പ്രകൃതിദത്തമായ പല വിഭവങ്ങള്‍ കൊണ്ടും സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ വോഡ്ക കൊണ്ട് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ ആരും ഒന്ന് അദ്ഭുതപ്പെടും. എന്നാല്‍ വോഡ്ക കൊണ്ട് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം…
Tag: Beauty
പതിവായി ലിപ്‌സ്റ്റിക് ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?
അധരം സുന്ദരമാക്കാന്‍ ലിപ്‌സ്റ്റിക് ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? അനുയോജ്യമായ നിറത്തിലുളള ലിപ്‌സ്റ്റിക് പുരട്ടി അനാകര്‍ഷകമായ ചുണ്ടുകളെപ്പോലും ആകര്‍ഷകമാക്കാന്‍ സാധിക്കും. ലിപ്‌സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ… നിത്യവും കളര്‍ പുരട്ടാന്‍ താല്പര്യമില്ലെങ്കില്‍ ലിപ്ബാം പുരട്ടിയും ചുണ്ടുകളെ മനോഹരമാക്കാം. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടറുള്ള ലിപ്ബാം വേണം ഉപയോഗിക്കാന്‍. സ്‌ട്രോബറി, ചോക്ലേറ്റ് ഫ്‌ളേവറുകളില്‍ ലിപ്ബാം ലഭ്യമാണ്. ചുണ്ടുകള്‍ക്കു നനവു പകരുന്നതിന് ലിപ്ബാം ഉപകരിക്കും. ലിപ് കളര്‍ ഉപയോഗിക്കുന്നതിനു മുന്നോടിയായി ലിപ്ബാം പുരട്ടാം. ഇത് ചുണ്ടുകള്‍ക്കു മൃദുത്വമാര്‍ന്ന പരിവേഷം നല്‍കും. ചുണ്ടുകള്‍ക്ക് സമീപത്തായി Read More…
സൗന്ദര്യം വേണോ? ; രാത്രി കിടക്കുംമുൻപ് ചൂട് പാലിൽ ഇത് ചേർത്ത് കുടിക്കൂ; ഒട്ടേറെ ഗുണങ്ങൾ
ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. ഒരു ഗ്ലാസ് പാല്‍ കുടിച്ച് കിടന്ന് ഉറങ്ങുന്നത് ശരീരത്തിന് വളരെയധികം ഗുണവും അതോടൊപ്പം നല്ല ഉറക്കവും നമുക്ക് നല്‍കുന്നു. മഞ്ഞള്‍പൊടി, ഏലയ്ക്ക എന്നിവ ചേര്‍ത്ത് പലരും പാല്‍ കുടിക്കാറുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ ഗുണം നല്‍കുന്ന ഒന്നാണ് പാലില്‍ കുറച്ച് നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത്. പാലില്‍ നെയ്യ് ചേര്‍ത്ത് കുടിയ്ക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം….
പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നുവോ? ഇതാണ് കാരണം, ചെറുപ്പമായിരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ ചെറുപ്പം നിലനിര്‍ത്തണമെങ്കില്‍ നമ്മള്‍ തന്നെ ശരിയായ ജീവിതശൈലി ഉണ്ടാക്കിയെടുക്കേണ്ടിയിരിയ്ക്കുന്നു. നല്ല പോലെ ആരോഗ്യം നോക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യശീലങ്ങളും ഉണ്ടായിരിക്കും. ഈ ശീലങ്ങള്‍ എല്ലാവരും പിന്തുടര്‍ന്നാല്‍ എല്ലാവര്‍ക്കും നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്താന്‍ പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം Read More…
വോട്ട് ചെയ്തശേഷം വിരലിലെ മഷിയടയാളം നെയില്‍ പോളിഷ് ഇടാന്‍ തടസ്സമാകുന്നുണ്ടോ? വഴിയുണ്ട്
തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രാജ്യ ഭരണത്തിന്റെ താക്കോല്‍ ആരെ ഏല്‍പ്പിക്കണമെന്ന് വിധിയെഴുതിയ ശേഷം മഷി പുരണ്ട വിരലിന്റെ ചിത്രങ്ങള്‍ നിരവധി വ്യക്തികൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് . മറ്റു മഷികളില്‍ നിന്ന് ഏറെ വ്യത്യസ്തമായി അത്ര പെട്ടെന്ന് മായ്ക്കാനാവാത്ത മഷി ആയതിനാല്‍ ഇന്‍ടെലിബിള്‍ ഇങ്ക് എന്നാണ് വോട്ടിങ് മഷി അറിയപ്പെടുന്നത്. വോട്ടിങ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വിരലിലെ മഷിയടയാളം നീക്കം ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ക്കെങ്കിലും ഈ മഷി അലര്‍ജിക്ക് കാരണമാകാറുണ്ടാകും. Read More…
