Sports

അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയയ്ക്ക് പേടി; വിരാട്‌ കോഹ്ലിയുടെ ഭാഗ്യഗ്രൗണ്ട്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ആശങ്കപ്പെട്ടത് സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ ഫോമിനെക്കുറിച്ചായിരുന്നു. പര്യടനത്തിന് എത്തുന്നതിന് തൊട്ടുമുമ്പ് 25 ഇന്നിംഗ്സുകളില്‍ നിന്ന് 20.33 ശരാശരിയില്‍ 488 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2024 ടി20 ലോകകപ്പ് ഫൈനലിലെ സുപ്രധാനമായ 76 റണ്‍സ് ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ”രാജാവ്” ഓസ്ട്രേലിയയില്‍ പ്രവേശിച്ചയുടനെ എന്തോ മാറ്റം സംഭവിച്ചു. ഒപ്റ്റസ് സ്റ്റേഡിയത്തിന്റെ പിച്ചില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 30-ാം ടെസ്റ്റ് സെഞ്ച്വറി നേടുകയും ചെയ്തു. കോഹ്ലി വീണ്ടും സിംഹമായി ഉയര്‍ന്നതോടെ ഇപ്പോള്‍ ഓസീസിനെതിരേയുള്ള Read More…

Sports

കോഹ്ലിയുടെ സിക്സര്‍ കൊണ്ടത് സെക്യൂരിറ്റി ഗാര്‍ഡിന്റെ തലയിൽ, കളി നിർത്തിവെച്ച് താരം

പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ വിരാട് കോഹ്ലി സിക്‌സറടിച്ച ബോൾ തലയില്‍വീണ് സെക്യൂരിറ്റ് ഗാര്‍ഡിന് പരിക്ക്. ഗാർഡിനെ പരിശോധിക്കാൻ ഓസ്‌ട്രേലിയൻ ഫീൽഡർമാർ ഓടിയെത്തിയപ്പോഴും വിരാട് കോഹ്ലിയും ആശങ്കാകുലനായി ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ 101-ാം ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്ക് കോഹ്‌ലിയുടെ ഓഫ് സ്റ്റമ്പില്‍ എറിഞ്ഞ പന്ത് , ഗംഭീരമായ ഒരു അപ്പർകട്ടില്‍ സ്ലിപ്പ് കോർഡണിന് മുകളിലൂടെ കോഹ്ലി പറത്തി. മത്സരത്തിലെ കോഹ്ലിയുടെ ആദ്യ സിക്സായിരുന്നു ഇത്. എന്നാൽ ഷോട്ടിനെക്കുറിച്ച് Read More…

Featured Sports

RCB കയ്യൊഴിഞ്ഞെങ്കിലും ആ വെടിക്കെട്ട് എങ്ങിനെ മറക്കും: ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനായി മൂന്ന് IPL ടീമുകള്‍

ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് കപ്പുയര്‍ത്താന്‍ തകര്‍പ്പന്‍ബാറ്റിംഗ് മികവ് കാട്ടിയയാളാണ് ഗ്‌ളെന്‍ മാക്‌സ്‌വെല്‍. അഫ്ഗാനിസ്ഥാനെതിരേ ഇരട്ടശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മാക്‌സ്‌വെല്‍ ഐപിഎല്‍ ലേലത്തിന് മുമ്പായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കളിക്കാരില്‍ ഒരാളാണ്. ആര്‍സിബി വിട്ടയച്ച താരത്തിനായി മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഐപിഎല്‍ 2025 ലെ പതിപ്പില്‍ മാക്‌സ്‌വെല്ലിനായി ലേലം ലക്ഷ്യമിട്ട് തയ്യാറെടുക്കുകയാണ് ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് അവരില്‍ മുമ്പന്മാര്‍. പരമ്പരാഗതമായി അനുഭവപരിചയം, വൈദഗ്ധ്യം, സമ്മര്‍ദ്ദത്തിന്‍കീഴില്‍ പ്രകടനം നടത്താനുള്ള കഴിവ് എന്നിവയാണ് Read More…

Featured Oddly News

ഞായറാഴ്ച മാത്രം ഉണ്ടായത് 1.1 ദശലക്ഷം ഇടിമിന്നലുകള്‍; കാലാവസ്ഥാ നിരീക്ഷകര്‍ ഞെട്ടി…!

കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്ന ഈ കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അപ്രതീക്ഷിത പ്രകൃതികോപങ്ങളാണ്. ഞായറാഴ്ച ഓസ്‌ട്രേലിയയില്‍ ഉണ്ടായ ഇടിമിന്നലുകള്‍ ലോകറെക്കോഡ് നേടിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ വിവിധഭാഗങ്ങളിലായി അടിച്ചത് 1.1 ദശലക്ഷത്തിലധികം മിന്നലുകളായിരുന്നു. സെന്‍ട്രല്‍ ഓസ്ട്രേലിയ, ക്വീന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇടിമിന്നലുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ സേവനമായ വെതര്‍സോണിന്റെ മിന്നല്‍ ട്രാക്കര്‍ അറിയിച്ചു. നിരവധി ലൈറ്റിംഗ് സ്ട്രൈക്കുകള്‍ ആകാശത്തെ കീഴടക്കിപ്പോള്‍ ഞെട്ടിയത് കാലാവസ്ഥാ നിരീക്ഷകരാണ്. ഉലൂരില്‍, 719,068 മിന്നലാക്രമണങ്ങള്‍ ഉണ്ടായി, 800 കിലോമീറ്റര്‍ പ്രദേശത്ത് ഒരു വലിയ കൊടുങ്കാറ്റ് Read More…

Sports

ഫോംവീണ്ടെടുക്കാന്‍ എ-ടീമിനൊപ്പം വിട്ടു ; അവിടെയും കെ.എല്‍. രാഹുല്‍ വന്‍ പരാജയം

വെറ്ററന്‍ താരം കെ.എല്‍. രാഹുലിന് ഇതെന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫോം മങ്ങിയ താരത്തിന് അത് വീണ്ടെടുക്കാന്‍ വേണ്ടിയാണ് ഇന്ത്യന്‍ എ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് അയച്ചത്. എന്നാല്‍ അവിടെയും താരം വന്‍ പരാജയമാകുകയാണ്. മെല്‍ബണില്‍ നടന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ താരം പുറത്തായ രീതി ക്രിക്കറ്റ് പണ്ഡിറ്റുകളെ വരെ ഞെട്ടിച്ചിരിക്കുകയാണ്. ബാറ്റിംഗ് ആരംഭിച്ച കെ എല്‍ രാഹുല്‍ 44 പന്തില്‍ 10 റണ്‍സിന് പുറത്തായി. അതേ മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ 4 പന്തില്‍ 4 റണ്‍സ് മാത്രം വഴങ്ങി Read More…

Featured Oddly News

തീരത്തടിഞ്ഞ ജീവി കൗതുക കാഴ്ചയായി; സമൂഹമാധ്യമത്തില്‍ വൈറല്‍, ഒടുവില്‍ എന്തെന്ന് കണ്ടെത്തി !

കൗതുകമുണര്‍ത്തുന്ന എത്ര എത്ര കാഴ്ചകളാണല്ലേ നമ്മളുടെ ചുറ്റിലുമുള്ളത്. അങ്ങനെ അധികം ആരും കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയാണ് ഓസ്ട്രേലിയയിലെ തീരത്തുവന്നടിഞ്ഞിരിക്കുന്നത്. അന്യഗ്രഹജീവിയെന്ന് തോന്നിപ്പിക്കുന്ന ഈ കടല്‍ജീവി വന്ന് അടിഞ്ഞിരിക്കുന്നത് ഓസ്ട്രേലിയയിലെ പോര്‍ട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ്. ഇതിന്റെ ചിത്രങ്ങളാവട്ടെ വൈറലാവുകയും ചെയ്തു. സുതാര്യമായ കുഴലുകള്‍ പോലുള്ള നീണ്ട ഭാഗവും അതിന് അറ്റത്തായി കക്ക പോലെയുള്ള ഭാഗവുമുള്ള ആയിരക്കണക്കിന് നാരുകള്‍ ഒന്നായി ചേര്‍ന്നിരിക്കുന്ന രൂപമായിരുന്നു ഈ ജീവിക്കുള്ളത്. ഈ ജീവിയെ ആദ്യം കണ്ടത് വിക്കി ഇവാനെന്ന വനിതയാണ്. ഏതാണ്ട് Read More…

