Uncategorized

രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം; 25,12,585 ചിരാതുകളുമായി ലോകറെക്കോഡിലേക്ക്

ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം ലോകറെക്കോഡിലേക്ക്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്തതും ചിരാത് തെളിച്ചതുമായ ദീപോത്സവം എന്ന ഗിന്നസ് റെക്കോഡാണ പിറന്നത്. ബുധനാഴ്ച ദീപാവലി ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് സരയു നദിയുടെ തീരത്ത് ഒത്തുകൂടിയത്. ഈ വര്‍ഷം ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവ ആഘോഷമാണിത്. ഒരേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനൊപ്പം 25,12,585 എണ്ണ വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചും റെക്കോഡ് നേടി. സരയൂ നദിയുടെ തീരത്ത് 25 ലക്ഷം ദിയകള്‍ Read More…

The Origin Story

അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നപ്പോള്‍ ദക്ഷിണകൊറിയക്കാര്‍ എന്തിനാണ് സന്തോഷിച്ചത് ?

ജനുവരി 22 ന് അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ഇന്ത്യയില്‍ അനേകരാണ് ആനന്ദിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെപ്പോലെ രാംലല്ലയിലെ പ്രതിഷ്ഠാ ചടങ്ങ് ദക്ഷിണകൊറിയയിലും അനേകരാണ് ടെലിവിഷനില്‍ ഇന്ത്യയില്‍ നടന്ന ചടങ്ങ് കണ്ടത്. ദക്ഷിണ കൊറിയയില്‍ പലരും രാമക്ഷേത്ര പ്രതിഷ്ഠ ഓണ്‍ലൈനില്‍ അവരുടെ വീടുകളില്‍ നിന്ന് ആകാംക്ഷയോടെ വീക്ഷിച്ചത് സ്വാഭാവികമാണ്. ദക്ഷിണ കൊറിയയിലെ 60 ലക്ഷത്തോളം ആളുകള്‍ തങ്ങള്‍ സൂരിരത്നയുടെ പിന്‍ഗാമികള്‍ എന്ന് സ്വയം കരുതുന്നു. അയോധ്യയെ അവര്‍ അവരുടെ മാതൃഭവനമായി കണക്കാക്കുന്നതാണ് അയോദ്ധ്യയും അവിടെ ക്ഷേത്രം Read More…

Oddly News

ഹണിമൂണിന് ഗോവയ്ക്ക് പകരം ഭര്‍ത്താവ് കൊണ്ടുപോയത് അയോധ്യയില്‍; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഹണിമൂണ്‍ ആഘോഷിയ്ക്കാന്‍ ഗോവയ്ക്ക് കൊണ്ടു പോകാന്‍ വിസമ്മതിച്ച ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. ഹണിമൂണിന് ഗോവയ്ക്ക് പകരം ഭര്‍ത്താവ് അയോധ്യയിലും വാരണാസിയിലുമാണ് കൊണ്ട് പോയതെന്നാണ് യുവതി കോടതിയെ അറിയിച്ചത്. ഭോപ്പാല്‍ സ്വദേശിനിയായ യുവതിയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. മാതാപിതാക്കളെ നോക്കണമെന്ന ആവശ്യം പറഞ്ഞു കൊണ്ട് ഹണിമൂണിന് വിദേശത്തേക്ക് വരാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്നും തുടര്‍ന്ന് ഗോവയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാന്‍ യുവതി സമ്മതിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. പക്ഷെ യുവതിയെ അറിയിക്കാതെ ഭര്‍ത്താവ് Read More…

Myth and Reality

15 കിലോ സ്വര്‍ണ്ണവും 18,000 വജ്രങ്ങളും ; രാംലല്ലയ്ക്ക് അതിശയിപ്പിക്കുന്ന 14 ആഭരണങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോധ്യ രാമക്ഷേത്രത്തില്‍ 51 ഇഞ്ച് രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടന്നതോടെ ‘പ്രാണ്‍ പ്രതിഷ്ഠ’ യുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പരക്കുകയാണ്. 15 കിലോഗ്രാം സ്വര്‍ണ്ണവും 18,000 വജ്രങ്ങളും മരതകങ്ങളും ഉള്‍പ്പെടെ 14 ആഭരണങ്ങള്‍ അടങ്ങുന്നതാണ് അതിശയിപ്പിക്കുന്ന അലങ്കാരങ്ങളാണ് വിഗ്രഹത്തിന് ചാര്‍ത്തിയത്. അദ്ധ്യാത്മ രാമായണം, ശ്രീമദ് വാല്‍മീകി രാമായണം, ശ്രീ രാമചരിതമാനസ്, ആളാവന്ദര്‍ സ്‌തോത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ ആശ്രയിച്ചായിരുന്നു രാംലല്ലയുമായി ബന്ധപ്പെട്ട ആഭരണങ്ങള്‍ കരകൗശല വിദഗ്ധര്‍ തയ്യാറാക്കിയത്. ഈ ആദരണീയമായ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന രീതിയിലുള്ള Read More…

Oddly News

രാമക്ഷേത്രത്തില്‍ വഴിപാടായി 1265 കിലോ ലഡ്ഡു ; പലഹാരവുമായി ഹൈദരാബാദുകാരന്‍ അയോദ്ധ്യയിലേക്ക്

ഹൈദരാബാദ് : അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ക്ഷേത്രത്തില്‍ വഴിപാടായി 1,265 കിലോഗ്രാം തൂക്കമുള്ള ലഡ്ഡുവുമായി ഹൈദരാബാദുകാരന്‍. തെലുങ്കാനയില്‍ നിന്നുള്ള നാഗഭൂഷണ്‍ റെഡ്ഡി എന്നയാളാണ് ക്ഷേത്രത്തിനായി ലഡ്ഡു ഉണ്ടാക്കിയത്. ജനുവരി 17ന് ഹൈദരാബാദില്‍ നിന്ന് ലഡു അയോധ്യയിലേക്ക് കൊണ്ടുപോകും. ലഡ്ഡു ശീതീകരിച്ച സ്ഫടിക പെട്ടിയിലാക്കി ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്ക് യാത്ര തുടങ്ങിയിരിക്കുകയാണ്. ജനുവരി 17 ന് ഞങ്ങള്‍ ഹൈദരാബാദില്‍ നിന്ന് യാത്ര തുടങ്ങി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നു. 30 ഓളം Read More…