് വന്‍ തിരക്ക്; പണക്കാരെ വലയിലാക്കാനുള്ള ലവ് ട്രിക്കുകള്‍ പഠിപ്പിക്കും
ചൈനയിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ ‘ക്യൂ ക്യൂ’ എന്ന ‘ലെ ചുവാന്‍ക്’ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരവിഷയമായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഡേറ്റിംഗും പ്രണയോപദേശവും നല്‍കുന്നതില്‍ വൈദഗ്ധ്യമുള്ള ഇവര്‍ സമ്പന്നരായ പുരുഷന്മാരെ എങ്ങിനെ വലയിലാക്കാം എന്ന കാര്യത്തിലാണ ക്ലാസെടുക്കുന്നത്. പക്ഷേ കൃത്യമായ പ്രതിഫലം കൊടുക്കണം. ചൈനയിലെ ഈ ലവ് ഗുരുവിന്റെ ക്ലാസ്സിന് ഇന്റര്‍നെറ്റില്‍ വന്‍ തിരക്കാണ്. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ ഫോളോവേഴ്‌സിന് സമ്പന്നരെ സ്വന്തമാക്കാനുള്ള ലവ് ട്രിക്കും ഡേറ്റിംഗും റിലേഷന്‍ ഉപദേശങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റിലെ മറ്റ് പല ഡേറ്റിംഗ് Read More…
നാളെ നിങ്ങളുമൊരു ‘കള്ളനാ’കാം ! ഏതു ലുക്കിലും ഫെയ്സ് മാസ്ക് റെഡി, വേഷം മാറി മോഷണം ചൈനയില്‍ വ്യാപകം
ചൈനയില്‍ അള്‍ട്രാ റിയലിസ്റ്റിക് സിലിക്കണ്‍ ഫെയ്സ് മാസ്‌കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള മോഷണ പരമ്പരകള്‍ വ്യാപകമാകുന്നു. മോഷ്ടാക്കള്‍ ഇവ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയും പോലീസിന് പ്രതികളെ തിരിച്ചറിയാന്‍ പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം മാസ്‌ക്കുകളുടെ നിരോധനത്തെക്കുറിച്ച് ചര്‍ച്ചകള്‍ വ്യാപകമാകുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഷാങ്ഹായിലെ നാല് വീടുകള്‍ കുത്തിത്തുറന്ന് 100,000 യുവാന്‍ (13,760 ഡോളര്‍) വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. പ്രധാന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞപ്പോള്‍, 40 കാരനായ ഇയാളുടെ പക്കല്‍ ഒരു സിലിക്കണ്‍ മാസ്‌ക് ഉണ്ടായിരുന്നു. അത് കുറ്റകൃത്യങ്ങള്‍ Read More…
കുളിയും കഴിപ്പും ഒരുമിച്ച്… കറിയില്‍ കുളിക്കാം, ഇതാണ് പുതിയ ട്രെന്‍ഡ്
ചൈനീസ് ഭാഷയില്‍ ” വെന്‍ക്വാന്‍ ” എന്നറിയപ്പെടുന്ന ചൂടുനീരുറവകള്‍ ചൈനക്കാര്‍ക്കിടയില്‍ വളരെ ജനപ്രീതി അര്‍ജിച്ച വിനോദമാണ്. അതും ശൈത്യകാലത്ത്. ഇവിടെ നീരുറവകള്‍ പ്രകൃതിദത്തമായതും മനുഷ്യനിര്‍മിതമായവയുമെല്ലമുണ്ട്. ഹുവാക്കിങ് പാലസ്, ക്രസന്റ് മൂണ്ട് പൂള്‍, എന്നിവയെല്ലാം പ്രശസ്തമായ ചുടുനീരുറവകളാണ്. എന്നാല്‍ രുചികരമായ കുളി അനുഭവം നല്‍കുന്ന ചുടുനീരുറവകളാണ് ട്രെന്‍ഡായത് .ചൂടുള്ള വെള്ളത്തില്‍ ഭക്ഷണം കലക്കി അതില്‍ ഇറങ്ങി കുളിക്കുന്ന രീതിയാണത്രേ ഇത്. ഇത്തരത്തിലുള്ള ആശയം ആദ്യം മുന്നോട്ട് വെച്ചത് 2018 ല്‍ ഹാങ്ഷൗവിലുള്ള ഫസ്റ്റ് വേള്‍ഡ് ഹോട്ടലാണ്. ചെറിയ പൂള്‍ Read More…
കാമുകിയെ സിമെന്റ് മോതിരം അണിയിച്ച് വിവാഹാഭ്യര്‍ത്ഥന ! ‘എന്റെ പ്രണയത്തിന് സിമന്റിന്റെ ഉറപ്പ്’ !
പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും ഇഷ്ടത്തിന്റെയുമൊക്കെ പ്രതീകമാണ് വിവാഹമോതിരം. പലരും അത് ഏറ്റവും വിലക്കൂടിയതാകാന്‍ ശ്രദ്ധിക്കുകയും ചെയ്യുമ്പോള്‍ ചൈനയിലെ ഒരു കാമുകന്‍ തന്റെ കാമുകിയ്ക്ക് നല്‍കിയതാകട്ടെ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച മോതിരം. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, 36 കാരനായ യാവോ ഗുയോവാണ് വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന നടത്തിയത്. അതുല്യ സൃഷ്ടിയായ സിമന്റ് മോതിരം ഉപയോഗിച്ചായിരുന്നു തന്റെ പങ്കാളിയോട് ഗുയോ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വെയ്ബോയില്‍ പങ്കുവെച്ച വീഡിയോയില്‍ ”100 വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ പ്രണയം ക്ഷയിക്കുകയോ Read More…