ന്യൂജഴ്സി ∙ ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ ക്രമക്കേടുകൾ നടന്നെന്ന് റിപ്പോര്‍ട്ട്. കായിക മത്സരങ്ങളിലെ അഴിമതിയും ക്രമക്കേടുകളും നിരീക്ഷിക്കുന്ന രാജ്യാന്തര സ്വതന്ത്ര സംഘടനയായ ‘കോപ്പൻഹേഗൻ ഗ്രൂപ്പ്’ ആണ് ചില മത്സരങ്ങളിലെ അസ്വാഭാവിക സംഭവങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ചില സംഭവങ്ങൾ വാതുവയ്പ്പിനും ക്രമക്കേടിനും വഴിവെച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൂർണ്ണമായി പുറത്തുവന്നിട്ടില്ലെങ്കിലും ഇതിന്റെ സംഗ്രഹം കൗൺസിൽ ഓഫ് യൂറോപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെക്സിക്കോയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കൻ താരം തെംബ സ്വാനെ ചുവപ്പ് കാര്‍ഡ് Read More…

