Health

പാനി പൂരി പ്രിയരേ, ജാഗ്രത…; കാന്‍സര്‍ ഘടകങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്

പലർക്കും പ്രിയങ്കരമായ ജനപ്രിയ തെരുവ് ലഘുഭക്ഷണമായ പാനി പൂരിയില്‍ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടക ആരോഗ്യ വകുപ്പ് നടത്തിയ സുരക്ഷാപരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. കോട്ടൺ മിഠായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ കളറിംഗ് ഏജന്റായ റോഡാമൈൻ-ബി നിരോധിച്ചതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നത്. തെരുവ് കച്ചവടക്കാർ, കല്യാണ മണ്ഡപങ്ങൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഫുഡ് സേഫ്റ്റി Read More…

Health

ടാറ്റൂ ചെയ്യുന്നത് അര്‍ബുദത്തിന് കാരണമാകുമോ?പുതിയ പഠനം പറയുന്നത് ഇങ്ങനെ

ശരീരത്തില്‍ ടാറ്റൂകള്‍ പതിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇക്കാര്യത്തില്‍ സെലിബ്രിറ്റികളും സിനിമാ താരങ്ങളും ഒട്ടും പിന്നിലല്ല.​ പല ഡിസൈനുകളിലും വലുപ്പത്തിലുമുള്ള ടാറ്റുവാണ് ശരീരത്തില്‍ പതിപ്പിക്കാറുളളത്. എന്നാല്‍ അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. അടുത്തിടെ സ്വീഡനിലെ ലണ്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ ശരീരത്തിലെ ടാറ്റുകളും ലിംഫാറ്റിക് സംവിധാനത്തെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പഠനം നടത്തിയത് 12,000 പേരിലാണ്. ഇതില്‍ നിന്ന് ശരീരത്തില്‍ ഒരു ടാറ്റൂ എങ്കിലും ഉള്ളവര്‍ക്ക് Read More…

Health

കാന്‍സര്‍ പടര്‍ത്തുന്ന ജീനിന്റെ ഉറവിടം വാല്‍സെയിലെ ഒരു കുടുംബമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍

കാന്‍സര്‍ പടര്‍ത്തുന്ന ജീനിന്റെ ഉറവിടം കണ്ടെത്തി ശാസ്ത്രജ്ഞന്മാര്‍. സ്തനാര്‍ബുദം, അണ്ഡാശയം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു തെറ്റായ ജീന്‍ 18-ാം നൂറ്റാണ്ടിലെ വടക്കന്‍ ദ്വീപുകളിലെ ഒരു കുടുംബത്തില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.1700-കളുടെ മധ്യത്തിനുമുമ്പ് ഷെറ്റ്ലാന്‍ഡ് മെയിന്‍ലാന്‍ഡിന് കിഴക്ക് വാല്‍സെയില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഡിഎന്‍എ വിഭാഗം ഉണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജിം വില്‍സന്റെ നേതൃത്വത്തിലുള്ള ഗവേഷണം, വൈക്കിംഗ് ജീന്‍സില്‍ നിന്നുള്ള ജനിതക ഡാറ്റ ഉപയോഗിച്ചായിരുന്നു കണ്ടെത്തല്‍ നടത്തിയത്. ഇത് ഓര്‍ക്നി, Read More…

Good News

മമ്മൂട്ടിയെ കണ്ടു, ചിത്രത്തില്‍ ഓട്ടോഗ്രാഫും കിട്ടി; സന്തോഷത്തോടെ കുഞ്ഞ് ഇവാൻ യാത്രയായി, വേദനകളില്ലാത്ത ലോകത്തേയ്ക്ക്

പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതും അവരുടെ കൈയില്‍ നിന്ന് ഒപ്പ് വാങ്ങുന്നതുമൊക്കെ സര്‍വ്വ സാധാരണമാണ്. അതില്‍ പലതും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. എന്നാല്‍ കുഞ്ഞ് ഇവാന്‍ മമ്മൂക്കയെ കണ്ട നിമിഷം വളരെ ഹൃദയസ്പര്‍ശിയായിരുന്നു. തന്റെ ആഗ്രഹം നിറവേറ്റിയ കാന്‍സര്‍ ബാധിതനായ ഇവാന്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ലോകത്തുനിന്ന് യാത്രയായി. അഖില്‍ ജോയിയുടെയും നിമ്മുവിന്റെയും മകനാണ് ഇവാന്‍ ജോ അഖില്‍. ഇവാന് കാന്‍സര്‍ സ്ഥിരീകരിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. കുട്ടിയില്‍ കണ്ടെത്തിയത് തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു. സിനിമ കണ്ട് തുടങ്ങിയ കാലം Read More…

Oddly News

വീഡിയോയില്‍ കണ്ടത് വിശ്വസിച്ചു; കാന്‍സര്‍ സുഖപ്പെടാന്‍ ദിവസം 13കപ്പ് കാരറ്റ് ജ്യൂസ്; ഒടുവില്‍ …

