ബംഗളുരുവിൽ പ്രാവുകളെ ഉപയോഗിച്ച് വീടുകളുടെ പൂട്ട് തകർത്ത് മോഷണം നടത്തുന്ന 38-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരിവാള മഞ്ഞ എന്നറിയപ്പെടുന്ന “ മഞ്ജുനാഥ്” എന്ന യുവാവാണ് അറസ്റ്റിലായത്. ഹൊസൂർ സ്വദേശിയാണെങ്കിലും ബംഗളൂരുവിലെ നാഗരത്ത്പേട്ടയിലാണ് ഇയാൾ താമസിക്കുന്നത്. നഗരത്തിലുടനീളം നടത്തിയ 50 മോഷണങ്ങൾക്കെങ്കിലും ഉത്തരവാദി ഇയാളാണെന്നാണ് അധികൃതർ കരുതുന്നത്. കാരണം മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്തമായിരുന്നു മഞ്ജുനാഥിന്റെ രീതി. മോഷണം നടത്താനായി തിരഞ്ഞെടുക്കുന്ന വീടുകളിൽ മോഷണത്തിന് മുന്നേ ഇയാൾ പ്രാവുകളെയും കൂടെകൊണ്ടുപോകുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരില്ലാത്ത ബഹുനില കെട്ടിടങ്ങളിലായിരുന്നു ഇയാളുടെ Read More…
Tag: Bengaluru
ഹൈടെക്… കൂലിക്കായി വാച്ചിൽ QR കോഡ് സെറ്റ് ചെയ്തു ‘മാസാ’യി ഓട്ടോക്കാരൻ
സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ നിരവധി മാറ്റങ്ങളാണ് സമൂഹത്തിൽ പ്രകടമാകുന്നത്. മനുഷ്യൻ ബൗദ്ധികപരമായും മാനസികപരമായും ഒരുപാട് ഉയരങ്ങളിലേക്കെത്തിച്ചേർത്തു. കാലം മാറുമ്പോൾ കോലവും മാറണമെന്നാണല്ലോ പറയുന്നത്. അത്തരത്തിൽ കോലമൊന്നു മാറ്റിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ. പണ്ടൊക്കെ നമ്മൾ കാശ് കയ്യിൽ കൊണ്ടുനടക്കുകയായിരുന്നു പതിവ്. കാലക്രമേണ എടിഎം കാർഡുകളുടെ വരവോടെ കാർഡായി താരം. എന്നാൽ കാലം പിന്നെയും മുന്നോട്ട് പോയപ്പോൾ ജിപെയും ഫോൺപേയും പേടിഎം എല്ലാം വന്നു. പണം കൈയിൽ കൊണ്ടു നടക്കുന്ന നമ്മൾ ഇപ്പോൾ ക്യൂ ആർ കോഡ് Read More…
‘ദൈവത്തിന്റെ കൈകള്‍’… അകക്കണ്ണ് കൊണ്ട് കാന്‍സര്‍ തിരിച്ചറിയുന്ന ആയിഷ ബാനു
ജന്മനാ തന്നെ അന്ധയായിരുന്നുവെങ്കിലും ആയിഷ ബാനുവിന് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകള്‍ക്ക് പോലും കാണാന്‍ സാധിക്കാത്തത് തിരിച്ചറിയാന്‍ സാധിക്കുന്നു. ഇന്ന് ഈ 24കാരി സ്ത്രീകളുടെ ജീവന്‍ രക്ഷിക്കുന്ന രക്ഷകയാണ്. ബെംഗളൂരു സ്വദേശിയായ ആയിഷയ്ക്ക് ബെംഗളൂരുവിലെ സൈറ്റ്കെയര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടാക്ടൈല്‍ എക്സാമിനര്‍ എന്ന പദവി ലഭിച്ചത് അകക്കണ്ണിന്റെ മികവ് കൊണ്ടാണ്. സ്താനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ വെറും സ്പര്‍ശന ശക്തികൊണ്ട് കണ്ടെത്തുകയാണ് ആയിഷ ബാനു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിസ്‌കവറി ഹാന്‍ഡ്സ് എന്നറിയപ്പെടുന്ന സംഘടനയുടെ ഭാഗമായി ഇത് ചെയ്തുവരുന്നുണ്ട്. കാഴ്ചാവെല്ലുവിളിയുള്ള എക്സാമിനര്‍മാരുടെ പരിശോധനയ്ക്ക് Read More…
അത്താഴം ഫ്രീ, വാടക 5വര്‍ഷമായി കൂട്ടിയിട്ടില്ല! ബംഗ്ലൂരുവിലെ വീട്ടുടമയെക്കുറിച്ച് ഒരു വാടകക്കാരന്‍
ബംഗ്ലൂരുവിലെ ഒരു വാടകക്കാരന്‍ തന്റെ വീട്ടുടമയില്‍ നിന്നുണ്ടായ ഹൃദയസ്പര്‍ശിയായ ഒരനുഭവം വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുകയാണ്. ‘എന്റെ വീട്ടുടമസ്ഥന്‍ എനിക്ക് ഇന്ന് അത്താഴം വാങ്ങിത്തന്നു,” എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത് . ‘ഇത് എനിക്ക് സന്തോഷകരമായ നിമിഷമാണ്, എന്റെ ഉടമ എത്ര നല്ല ആളാണെന്ന് സന്തോഷം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വാടകക്കാരന്‍ കൂട്ടിച്ചേര്‍ത്തു. ‘അദ്ദേഹത്തിന് 65 വയസ്സുണ്ട്, കഴിഞ്ഞ 5 വര്‍ഷമായി അദ്ദേഹത്തിന്റെ വീട്ടിലാണ് ഞാന്‍ വാടകയ്ക്കു താമസിക്കുന്നത്. ഇന്ന് എന്റെ വാതില്‍ക്കല്‍ വന്ന് Read More…
ബംഗലുരുവില്‍ ക്യാബുകള്‍ക്ക് വേണ്ടി യുവതി ഒരുമാസം ചെലവഴിച്ചത് 16,000 രൂപ !
മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരമാണ് ബെംഗളൂരു. അതുകൊണ്ടു തന്നെ സ്വകാര്യ ക്യാബുകളും ഒല, ഊബര്‍ തുടങ്ങിയ ക്യാബ് അഗ്രഗേറ്ററുകളും നഗരത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ക്യാബുകള്‍ക്ക് വേണ്ടി എത്രരൂപ ഓരോ മാസവും ചെലവഴിക്കുന്നുണ്ടെന്ന് നിങ്ങള്‍ കണക്കാക്കിയിട്ടുണ്ടോ? അടുത്തിടെ ഒരു യുവതി എക്സില്‍ പങ്കുവെച്ച ഈ വിവരത്തില്‍ അവരുടെ ഒരുമാസത്തെ വീട്ടുവാടകയടെ പകുതി വരുന്നുണ്ടെന്ന് കണ്ടപ്പോള്‍ ഞെട്ടിയിരിക്കുകയാണ്. ബംഗളൂരുവിലെ വന്‍ഷിത എന്ന ഉപയോക്താവ് തന്റെ ഗതാഗത ചെലവ് ട്രാക്കുചെയ്യാനും കണക്കാക്കാനും ക്രെഡ് ആപ്പിലെ കണക്കുകള്‍ Read More…
ബംഗലുരുവിലെ ചൂടില്‍ പുഴുങ്ങുന്നതായി തോന്നുന്നുണ്ടോ? നഗരത്തിന് സമീപം കുളിരാന്‍ ഏഴിടങ്ങളുണ്ട്
കനത്തചൂടും ജലക്ഷാമവും അനുഭവപ്പെടുന്നെന്നാണ് തൊഴിലിനും നഴ്‌സിംഗ്, എഞ്ചിനിയറിംഗ് വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ബാംഗ്ലൂര്‍ നഗരത്തെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന പ്രധാന പരാതി. നഗരത്തില്‍ ഉടനീളം കടുത്ത ചൂടാണ്. എന്നാല്‍ ചൂടില്‍ നിന്ന് രക്ഷപ്പെട്ടോടാന്‍ നഗരത്തിന് സമീപത്ത് തന്നെ മഞ്ഞും തണുപ്പുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് പാക്കേജ് പ്ലാന്‍ ചെയ്യുകയാണ് ഓപ്പറേറ്റര്‍മാര്‍. ബാംഗ്ലൂരിനടുത്തായി മനസ്സിനെയും ശരീരത്തെയും കുളിര്‍പ്പിക്കാനായി കടുത്ത ശൈത്യമുള്ള അനേകം സ്ഥലങ്ങളുണ്ട്. ബാംഗ്ലൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് കൂര്‍ഗ്, കാപ്പി ഫാമുകള്‍ക്കും മൂടല്‍മഞ്ഞുള്ള Read More…
ഒരു സഹായത്തിന് വീട്ടുവേലയ്ക്ക് നിര്‍ത്തി; ബന്ധുവിനെ കൂടി വിളിച്ചുവരുത്തി കൊള്ളയടിച്ചത് നാലുകോടിയുടെ സ്വര്‍ണ്ണവും പണവും
ബംഗളൂരു: ഒരു സഹായമാകട്ടെ എന്നുകരുതി വീട്ടിവേലയ്ക്കായി നിര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചത് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണവും പണവും. സംഭവത്തില്‍ ഒളിവില്‍ പോയെങ്കിലും ഇവരുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അടിച്ചുമാറ്റിയത് നാലു കിലോ സ്വര്‍ണ്ണവും 32 കിലോ വെള്ളയും ഒമ്പത് ലക്ഷം രൂപയുമായിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള വീട്ടുജോലിക്കാരനും അവന്റെ രണ്ട് ബന്ധുക്കളുമാണ് മോഷണം നടത്തിയത്. അതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ഒരു മാസമായി ജ്വല്ലറിയുടമയയുടെ വീടും Read More…