ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടു. പൂർണ്ണമായും പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ പശ്ചാത്തലത്തിലൂടെ അവിടുത്തെ കേസ്സുകളും, കിടമത്സരങ്ങളും, ഈഗോ ക്ലാഷുമെല്ലാം കോർത്തിണക്കിയാണ് തലവൻ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഉദ്വേഗത്തിന്റെ മുൾമുനയിലൂടെ ഓരോ രംഗങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോനും. ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ തലവൻ ആരാണെന്നുള്ള ആകാംക്ഷ പ്രേക്ഷകർക്കു വിട്ടു നൽകിക്കൊണ്ടാണ് കഥാ പുരോഗതി. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ Read More…
Tag: Asif Ali
നിറവയറുമായി വെള്ളഗൗണില്‍ മാലാഖയപ്പോലെ അമലപോൾ- “ലെവൽ ക്രോസ്” ഓഡിയോ ലോഞ്ച്
നിറവയറുമായി വെള്ള ഗൗൺ അണിഞ്ഞ് മാലാഖയപ്പോലെ എത്തി അമലപോൾ. അഭിഷേക് ഫിലിംസിന്റെ ആദ്യ മലയാള ചിത്രവും ,സൂപ്പർ ഹിറ്റ് ചിത്രം “കൂമൻ”നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായി എത്തുന്നചിത്രവുമായ ” ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു താരം. ജിത്തു ജോസഫ്, സംവിധായകൻ അർഫാസ് അയൂബ് എന്നിവർ ചേർന്ന് ചിത്രത്തിന്റെ ഓഡിയോ സിഡി ഇന്ദ്രൻസിന് കൈമാറി ലോഞ്ച് നിർവഹിച്ചു. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകി വിനായക് ശശികുമാർ വരികൾ എഴുതി, ദേവു മാത്യു പാടിയ Read More…
ജിസ് ജോയ് യുടെ ‘തലവൻ’ റിലീസിംഗിന്, തീം മ്യൂസിക്ക് പുറത്തുവിട്ടു
അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ, ലണ്ടൻ എന്നിവർ നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്നതലവൻ എന്ന ചിത്രത്തിന്റെ തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നു. മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായിട്ടാണ് തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നത്. പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥക്കനുസരിച്ചുള്ള വിഷ്വൽസിന്റെ അകമ്പടിയോടെയുള്ള ഈ ഗാനം ഏറെ കൗതുകം പകരുന്നതാണ്. ദീപക് ദേവിന്റെ ഈണത്തിൽ ജിസ് ജോയ് യാണ് ഗാനം രചിച്ചിരിക്കുന്നത്. ഒരു കേസന്വേഷണം Read More…
‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ ; ആസിഫ് അലി, അനശ്വര രാജൻ
‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗളോയിൽ വെച്ച് രാവിലെ 8 മണിക്ക് നടന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ Read More…
ഡബ്ബിങ്ങ് പൂര്‍ത്തിയാക്കി ‘തലവന്‍’ ഉടന്‍ തീയറ്ററുകളിലേക്ക്
ജിസ് ജോയ് ചിത്രം തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ജിസ് ജോയ് ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. Read More…
അതേടാ തലവനാ….. ത്രില്ലടിപ്പിക്കാൻ ജിസ് ജോയ്; ബിജു മേനോൻ–ആസിഫ് ചിത്രം ‘തലവൻ’- ടീസർ
ജിസ് ജോയ് യുടെ സംവിധാനത്തിൽ മലയാളത്തിലെ ജനപ്രിയരായ രണ്ടഭിനേതാക്കൾ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചഭിനയിച്ച് ഇതിനകം ശ്രദ്ധയാകർഷിച്ച തലവൻ എന്ന ചിത്രത്തിന്റെ ടീസർ പ്രകാശനം ചെയ്തു. ഇത് തികഞ്ഞ ഒരു പൊലീസ് കഥയാണെന്നു ടീസര്‍ രംഗങ്ങൾ സൂചിപ്പിക്കുന്നു. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ ഫാമിലി ഹ്യൂമറുകൾ ആയിരുന്നുവെങ്കിൽ ഇക്കുറി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. അരുൺ നാരായണൻ Read More…
ഗംഭീര മേക്കോവറിൽ ആസിഫ് അലി; ജിത്തു ജോസഫ് ചിത്രം “ലെവൽ ക്രോസ് മോഷൻ പോസ്റ്റർ
സൂപ്പർ ഹിറ്റ് ചിത്രം “കൂമൻ”നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ” ലെവൽ ക്രോസ് ” ന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് Read More…
റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക്;”ഒറ്റ” യുടെ ടീസർ പുറത്തിറങ്ങി
ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’ യുടെ ടീസർ റിലീസായി. അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്.ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ” ഒറ്റ” യുടെ നിർമ്മാതാവ് എസ് ഹരിഹരൻ. Read More…