നടന്മാരായ ബാലചന്ദ്രമേനോന്‍, ജയസൂര്യ എന്നിവര്‍ക്കെതിരായ പീഡനാരോപണക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നു പോലീസ്. തെളിവുകളുടെ അഭാവമാണ് കാരണമെന്നും വിശദീകരണം. 2008-ല്‍ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പീഡിപ്പിച്ചെന്നാരോപിച്ചാണ് യുവതി പരാതിപ്പെട്ടത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌തു. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളില്‍ ചിലതിനു മാത്രമാണ് തെളിവ് ലഭിച്ചത്. എന്നാല്‍ പീഡിപ്പിച്ചതിന് തെളിവില്ല. ഇത് ആധാരമാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് പോലീസ് പറയുന്നു. അന്വേഷണ സംഘം റിപ്പോര്‍ട്ട് ഉടന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കു നല്‍കും. Read More…

