Featured Healthy Food

കുട്ടികളിൽ ഓർമശക്തിയും വളര്‍ച്ചയും വർധിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ, ശീലമാക്കാം!…

കുട്ടികളുടെ ഭക്ഷണക്രമത്തില്‍ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിയ്ക്കണം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിയ്ക്കണം കുട്ടികള്‍ക്കായി നല്‍കേണ്ടത്. വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആവശ്യകതയാണുള്ളത്. ടിവിയില്‍ കാണുന്ന അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിപ്പിക്കുന്നതിനേക്കാള്‍ ആരോഗ്യകരമായ ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം…. തൈര് – നമ്മുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. കാത്സ്യം, വൈറ്റമിന്‍ ബി12, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ ഇവ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് Read More…

Health

മെനിഞ്ചൈറ്റിസിനെതിരേ ജാഗ്രത പാലിക്കണമെന്ന്‌ വിദഗ്‌ധര്‍

തിരുവനന്തപുരം: പ്രധാനമായും കുട്ടികളെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്‌ രോഗബാധ പടരാതിരിക്കാന്‍ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്‌. 2030ഓടെ ബാക്‌ടീരിയല്‍ മെനിഞ്ചൈറ്റിസ്‌ പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന ആരംഭിച്ച വാക്‌സിനേഷന്‍, ബോധവല്‍ക്കരണം പോലുള്ള നടപടികളിലൂടെ രോഗബാധ 50 ശതമാനവും മരണസംഖ്യ 70 ശതമാനവും കുറയ്‌ക്കാനാകുമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. അഞ്ചു വയസിന്‌ താഴെ പ്രായമുള്ള കുട്ടികളും കൗമാരക്കാരും കൂടുതലായി ഇരകളാകുന്ന മെനിഞ്ചൈറ്റിസിന്റെ ആജീവനാന്ത സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത മാതാപിതാക്കള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയാറില്ലെന്ന്‌ തിരുവനന്തപുരം കിംസ്‌ Read More…

Featured Oddly News

സ്കൂളില്‍ ഇഷ്ടിക ചുമക്കാൻ കുട്ടികളെ നിർബന്ധിക്കുന്നു; വൈറൽ വീഡിയോയില്‍ വൻ പ്രതിഷേധം

ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി . പ്രൈമറി സ്കൂൾ കുട്ടികളെ ഇഷ്ടിക ചുമക്കാനും സ്കൂൾ വളപ്പിൽ ഇന്റർലോക്കിംഗ് ജോലികൾ ചെയ്യാനും നിർബന്ധിക്കുന്നതാണ് വീഡിയോയിലുള്ളത്. അമാവൻ ബ്ലോക്കിലെ സന്ദി നാഗിൻ പ്രൈമറി സ്കൂളിലാണ് ഈ സംഭവം നടന്നത്. രാഹുൽ സൈനി എന്ന എക്സ് (X) ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, യൂണിഫോം ധരിച്ച നിരവധി കുട്ടികൾ ഇഷ്ടികകൾ ചുമക്കുന്നതും സ്കൂൾ കെട്ടിടത്തിന് സമീപത്തെ തകർന്ന വഴിയിലൂടെ നടക്കാനും പാടുപെടുന്നത് കാണാം. ചില Read More…

Crime

ഭാര്യ ഒളിച്ചോടി, മദ്യപിച്ച് ലക്കുകെട്ട അച്ഛൻ 3 മക്കളെ കഴുത്തറുത്ത് കൊന്നു; നടുക്കുന്ന കൊടുംക്രൂരത

കടുത്ത മദ്യപാനിയായ പിതാവ് മൂന്ന് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി. 12 വയസ്സുള്ള ഓവ്യ, എട്ടു വയസ്സുകാരി കീർത്തി, അഞ്ചു വയസ്സുള്ള മകൻ ഈശ്വരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ മധുക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന ഈ കൂട്ടക്കൊല നടന്നത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്. സംഭവത്തിൽ തൃത്താലൂർ സ്വദേശി എസ്. വിനോദ് കുമാർ (35) ആണ് പ്രതി. ഇയാൾ സംഭവ ശേഷം പൊലീസിൽ കീഴടങ്ങി. വിനോദ് Read More…

Featured Lifestyle

ഇതൊന്നും കുട്ടികൾ കേൾക്കേ പറയല്ലേ! വലിയ വില നൽകേണ്ടി വരും!