സോഷ്യല്‍മീഡിയകളില്‍ നിന്ന് കിട്ടുന്ന എല്ലാ അറിവുകളും വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അതിന്റെ സത്യാവസ്ഥകളെക്കുറിച്ച് പലപ്പോഴും ആലോചിക്കാറുപോലും ഇല്ല. വണ്ണം കുറക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും കാന്‍സര്‍പോലുള്ള ഏതു മാരക രോഗവും ഭേദമാകാനുമുള്‍പ്പടെ പല തരത്തിലുള്ള വീഡിയോകളും ഉപദേശങ്ങളും പ്രചാരത്തിലുണ്ട്. നാമാകട്ടെ അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ അത് ഷെയര്‍ ചെയ്യുകയും ചെയ്യും. അതുപോലെ ഒരു വിഡീയോ കണ്ട് കാന്‍സര്‍ രോഗത്തെ മാറ്റാമെന്നു വിശ്വസിച്ച ഒരു യുവതിയെക്കുറിച്ചുള്ള വാര്‍ത്തയാണിത്. യുകെ സ്വദേശിയായ 39കാരി ഐറീന സ്റ്റോയ്നോവയാണ് വീഡിയോ കണ്ട് Read More…

Health

സാരി ഉടുത്താല്‍ കാന്‍സര്‍ വരുമോ? അറിയാം  ‘സാരി കാന്‍സറി’നെപ്പറ്റി

അര്‍ബുദത്തിന് കാരണമാകുന്ന പല വസ്തുക്കളെപ്പറ്റിയും നാം വായിച്ചട്ടുണ്ടാകും. എന്നാല്‍ ആ കൂടെയൊന്നുംതന്നെ സാരി എന്ന പേര് കേട്ടിട്ടില്ല. ഇപ്പോള്‍ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത് സാരി ധരിക്കുന്നത് അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ്. എന്നാല്‍ സാരിയല്ല അതിന് താഴെ മുറിക്കിക്കെട്ടുന്ന പാവാടയാണ് ഈ കഥയിലെ വില്ലന്‍. 1945 കളില്‍ ധോത്തി അര്‍ബുദത്തിനോട് ചേര്‍ന്ന് തന്നെ പറയപ്പെട്ടു തുടങ്ങിയ വാക്കാണ് സാരി അര്‍ബുദം. വളരെ മുറുക്കി അരക്കെട്ടില്‍ മുണ്ടും അടിപാവാടയുമെല്ലാം ഉടുക്കുന്നതിന്റെ ഫലമായി വരുന്ന സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്ന ചര്‍മ്മാര്‍ബുദമാണ് ഇത്. Read More…

Healthy Food

കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്ക് ന്യൂട്രോപിനിക് ഡയറ്റ്

പ്രായമായവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കമുള്ള പ്രത്യേക ഭക്ഷണക്രമമാണ് ന്യൂട്രോപിനിക് ഡയറ്റ്. ആന്റിമൈക്രോബിയല്‍ ഡയറ്റ് എന്നും ഇതറിയപ്പെടുന്നു. കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്കാണ് ഈ ഭക്ഷണരീതി ഏറ്റവും ഫലപ്രദം. കീമോതെറാപ്പി മരുന്നുകള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ സഹായിക്കുന്ന ശ്വേതരക്താണുക്കളുടെ ശക്തി ക്ഷയിപ്പിക്കുന്നു. കീമോറതെറാപ്പിക്ക് വിധേയരാകുന്നവര്‍ വളരെ വേഗം മറ്റ് രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് ഇതുകൊണ്ടാണ്. ഇത്തരം രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടന്നുകൂടുന്നത് മിക്കവാറും അവര്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. ഇവിടെയാണ് ന്യുട്രോപിനിക് ഡയറ്റിന്റെ പ്രാധാന്യം. കരള്‍, വൃക്ക മുതലായ അവയവങ്ങള്‍ മാറ്റിവച്ചവര്‍, Read More…

Health

നിങ്ങളുടെ അടുക്കളയിലെ ഈ സാധനങ്ങള്‍ ക്യാന്‍സറിന് കാരണമാകും

നമ്മുടെ അടുക്കളയിലെ പല നിത്യോപയോഗ സാധാനങ്ങളും ചില പാചകരീതികളും ആരോഗ്യത്തെ അപകടത്തിലാക്കുന്നതാണ്. ഇവ ക്യാന്‍സറിന് തന്നെ കാരണമായേക്കാം. ഇത്തരം രീതികളോടും വസ്തുക്കളോടും ബുദ്ധിപരമായ അകലം പാലിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഉരുളക്കിഴങ്ങ് ചിപ്പ്‌സ് വറുക്കുകയോ ബേക്കിംഗ് ചെയ്യുകയോ ചെയ്യുമ്പോള്‍ ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ സ്വഭാവികമായി രൂപം കൊള്ളുന്ന രാസവസ്തുവാണ് അക്രിലമൈഡ്. ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, വറുത്ത് ബ്രഡ് എന്നിവയില്‍ സാധാരണയായി ഇത് കാണപ്പെടുന്നു. അക്രിലമൈഡ് എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിന് ഭക്ഷണം ആവിയില്‍ വേവിക്കുകയോ തിളപ്പിക്കുകയോ മൈക്രോവേവ് Read More…