ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യറാണി രേഖയുടെ അറുപത്തയൊന്‍പതാം പിറന്നാളായിരുന്നു ഇന്നലെ . കാലത്തിന് കൈവയ്ക്കാനാവാത്ത രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാത്തവരോ പറയാത്തവരോ കുറവായിരിക്കും. ഈ പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ രേഖ സമയം കണ്ടെത്തുന്നത് കൊണ്ടു തന്നെയാണ് അവരുടെ സൗന്ദര്യവും ആരോഗ്യവും മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സൗന്ദര്യ സംരക്ഷണത്തിനായി അവര്‍ പൂര്‍ണമായും കൃത്രിമ ഉത്പന്നങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്തമായവ തിരഞ്ഞെടുക്കുന്നു എന്നതാണ് ആദ്യത്തേത്. ധാരാളം വെള്ളം കുടിച്ചുകൊണ്ടാണ് രേഖ തന്റെ സൗന്ദര്യ സംരക്ഷണം ഒരു ദിവസം ആരംഭിക്കുന്നത്. Read More…

