കൗതുകമുണര്‍ത്തുന്ന എത്ര എത്ര കാഴ്ചകളാണല്ലേ നമ്മളുടെ ചുറ്റിലുമുള്ളത്. അങ്ങനെ അധികം ആരും കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയാണ് ഓസ്ട്രേലിയയിലെ തീരത്തുവന്നടിഞ്ഞിരിക്കുന്നത്. അന്യഗ്രഹജീവിയെന്ന് തോന്നിപ്പിക്കുന്ന ഈ കടല്‍ജീവി വന്ന് അടിഞ്ഞിരിക്കുന്നത് ഓസ്ട്രേലിയയിലെ പോര്‍ട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ്. ഇതിന്റെ ചിത്രങ്ങളാവട്ടെ വൈറലാവുകയും ചെയ്തു. സുതാര്യമായ കുഴലുകള്‍ പോലുള്ള നീണ്ട ഭാഗവും അതിന് അറ്റത്തായി കക്ക പോലെയുള്ള ഭാഗവുമുള്ള ആയിരക്കണക്കിന് നാരുകള്‍ ഒന്നായി ചേര്‍ന്നിരിക്കുന്ന രൂപമായിരുന്നു ഈ ജീവിക്കുള്ളത്. ഈ ജീവിയെ ആദ്യം കണ്ടത് വിക്കി ഇവാനെന്ന വനിതയാണ്. ഏതാണ്ട് Read More…
Tag: Australia
ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ വീണത് എട്ടു വിക്കറ്റ്; ആറുപേര്‍ ഡക്കായി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നാണംകെട്ടു
കേവലം ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ടു വിക്കറ്റുകള്‍ വീഴുക. അതില്‍ ആറു പേര്‍ പൂജ്യത്തിന് പുറത്താകുക. ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കളിക്ക് ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല. നിലവിലെ ഏകദിന ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ടീമിനായിരുന്നു ഈ ദുര്‍വ്വിധി. ടാന്‍സ്മാനിയയ്ക്ക് എതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 2-ന് 52 എന്ന നിലയില്‍ നിന്നാണ് 28 പന്തില്‍ എട്ട് വിക്കറ്റ് നഷ്ടം നേരിട്ടത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ഏകദിന കപ്പ് Read More…
വിശ്രമമില്ലാതെ 14 മണിക്കൂര്‍ വരെ ഇണചേരല്‍; പിന്നാലെ കുഴഞ്ഞുവീണ് മരണം, ഒടുവില്‍ ശരീരം പെണ്‍ജീവി ഭക്ഷിക്കും
വ്യത്യസ്തമായ പല ജീവികളും പാര്‍ക്കുന്ന ഇടമാണ് ഓസ്ട്രേലിയ. ഇവിടുള്ള ഏറ്റവും വലിയ ജൈവ സവിശേഷതയാണ് മാര്‍സുപ്പിയല്‍സ് അഥവാ സഞ്ചിമൃഗങ്ങള്‍. ഇവിടുത്തെ വിചിത്രമായ ഒരു സഞ്ചിമൃഗമാണ് അന്‍ടെക്കിനസ്. കൗതുകകരമായ ഇണചേരൽ രീതിയാണ് ഈ ജീവികളെ ശ്രദ്ധേയമാക്കുന്നത്. 15 സ്പീഷിസുകളിലുള്ള ആന്‍ടെക്കിനസുകള്‍ ഓസ്ട്രേലിയയിലുണ്ട്. ഇതിന്റെ ഇണചേരല്‍ കാലഘട്ടം രണ്ടോ മൂന്നോ ആഴ്ചയില്‍ നീണ്ടുനില്‍ക്കുന്നതാണ്. ഈ സമയം ആണ്‍ ആന്‍ടെക്കിനസുകള്‍ വിശ്രമമില്ലാതെ ഇണചേരലില്‍ ഏര്‍പ്പെടും. ഈ ഇണചേരല്‍ കാലം അവസാനിക്കുന്നതോടെ ആണ്‍ ആന്‍ടെക്കിനസുകള്‍ കുഴഞ്ഞുവീണ് മരിക്കും, കടുത്ത ക്ഷീണവും ആഘാതവുമാണ് ഇതിന് Read More…
ഓസ്ട്രേലിയയുടെ റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടത് ലോകറെക്കോഡ് ; 43 പന്തുകളില്‍ സെഞ്ച്വറി നേടി
തകര്‍പ്പന്‍ വെടിക്കെട്ട് നടത്തി ഓസ്ട്രേലിയയുടെ റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടത് ലോകറെക്കോഡ്. 43 പന്തുകളില്‍ ടി20 യില്‍ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ളീസ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു കളിക്കാരന്റെയും ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരിലെയും ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് നേടിയെടുത്തത്. വെള്ളിയാഴ്ച സ്‌കോട്ട്‌ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ കളിച്ച ഇംഗ്ലിസ് 49 പന്തില്‍ 103 റണ്‍സ് അടിച്ചുകൂട്ടി. ഏഴ് ബൗണ്ടറികളും അത്രതന്നെ സിക്സറുകളും താരത്തിന്റെ ബാറ്റില്‍ നിന്നും ഒഴുകി.2023ലും ഇന്ത്യയ്‌ക്കെതിരെ ജോഷ് ഇംഗ്ലിസ് ആദ്യമായി ടി20 ഐ Read More…
24 കോടി മുടക്കി കൊല്‍ക്കത്ത വാങ്ങിയ സ്റ്റാര്‍ക്കും നനഞ്ഞ പടക്കം; മൂന്ന് കളിയില്‍ വീഴ്ത്തിയത് രണ്ടു വിക്കറ്റ്
