Movie News Sports

സഹീര്‍ ഖാനും ബാലാജിയും വേണ്ട ; ബൗളിംഗ് പരിശീലകനായി ഗംഭീറിന് വേണ്ടത് മോര്‍ണേ മോര്‍ക്കലിനെ

മൂന്ന് ദിവസം മുമ്പ് ഇന്ത്യന്‍ പരിശീലകനായി 2011ലെ ഏകദിന ലോകകപ്പ് ജേതാവായ ഗൗതം ഗംഭീറിനെ ബിസിസിഐ നിയോഗിച്ചതോടെ ആരാധകര്‍ ഏറെ ആകാംഷയിലായിരുന്നു. എന്നാല്‍ താരത്തിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലേക്കുള്ള ആദ്യ നിയമനം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ് വെട്ടി താരത്തിന് കൊടുത്തത് ഉഗ്രന്‍ പണി. സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ രണ്ടാമന്റെ കാര്യത്തിലും ഇപ്പോള്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തേ ഫീല്‍ഡിംഗ് കോച്ചിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും ഫീല്‍ഡിംഗ് ഇതിഹാസവുമായ ജോണ്ടി റോഡ്‌സിനെയാണ് വെക്കാനുള്ള ഗംഭീറിന്റെ നിര്‍ദേശമാണ് ബിസിസിഐ തള്ളിയതെങ്കില്‍ രണ്ടാമത്തെ നിയമനമായി Read More…

Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ നരേന്ദ്രമോദിയും അമിത്ഷായും എന്തിനാണ് അപേക്ഷ അയച്ചത് ?

രാഹുല്‍ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്നും ഇറങ്ങുന്ന സാഹചര്യത്തില്‍ പരിശീലകനാകാന്‍ അപേക്ഷിച്ചവരില്‍ നരേന്ദ്രമോദിയും അമിത്ഷായും വരെ. മാത്രമല്ല സച്ചിന്‍ തെന്‍ഡുല്‍ക്കറും വീരേന്ദ്ര സെവാഗും ധോണിയും ഹര്‍ഭജന്‍ സിംഗും അടക്കമുള്ളവര്‍ അപേക്ഷകരില്‍ പെടുന്നു. 3000 ലധികം അപേക്ഷകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടീം ഇന്ത്യയുടെ ഹെഡ് കോച്ചിനായുള്ള അപേക്ഷ പരസ്യമാക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെ, പ്രശസ്തരായ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും വ്യാജ പേരുകള്‍ ഉപയോഗിച്ച് നിരവധി ആളുകള്‍ ഫോം പൂരിപ്പിച്ച് അപേക്ഷകള്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, സച്ചിന്‍, Read More…

Sports

താരത്തിന്റെ മോശം ഫോം തലവേദന ; ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോ ബിസിസിഐ ഒഴിവാക്കിയതോ?

രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കെ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശനിയാഴ്ച പ്രഖ്യാപിച്ചു. വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍ എന്നിവരോടൊപ്പം ശ്രേയസ് അയ്യരെയും ടീം ഒഴിവാക്കി. താരത്തിന് പരിക്കേറ്റെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ താരത്തിന് പരിക്കേറ്റതല്ലെന്നും ഒഴിവാക്കിയതാണെന്നുമാണ് പുതിയ വിവരം. താരം പുലര്‍ത്തുന്ന മോശം ഫോമാണ് ടീമില്‍ നിന്നും പുറത്തുകളയാന്‍ കാരണമെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒമ്പത് ഇന്നിംഗ്‌സുകളില്‍ Read More…

Sports

രാഹുല്‍ ദ്രാവിഡിനെ അങ്ങിനെ വിടില്ല ; പരിശീലകനായുള്ള കരാര്‍ ബിസിസിഐ നീട്ടി

ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റത് ഒഴിച്ചാല്‍ ഇത്രയും മികച്ച രീതിയില്‍ ഇന്ത്യ മുമ്പ് ഒരു ലോകകപ്പില്‍ പോലും പങ്കെടുത്തിട്ടില്ലെന്ന് ആരാധകര്‍ക്കെല്ലാം അറിയാം. സെമിഫൈനല്‍ വരെ തുടര്‍ച്ചയായി പത്തു മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ തിളങ്ങുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ദ്രാവിഡിന് കീഴിലായിരുന്നു ഇന്ത്യയുടെ ഈ മികവ്. ലോകകപ്പിന് ശേഷം പരിശീലകനായുളള കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനം എടുത്ത ദ്രാവിഡ് ബിസിസിഐ യുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി തീരുമാനം തിരുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ Read More…

Sports

വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പകുതിപോലും കാണികളില്ല; ഉദ്ഘാടന മത്സരത്തില്‍ ബിസിസിഐയെ ട്രോളി നെറ്റിസണ്‍മാര്‍

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് തുടക്കമിട്ട ആദ്യ ദിനം തന്നെ ബിസിസിഐ യെ ട്രോളി ക്രിക്കറ്റ് ആരാധകരായ നെറ്റിസണ്‍മാര്‍. ഇന്ത്യയിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം വെച്ച ബിസിസിഐ പണം ലക്ഷ്യമിട്ട് നടത്തിയ നീക്കം അപ്പാടെ പാളിയെന്നാണ് പരിഹാസം. 1,30,000 സീറ്റുകളുള്ള നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്റും ഇംഗ്‌ളണ്ടും തമ്മിലുള്ള ഉദ്ഘാടന മത്സരം നടന്നത്. എന്നാല്‍ മത്സരത്തിലെ കാണികള്‍ സെക്കന്റ് ഷോയ്ക്ക് ആളിരിക്കുന്നത് പോലെയായിരുന്നെന്നാണ് ഇവരുടെ ആക്ഷേപം. ക്രിക്കറ്റ് ആവേശമുള്ള രാജ്യത്ത് Read More…