മാതാപിതാക്കള്‍ കുട്ടികളോട് ഇടപഴകുമ്പോള്‍ വളരെയധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം. മാതാപിതാക്കളുടെ പെരുമാറ്റവും, സംസാരവുമൊക്കെ കുട്ടികളെ വളരെ പെട്ടെന്നാണ് സ്വാധീനിയ്ക്കുന്നത്. കുട്ടികളല്ലേ, എന്ന ധാരണയില്‍ അവരുടെ ഒപ്പമിരുന്ന് മാതാപിതാക്കള്‍ പല കാര്യങ്ങളും സംസാരിയ്ക്കാറുണ്ട്. എന്നാല്‍  മാതാപിതാക്കള്‍ ശ്രദ്ധിച്ചു മാത്രം കുട്ടികളോട് ഇടപഴകുക എന്നതാണ് പ്രധാനം. കുട്ടി പഠിക്കുന്നതും മനസിലാക്കുന്നതും അവനു ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കാം….. സാമ്പത്തിക പ്രശ്‌നങ്ങള്‍ സംസാരിക്കുന്നത് – സാമ്പത്തികമായ ഞെരുക്കങ്ങള്‍, ഇല്ലായ്മകള്‍ എന്നിവ കുട്ടികളെ Read More…

Featured Oddly News

വിമാനത്തിന്റെ ലാന്‍ഡിംഗ് ഗീയറില്‍ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിൽ; 94 മിനിറ്റ് അതിസാഹസികയാത്ര; 13 വയസ്സുകാരൻ സുരക്ഷിതൻ

സാഹസിക യാത്രയാകാം, പക്ഷേ ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? വിമാനത്തിനടിയിൽ വീൽ അറയിൽ (ലാന്‍ഡിംഗ് ഗീയറില്‍) ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ അതിസാഹസിക യാത്രയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്, എന്നാൽ വിമാനം മാറി. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല. ഏറെക്കുറെ Read More…

Oddly News

ക്ലാസ് മുറിയില്‍ രണ്ടാംക്ലാസ്സുകാരി കുടുങ്ങിയത് 17 മണിക്കൂര്‍ ; കണ്ടെത്തിയത് രാവിലെ ജനല്‍ കമ്പിയില്‍ തല കുടുങ്ങിയ നിലയില്‍

കെന്‍ഞ്ജര്‍: ബന്‍സ്പാല്‍ ബ്ലോക്കിലെ അന്‍ജര്‍ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കഴിഞ്ഞത് 17 മണിക്കൂറിലധികം. വെള്ളിയാഴ്ച രാവിലെ ജനല്‍ കമ്പിയില്‍ തല കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. അംബദാഹര ഗ്രാമത്തിലെ ഏഴ് വയസ്സുകാരിയായ ജ്യോത്സ്‌ന ദേഹുരി എന്ന വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവം. കുട്ടിയെ കെന്‍ഞ്ജര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജില്ലാ ഭരണകൂടം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗൗരഹരി മഹന്തയെ സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് Read More…

Healthy Food

സ്‌കൂളുകള്‍ തുറക്കുന്നു, കുട്ടികള്‍ക്കായി ഹെല്‍ത്തി ടിഫിന്‍

പോഷക ഗുണത്തോടൊപ്പം രുചികരവുമായിരിക്കണം കുട്ടികള്‍ക്കുള്ള ഭക്ഷണം. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന്‌ മടുപ്പുളവാക്കും.ഭക്ഷണത്തോടുള്ള മടുപ്പ്‌ വര്‍ധിക്കുവാനും ഇതിടയാക്കും. അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌. സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ടിഫിന്‍ ബോക്‌സില്‍ കരുതാന്‍ രുചികരവും പോഷക സമ്പുഷ്‌ടവുമായ 5 വിഭവങ്ങള്‍. സ്‌കൂളില്‍ പോഷകഗുണമുള്ള ഭക്ഷണം കൊടുത്തുവിട്ടതുകൊണ്ട്‌ കാര്യമില്ല. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന്‌ മടുപ്പുളവാക്കും. അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌. സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ടിഫിന്‍ ബോക്‌സില്‍ Read More…

Featured Lifestyle

കുട്ടികള്‍ വേണ്ട, പട്ടികള്‍ മതി; രക്ഷാകര്‍തൃത്വം ഭാരം, നായകള്‍ കുട്ടികളേക്കാള്‍ സ്‌നേഹം നല്‍കുന്നു !

ചില രാജ്യങ്ങളിൽ, നായ്ക്കളുടെ എണ്ണം കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ലോകമെമ്പാടും കുട്ടികൾ ഉണ്ടാകുന്നതിനുപകരം ആളുകൾ നായ്ക്കളെ വളർത്താൻ തിരഞ്ഞെടുക്കുന്നുണ്ടോ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ വീടുകളില്‍ കുട്ടികളേക്കാള്‍ കൂടുതല്‍ ഉള്ളത് നായകളാണ്. ഈറ്റ്വോസ്‌ ലോറന്‍ഡ്‌ സര്‍വകലാശാലയിലെ പ്രഫസര്‍ എനികോ കുബിനിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. കുട്ടികളെ വളര്‍ത്തുന്നതിനു പകരം നായകള്‍ക്കും പൂച്ചകള്‍ക്കും പുതിയ തലമുറ പ്രധാന്യം നല്‍കുന്നതെന്നാണു ഗവേഷകരുടെ നിരീക്ഷണം. നായയുടെ ഉടമസ്‌ഥാവകാശവും ജനന നിരക്ക്‌ കുറയുന്നതും തമ്മില്‍ ബന്ധമുണ്ടെന്നു പ്രഫ. കുബിനി പറഞ്ഞു. പല Read More…