സൗദി അറേബ്യയില്‍ നിന്നും ആദ്യമായി ലോകസൗന്ദര്യമത്സരത്തിന് ; ചരിത്രമെഴുതാന്‍ റൂമി അല്‍ഖഹ്താനി
സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ കടുത്ത നിലപാടുകള്‍ പിന്തുടരുന്നവര്‍ എന്ന് വിലയിരുത്തപ്പെടുന്ന ഗള്‍ഫ് നാടുകളിലെ കടുത്ത യാഥാസ്ഥിതികരായി കണക്കാക്കപ്പെടുന്ന സൗദി നിലപാടുകളില്‍ അയവ് വരുത്തുന്നതിന്റെ സൂചന വീണ്ടും. ഇത്തവണ ലോക സൗന്ദര്യ മത്സരത്തില്‍ സൗദിയില്‍ നിന്നുള്ള സുന്ദരി പങ്കെടുക്കുന്നു എന്നാണ് വിവരം. സൗദി അറേബ്യ ഔദ്യോഗികമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചേര്‍ന്നു. ഇസ്ലാമിക രാജ്യത്തിന്റെ ആദ്യ പ്രതിനിധിയായി റൂമി അല്‍ഖഹ്താനി റാമ്പില്‍ എത്തുമെന്നാണ് വിവരം. അന്താരാഷ്ട്ര സൗന്ദര്യമത്സരത്തില്‍ രാജ്യത്ത് നിന്ന് ആദ്യമായി പങ്കെടുക്കുമെന്ന് 27 കാരിയായ മോഡലായ Read More…
മുടിയില്ലാത്ത 20 കാരിയെ ‘മിസ് ഫ്രാന്‍സ്’ ആയി തെരഞ്ഞെടുത്തു ; സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ കോലാഹലം
സ്ത്രീസൗന്ദര്യത്തില്‍ മുടിയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നറിയില്ല. എന്നാല്‍ ശരീര സൗന്ദര്യത്തിനൊപ്പം മുടിയുടെ സൗന്ദര്യത്തെയും വാഴ്ത്തുന്ന അനേകരുണ്ട്. എന്നാല്‍ മുടിയില്ലാതെ സൗന്ദര്യമത്സരത്തില്‍ വിജയം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുപതുകാരിയായ ഈവ് ഗില്ലെസ്. ഡിസംബര്‍ 16-ന് നടന്ന മിസ് ഫ്രാന്‍സ് സൗന്ദര്യമത്സരത്തില്‍ ഇവര്‍ കിരീടം നേടി. ഒരുപക്ഷേ സുന്ദരി മത്സരത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും പിക്സി കട്ട് ഉള്ള ഒരു മത്സരാര്‍ത്ഥി മത്സരത്തില്‍ വിജയിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും സംസാരങ്ങള്‍ക്കും വഴിവെച്ചു. രണ്ടു രീതിയിലാണ് വിജയിയെ Read More…
ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍; തമന്ന ബ്രാന്‍ഡ് അംബാസഡര്‍
കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. ചാമിംഗ് ബ്യൂട്ടിയായ നടിക്ക് ജപ്പാനിലെ കോസ്‌മെറ്റിക്‌സ് കമ്പനിയില്‍ നിന്നും വമ്പന്‍ ഓഫര്‍. കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായിട്ടാണ് നടി മാറിയിരിക്കുന്നത്. ജാപ്പനീസ് കോസ്മെറ്റിക്സ് കമ്പനിയായ ഷിഷിഡോയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറാണ് ഇപ്പോള്‍. സിനിമയ്ക്ക് പുറമേ അനേകം പരസ്യക്കരാറുകളുള്ള സുന്ദരി കമ്പനിയുടെ അംബാസഡറാകുന്ന ആദ്യ ഇന്ത്യക്കാരിയായി Read More…
നിങ്ങള്‍ക്കും ഉപയോഗിക്കാം, ഇതാണ് രേഖയുടെ സൗന്ദര്യ രഹസ്യം
ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യറാണി രേഖയുടെ അറുപത്തയൊന്‍പതാം പിറന്നാളായിരുന്നു ഇന്നലെ . കാലത്തിന് കൈവയ്ക്കാനാവാത്ത രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാത്തവരോ പറയാത്തവരോ കുറവായിരിക്കും. ഈ പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ രേഖ സമയം കണ്ടെത്തുന്നത് കൊണ്ടു തന്നെയാണ് അവരുടെ സൗന്ദര്യവും ആരോഗ്യവും മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സൗന്ദര്യ സംരക്ഷണത്തിനായി അവര്‍ പൂര്‍ണമായും കൃത്രിമ ഉത്പന്നങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്തമായവ തിരഞ്ഞെടുക്കുന്നു എന്നതാണ് ആദ്യത്തേത്. ധാരാളം വെള്ളം കുടിച്ചുകൊണ്ടാണ് രേഖ തന്റെ സൗന്ദര്യ സംരക്ഷണം ഒരു ദിവസം ആരംഭിക്കുന്നത്. Read More…