ഐപിഎല്ലില്‍ വന്‍വില കൊടുത്ത വാങ്ങുന്ന പല കളിക്കാരും നനഞ്ഞ പടക്കമാകാറുണ്ട്. എന്നാല്‍ ലോകത്തെ നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ പെടുന്ന ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലെ ആകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപയ്ക്ക് വാങ്ങിയ സ്റ്റാര്‍ക്ക് മൂന്ന് കളിയായിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ കുഴങ്ങുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ആദ്യ രണ്ട് മത്സരങ്ങളിലെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കണക്കുകള്‍ എട്ട് ഓവറുകളില്‍ 0/100. എന്നാല്‍ അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത Read More…
ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ഓസ്ട്രേലിയയുടെ വാലറ്റം; പത്താം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി റെക്കോഡ്
ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ഓസ്ട്രേലിയയുടെ വാലറ്റം കാമറൂണ്‍ ഗ്രീനും ജോഷ് ഹേസില്‍വുഡും. വാലറ്റത്തെ ഏറ്റവും ഉയര്‍ന്ന റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും കണ്ടെത്തിയത്. ന്യൂസിലന്റിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ വെള്ളിയാഴ്ച ഇരുവരും 116 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ടെസ്റ്റ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. 2004-ല്‍ ബ്രിസ്ബേനില്‍ വെച്ച് ജേസണ്‍ ഗില്ലസ്പിയും ഗ്ലെന്‍ മഗ്രാത്തും സ്ഥാപിച്ച 114 റണ്‍സിന്റെ മുന്‍ റെക്കോര്‍ഡായിരുന്നു തകര്‍ന്നത്. Read More…
ഓസീസിനു ലക്ഷ്യം ഐസിസിയുടെ ട്രിപ്പിള്‍ കിരീടം ; ലോകകപ്പിന് ശേഷം ടി 20 ക്രിക്കറ്റും വാര്‍ണര്‍ മതിയാക്കും
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളും ഓസ്‌ട്രേലിയയുടെ മൂന്‍ നായകനുമായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടി20 യില്‍ നിന്നും വിരമിക്കുന്നു. 2024 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സ്ഥിരീകരിച്ചു. അടുത്തിടെ ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ണര്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 ഐ പരമ്പരയില്‍ ടീമിലുണ്ട്. ആദ്യത്തെയും മൂന്നാമത്തെയും ടി20യില്‍ 70ഉം 81ഉം സ്‌കോര്‍ ചെയ്ത താരം മികച്ച Read More…
21 കാരി ടാലിയ ചെയ്യുന്നത് പുരുഷന്മാരെ വെല്ലുന്ന ജോലി ; കിട്ടുന്ന ശമ്പളം മാസം ഏകദേശം 84 ലക്ഷം രൂപ
ജോലിയുടേയും കൂലിയുടേയുമൊക്കെ കാര്യത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന കാലത്താണ് സ്ത്രീകള്‍ ഇപ്പോള്‍. പുരുഷന്മാര്‍ ചെയ്യുന്ന റിസ്‌ക്കേറിയ പല ജോലികളും ഇപ്പോള്‍ സ്ത്രീകളും ചെയ്യുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിനിയായ ടാലിയ ജെയ്ന്‍ കരുത്തും നെഞ്ചുറപ്പും ആവോളം വേണ്ട കഠിനമേറിയ ജോലിയുടെ കാര്യത്തില്‍ പുരുഷന്മാരെ വെല്ലും. സമൂഹമാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരിക്കുന്ന ഈ 21 കാരി അപൂര്‍വങ്ങളില്‍ അപൂര്‍വം ആളുകള്‍ മാത്രം തെരഞ്ഞെടുക്കുന്ന ടയര്‍ ഫിറ്ററുടെ ജോലിയാണ് ചെയ്യുന്നത്. അതും ഖനികള്‍ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യേണ്ടത്. കഠിനാദ്ധ്വാനവും കരുത്തും Read More…
ലോകകപ്പടിച്ച ഓസീസ് പുരുഷടീമിന്റെ മാനേജര്‍ ഇന്ത്യക്കാരി, ആരാണ് ഊര്‍മ്മിള റൊസാരിയോ
ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം ഇന്ത്യയെ തകര്‍ത്ത് ലോകകപ്പ് നേടിയതിന്റെ നിരാശ ആരാധകര്‍ക്ക് ഇതുവരെ മറക്കാനായിട്ടില്ല. എന്നാല്‍ ഇന്ത്യയെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയതില്‍ സന്തോഷിക്കുന്ന രണ്ട് ഇന്ത്യാക്കാരെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. അതില്‍ ആദ്യത്തെയാള്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ ഇന്ത്യന്‍ ഭാര്യയായിരിക്കും രണ്ടാമത്തെയാള്‍ മാംഗ്‌ളൂര്‍കാരി ഊര്‍മ്മിള റൊസാരിയോയാണ്. കഴിഞ്ഞ ഞായറാഴ്ച ലോകകപ്പ് ഉയര്‍ത്തിയ ഓസീസ് പുരുഷടീമിന്റെ മാനേജരാണ് 34 കാരി ഊര്‍മ്മിള. മാംഗ്‌ളൂരിന് സമീപത്തെ കിന്നിഗോളിയില്‍ നിന്നുള്ള ഐവിയുടേയും വാലന്റൈന്‍ റൊസാരിയോയുടേയും മകളാണ് ഊര്‍മ്മിള. ഇന്ത്യന്‍ വേരുകള്‍ ഉണ്ടെങ്കിലും ഖത്തറില്‍ Read More…