പശ്ചിമ ബംഗാളിലെ ഹൗറയില്‍ എല്ലാ ദിവസവും രാവിലെ, നഗരം പൂര്‍ണ്ണമായി ഉണരുന്നത് 58 വയസ്സുള്ള ഡോളി റാണയുടെ ‘ധര്‍മ്മതല, ധര്‍മ്മതല’ എന്ന ശബ്ദം കേട്ടുകൊണ്ടാണ്. യാത്രാക്കൂലി പിരിച്ചും സ്റ്റോപ്പുകള്‍ വിളിച്ചുപറഞ്ഞും ഡോളി നടത്തുന്നത് ഒരിക്കലും നിറവേറ്റാന്‍ കഴിയാതെ പോയ പിതാവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുക കൂടിയാണ്. ഡോളി റാണ തന്റെ പരേതനായ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പശ്ചിമ ബംഗാളില്‍ ഒരു ബസ് കണ്ടക്ടറായി. കടം, നഷ്ടം, ദൈനംദിന വെല്ലുവിളികള്‍ എന്നിവയെ ധൈര്യത്തോടെ നേരിട്ടു ആയിരക്കണക്കിന് ആളുകള്‍ക്ക് അവര്‍ നിശബ്ദമായി Read More…
Tag: bengal
മൃതദേഹങ്ങളെ ഭയമില്ല, പേടിപ്പെടു ത്തുന്നത് ജീവിച്ചിരിക്കുന്നവര്‍ ; ബംഗാ ളിലെ ഏക ശ്മശാനം സൂക്ഷിപ്പുകാരി തുമ്പാദാസ്
പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ശവസംസ്‌കാര ചടങ്ങുകളില്‍ പശ്ചിമബംഗാളിലെ തുമ്പാദാസ് വ്യത്യസ്തയാണ്. പുരന്ദര്‍പൂര്‍ ശ്മശാനത്തിലെ ജോലിക്കാരിയായ അവര്‍ പശ്ചിമ ബംഗാളില്‍ മൃതദേഹം സംസ്‌ക്കരിക്കുന്ന ജോലി ചെയ്യുന്ന ഒരേയൊരു സ്ത്രീ കൂടിയാണ്. ഏറെ സന്തോഷത്തോടും ആത്മാര്‍ത്ഥത യോടും കൂടിയാണ് തുമ്പാദാസ് ഈ ജോലി നിര്‍വ്വഹിക്കുന്നത്. 2014-ല്‍ ഇതേ ശ്മശാനത്തിലെ സംസ്‌ക്കാര ചടങ്ങുകള്‍ ചെയ്തിരുന്ന പിതാവ് ബാപി ദാസിന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്നാണ് തുമ്പയുടെ ഈ ജോലി ആരംഭിച്ചത്. വീട്ടിലെ ദാരിദ്ര്യം നിമിത്തം പത്താം ക്ലാസിനുശേഷം തുമ്പയ്ക്ക് പഠനം ഉപേക്ഷിക്കേ ണ്ടിവന്നിരുന്നു. Read More…


