വരാനിരിക്കുന്ന ചിത്രമായ വേൈട്ടയാന് വേണ്ടി ഫഹദിന്റെയും രജനീകാന്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടയില്‍ ഇന്ത്യയുടെ രണ്ടു സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള ഫഹദ്ഫാസിലിന്റെ ചിത്രം സിനിമയുടെ അണിയറക്കാര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 8 വ്യാഴാഴ്ച, ഫാസിലിന്റെ ജന്മദിനം പ്രമാണിച്ച് സൂപ്പര്‍സ്റ്റാറുകളായ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പമുള്ള ഫഹദ് ഫാസിലിന്റെ ഫോട്ടോ സിനിമയുടെ നിര്‍മ്മാതാക്കള്‍ പങ്കിട്ടു. പ്രശസ്തരായ മൂന്ന് അഭിനേതാക്കള്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് ലൈക്ക പ്രൊഡക്ഷന്‍സ് എഴുതി ”ഇന്ത്യന്‍ സിനിമയുടെ രണ്ട് സ്തംഭങ്ങള്‍ ഞങ്ങളുടെ ജന്മദിന ബോയ് ഫഹദ് ഫാസിലിനൊപ്പം” പോസിറ്റീവ് Read More…
Tag: birthday
അനുഷ്‌കയെ വിരാട് കോലി പ്രണയത്തോടെ വിളിയ്ക്കുന്നത് ഇങ്ങനെ ; വൈറലായി താരത്തിന്റെ ചെല്ലപ്പേര്
ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരെ തമാശയായും വാത്സല്യവും നിറഞ്ഞ രീതിയില്‍ വിളിയ്ക്കാന്‍ നിങ്ങള്‍ക്ക് മാത്രമായി ഒരു പേര് ഉണ്ടാകും. അത്തരത്തില്‍ അനുഷ്‌കയെ വിരാട് കോലി വിളിയ്ക്കുന്ന പ്രിയപ്പെട്ട പേരാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ആരാധകരുടെ ഇടയില്‍ ഈ വിളിപ്പേര് ഇപ്പോള്‍ വൈറലായിരിയ്ക്കുകയാണ്. അനുഷ്‌കയുടെ 36-ാം പിറന്നാള്‍ Read More…
നിങ്ങളൊരു രത്‌നമാണെന്ന് ഗോപി സുന്ദറിന് പിറന്നാളാശംസ നേര്‍ന്ന് താര നായര്‍, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയാ
സംഗീത സംവിധായകനായ ഗോപിസുന്ദറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയസുഹൃത്തുക്കൾ. മോഡലും കലാകാരിയും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായര്‍ ഗിഫ്റ്റ് ഹാംപറുമായിയാണ് ഗോപി സുന്ദറിനെ സർപ്രൈസ് ചെയ്തത് . സമ്മാനമായി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം നല്‍കി. ഗിഫ്റ്റ് ഹാംപര്‍ നിര്‍മിച്ച് നല്‍കിയ ഗാലറി ആര്‍ട്ട് താരയെയും ഗോപിയെയും ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാാമില്‍ സമ്മാനത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരുന്നു.അതില്‍ ” നിങ്ങളൊരു രത്‌നമാണ്എന്നും കൂടെയുള്ളതിന് നന്ദിയെന്ന കുറിപ്പ് കാണാന്‍ സാധിക്കും. അല്‍പ്പം ഗ്ലാമറുള്ള Read More…
നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ മധുരം വിളമ്പി ഇലന്തൂരിലെ തറവാട്ട് വീട്
കോഴഞ്ചേരി: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനം ലോകമെങ്ങും മലയാളികള്‍ ആഘോഷിക്കുമ്പോള്‍ തറവാടും ജന്മനാടും മധുരം വിളമ്പിയും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഒപ്പം ചേരുന്നു. ഇലന്തൂരിലുള്ള പുന്നക്കല്‍ തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് സദ്യ ഒരുക്കി പിറന്നാള്‍മധുരം പങ്കിട്ടു. സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറി ആയിരുന്ന പിതാവ്‌വിശ്വനാഥന്‍ നായരുടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്നെങ്കിലും ലാലേട്ടന്റെ കൗമാരവും യുവത്വവും അവധിക്കാലങ്ങളില്‍ ചെലവഴിച്ചിരുന്നത് അമ്മയുടെ തറവാടായ പുന്നക്കലില്‍ആയിരുന്നു. ഇക്കാലത്ത് നിരവധി സുഹൃദ് ബന്ധങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്നതായി ഇപ്പോള്‍ തറവാട്ടില്‍ Read More…
റൊണാള്‍ഡോയില്ലാതെ മുപ്പതാം പിറന്നാള്‍ മാലിദ്വീപില്‍ അടിച്ചുപൊളിച്ച് ജോര്‍ജ്ജീന
ഒരാളുടെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണ് 30 വയസ്സ് തികയുന്നത്. ലോകത്തെ ഏറ്റവും ‘ഗ്‌ളാമറസ് വൈഫ്’ മാരില്‍ ഒരാളായ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജീന റോഡ്രിഗ്രസ് തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. ജനുവരി 27 ന് 30 തികഞ്ഞ ജോര്‍ജ്ജീന മാലിദ്വീപിലാണ് തന്റെ ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപില്‍ വിനോദസഞ്ചാരത്തിന് എത്തിയ മോഡല്‍ തന്റെ അനേകം ബിക്കിനി ചിത്രങ്ങളാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. മോഡലും ബിസിനസുകാരിയുമൊക്കെയായ ജോര്‍ജ്ജീന ആഡംബരത്തോടെ ജന്മദിനം ആഘോഷിക്കാന്‍ സ്വകാര്യ ജെറ്റ് Read More…
” ഞങ്ങളുടെ രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങള്‍” ; മൈഥിലിയുടെ നീലിന് ഒന്നാം പിറന്നാള്‍
2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പാലേരിമാണിക്യത്തില്‍ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മൈഥിലിയെ തേടി നിരവധി അവസരങ്ങള്‍ എത്തി. എന്നാല്‍ കുറച്ചു നാളുകളായി താരം സിനിമയില്‍ നിന്ന് ചെറിയൊരിടവേള എടുത്തിരുന്നു. 2022 ഏപ്രില്‍ 28 നായിരുന്നു മൈഥിലിയുടെ വിവാഹം. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ഇവരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്കൊരു മകന്‍ ജനിച്ചതും മൈഥിലി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി അറിയിച്ചിരുന്നു. Read More…
ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ഭര്‍ത്താവിനെ ഭാര്യ മുഖത്തടിച്ചു കൊലപ്പെടുത്തി
പൂനെ: ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോകാത്തതില്‍ മനംനൊന്ത് മഹാരാഷ്ട്രയിലെ പൂനെയില്‍ 38 കാരനെ ഭാര്യ തല്ലിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വാന്‍വാഡി പ്രദേശത്ത് നടന്ന സംഭവത്തില്‍ റിയല് എസ്റ്റേറ്റ് ഡവലപ്പര്‍ നിഖില്‍ ഖന്നയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ 36 കാരിയായ ഭാര്യ രേണുകയുടെ ജന്മദിനം സെപ്റ്റംബര്‍ 18 ന് ആയിരുന്നു. ദുബായില്‍ ഇത് ആഘോഷിക്കാന്‍ അവര്‍ ആഗ്രഹിച്ചു, പക്ഷേ ഭര്‍ത്താവ് അവളുടെ ആവശ്യം നിറവേറ്റിയില്ല. നവംബര്‍ 5 ന് ദമ്പതികളുടെ വിവാഹ വാര്‍ഷികവും ആയിരുന്നു. രണ്ട് ആഘോഷങ്ങളിലേക്കും Read More…
നടി അദിതി റാവു ഹൈദരിക്ക് കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ആശംസ വൈറലാകുന്നു
നടി അദിതി റാവു ഹൈദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ‘കാട്രു വെളിയിടൈ’, ‘ചെക്ക ചിവന്ത വാനം’, ‘ഹേയ് സിനാമിക’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി റാവു ഹൈദരി ഇന്ന് 37-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാ താരങ്ങളും ആരാധകരും അദിതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. എന്നാല്‍ കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ജന്മദിനാശംസയാണ് കൂടുതല്‍ വ്യത്യസ്തമായിരിക്കുന്നത്. നടന്‍ അദിതിക്കൊപ്പമുള്ള ഒരു ചിത്രം പങ്കിടുകയും ‘ഹാപ്പി ബര്‍ത്ത്‌ഡേ പാര്‍ട്ണര്‍!’ എന്ന് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു കുറിപ്പും അതിനൊപ്പം ഇംഗ്ലീഷില്‍ ഒരു കവിതയും Read More…
ഗോഡ്‌സില്ലയെ പേടിച്ച് അമ്മയുടെ മടിയില്‍നിന്ന് ഇറങ്ങിയില്ല, ആലിയ പറഞ്ഞ പിറന്നാള്‍ കഥ
ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ കൂടിയാണ് ആലിയ. ദേശീയ പുരസ്‌കാരവും താരത്തെ തേടി ഇപ്പോള്‍ എത്തിയിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഗംഗുബായ് കത്ത്യാവാഠിയിലെ പ്രകടനത്തിനാണ് ആലിയയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തിയത്.സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അമ്മ സോണി രാസ്ദാന് ഹൃദ്യമായ ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ആലിയയുടെ ഇന്‍സ്റ്റാഗ്രാം Read More…









