മുൻകൂട്ടി യാതൊരു സൂചനയും നൽകാതെ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം (Sudden cardiac arrest) പ്രവചിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ്. ഹൃദ്രോഗമുള്ള മുതിർന്നവരെ മാത്രമല്ല, പൂർണ്ണ ആരോഗ്യവാനെന്ന് തോന്നിക്കുന്ന യുവാക്കളെയും കായികതാരങ്ങളെയും വരെ ഇത് ബാധിക്കാറുണ്ട്. എന്നാൽ ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ഗവേഷകർ ഇതിലൊരു വലിയ കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച്, സാധാരണയായി ചെയ്യാറുള്ള ഇ.സി.ജി (ECG) പരിശോധനകളിൽ ഒളിഞ്ഞിരിക്കുന്ന, ഇതുവരെ ആരും തിരിച്ചറിയാത്ത ചില അപകടസൂചനകൾ കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞു. Read More…
Tag: Cardiology
വില്ലൻ എൽഡിഎൽ മാത്രമല്ല; കൊളസ്ട്രോൾ നില കൃത്യമായിട്ടും ഹൃദയാഘാതം വരുന്നത് എന്തുകൊണ്ട്?
കൊളസ്ട്രോൾ റിപ്പോർട്ട് ‘നോർമൽ’ ആണെന്നു കാണുമ്പോൾ പലരും ആശ്വസിക്കാറുണ്ട്. എന്നാൽ ഈ ആശ്വാസം പലപ്പോഴും തെറ്റായ ഒരു സുരക്ഷിതബോധമാണ് നൽകുന്നതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സാധാരണ രക്തപരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ടവരിലും ഹൃദയാഘാതം വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഇന്ത്യയിൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ ഹൃദയസംബന്ധമായ മരണം 34 ശതമാനം വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ദൗർഭാഗ്യകരമായ കാര്യം, ഹൃദയാഘാതം ഉണ്ടാകുന്നവരിൽ 25 ശതമാനം പേർ 40 വയസ്സിൽ താഴെയുള്ളവരും പകുതിയോളം പേർ 50 വയസ്സിൽ താഴെയുള്ളവരുമാണ് എന്നതാണ്. ഹൃദ്രോഗം Read More…
സസ്യ പ്രോട്ടീനോ അതോ മാംസ പ്രോട്ടീനോ? ഹൃദയത്തിന് നല്ലത് ഏതെന്ന് അറിയാം
ലോകമെമ്പാടുമുള്ള മരണങ്ങളിൽ വലിയൊരു ഭാഗം ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ് സംഭവിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഹൃദ്രോഗികളുടെ എണ്ണം ഭയാനകമാംവിധം വർദ്ധിച്ചുവരുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ഭക്ഷണക്രമത്തിൽ അമിതമായി ഉൾപ്പെടുത്തുന്ന മാംസാഹാരങ്ങൾ (Animal Protein) ഇതിനൊരു പ്രധാന കാരണമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഹൃദയാരോഗ്യം നിലനിർത്താൻ സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾക്ക് (Plant Protein) മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. സസ്യ പ്രോട്ടീനുകളിൽ ഹൃദയപേശികളെ പോഷിപ്പിക്കുന്ന Read More…