Sports

ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ വീണത് എട്ടു വിക്കറ്റ്; ആറുപേര്‍ ഡക്കായി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നാണംകെട്ടു

കേവലം ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ടു വിക്കറ്റുകള്‍ വീഴുക. അതില്‍ ആറു പേര്‍ പൂജ്യത്തിന് പുറത്താകുക. ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കളിക്ക് ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല. നിലവിലെ ഏകദിന ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ടീമിനായിരുന്നു ഈ ദുര്‍വ്വിധി. ടാന്‍സ്മാനിയയ്ക്ക് എതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 2-ന് 52 എന്ന നിലയില്‍ നിന്നാണ് 28 പന്തില്‍ എട്ട് വിക്കറ്റ് നഷ്ടം നേരിട്ടത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ഏകദിന കപ്പ് Read More…

Oddly News

വിശ്രമമില്ലാതെ 14 മണിക്കൂര്‍ വരെ ഇണചേരല്‍; പിന്നാലെ കുഴഞ്ഞുവീണ് മരണം, ഒടുവില്‍ ശരീരം പെണ്‍ജീവി ഭക്ഷിക്കും

വ്യത്യസ്തമായ പല ജീവികളും പാര്‍ക്കുന്ന ഇടമാണ് ഓസ്ട്രേലിയ. ഇവിടുള്ള ഏറ്റവും വലിയ ജൈവ സവിശേഷതയാണ് മാര്‍സുപ്പിയല്‍സ് അഥവാ സഞ്ചിമൃഗങ്ങള്‍. ഇവിടുത്തെ വിചിത്രമായ ഒരു സഞ്ചിമൃഗമാണ് അന്‍ടെക്കിനസ്. കൗതുകകരമായ ഇണചേരൽ രീതിയാണ് ഈ ജീവികളെ ശ്രദ്ധേയമാക്കുന്നത്. 15 സ്പീഷിസുകളിലുള്ള ആന്‍ടെക്കിനസുകള്‍ ഓസ്ട്രേലിയയിലുണ്ട്. ഇതിന്റെ ഇണചേരല്‍ കാലഘട്ടം രണ്ടോ മൂന്നോ ആഴ്ചയില്‍ നീണ്ടുനില്‍ക്കുന്നതാണ്. ഈ സമയം ആണ്‍ ആന്‍ടെക്കിനസുകള്‍ വിശ്രമമില്ലാതെ ഇണചേരലില്‍ ഏര്‍പ്പെടും. ഈ ഇണചേരല്‍ കാലം അവസാനിക്കുന്നതോടെ ആണ്‍ ആന്‍ടെക്കിനസുകള്‍ കുഴഞ്ഞുവീണ് മരിക്കും, കടുത്ത ക്ഷീണവും ആഘാതവുമാണ് ഇതിന് Read More…

Sports

ഓസ്ട്രേലിയയുടെ റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടത് ലോകറെക്കോഡ് ; 43 പന്തുകളില്‍ സെഞ്ച്വറി നേടി

തകര്‍പ്പന്‍ വെടിക്കെട്ട് നടത്തി ഓസ്ട്രേലിയയുടെ റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടത് ലോകറെക്കോഡ്. 43 പന്തുകളില്‍ ടി20 യില്‍ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ളീസ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു കളിക്കാരന്റെയും ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരിലെയും ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് നേടിയെടുത്തത്. വെള്ളിയാഴ്ച സ്‌കോട്ട്‌ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ കളിച്ച ഇംഗ്ലിസ് 49 പന്തില്‍ 103 റണ്‍സ് അടിച്ചുകൂട്ടി. ഏഴ് ബൗണ്ടറികളും അത്രതന്നെ സിക്സറുകളും താരത്തിന്റെ ബാറ്റില്‍ നിന്നും ഒഴുകി.2023ലും ഇന്ത്യയ്‌ക്കെതിരെ ജോഷ് ഇംഗ്ലിസ് ആദ്യമായി ടി20 ഐ Read More…