Featured Sports

‘വിതുമ്പിപ്പോയി ക്യാപറ്റന്‍’! ഫാത്തിമ സനയുടെ ഓൾറൗണ്ട് പോരാട്ടം പാഴായി; പാക്കിസ്ഥാനെ വീഴ്ത്തി ലങ്ക; ഇന്ത്യ– ശ്രീലങ്ക ഫൈനൽ

ഫാത്തിമ സന മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തെങ്കിലും, പാകിസ്താനെ നാല് വിക്കറ്റിന് തോൽപിച്ച് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. പതറാതെ പൊരുതിയ ശ്രീലങ്കൻ ടീമിന് മുന്നിൽ പാകിസ്താന്റെ ശ്രമങ്ങൾ ഒടുവിൽ പാഴാവുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരേ 36 പന്തില്‍നിന്ന് 47 റണ്‍സിന്റെ മിന്നുന്ന പ്രകടനവും തുടര്‍ന്ന് നിര്‍ണായമായ ലങ്കയുടെ നാലു വിക്കറ്റും വീഴ്ത്തിയിട്ടും പരമ്പരാഗത വൈരികളായ ഇന്ത്യയ്ക്കെതിരേ ഫൈനല്‍ കളിക്കാന്‍ കഴിയാത്ത സങ്കടത്തില്‍ സന ഗ്രൗണ്ടില്‍ വിതുമ്പിപ്പോയി. പാകിസ്താൻ മുന്നോട്ടുവെച്ച 131 റൺസ് വിജയലക്ഷ്യം Read More…

Featured Sports

കിരീടത്തിലേക്ക് രണ്ട് ചുവട് മാത്രം: ഇന്ത്യ ഇന്ന് സെമിയിൽ; കൺമുൻപിൽ സ്മൃതിയുടെ ചരിത്ര റെക്കോർഡും!

ദുബായ്‌: ഏഷ്യാ കപ്പ്‌ വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു. ഇന്നു നടക്കുന്ന ഒന്നാം സെമി പോരാട്ടത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോൾ വെള്ളിയാഴ്‌ച നടക്കുന്ന രണ്ടാം സെമിയിൽ പാകിസ്‌താന്റെ എതിരാളികൾ ശ്രീലങ്കയാണ്. ദുബായ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരങ്ങൾ ഇന്ത്യന്‍ സമയം വൈകിട്ട്‌ എട്ട്‌ മണി മുതലാണ് ആരംഭിക്കുന്നത്. ബാറ്റര്‍മാര്‍ക്ക്‌ വലിയ പിന്തുണ ലഭിക്കാത്ത ദുബായിലെ പിച്ചിൽ നിലവിൽ സ്‌പിന്നര്‍മാര്‍ക്കാണ് കൂടുതൽ മേൽക്കൈ ലഭിക്കുന്നത്. കഴിഞ്ഞ 12 മത്സരങ്ങളില്‍ എട്ടിലും Read More…

Featured Sports

‘നമുക്ക് കപ്പൊന്നും വേണ്ടെന്നേ… ഇന്ത്യയെ ഒന്നു തോൽപ്പിച്ചാൽ മാത്രം മതി’! പാക്ക് പരിശീലകനോട് ആരാധകൻ– വീഡിയോ ട്രെൻഡിംഗിൽ

ദുബായിൽ നടന്ന വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരെ 72 റൺസിന്റെ ജയം നേടി പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിച്ചു. ഈ വിജയത്തിനു ശേഷം ദുബായ് സ്റ്റേഡിയത്തിൽ ഗാലറിക്കരികിലെത്തി ആരാധകർക്ക് നന്ദി പറഞ്ഞ പരിശീലകൻ വഹാബ് റിയാസിനോടാണ് ഒരു പാക്ക് ആരാധകൻ വിചിത്രമായ അഭ്യർത്ഥന നടത്തിയത്. ഏഷ്യാ കപ്പ് ട്രോഫി കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്നും ഇന്ത്യയെ തോൽപ്പിക്കുന്നത് കണ്ടാൽ മാത്രം മതിയെന്നുമായിരുന്നു ആരാധകന്റെ ആവശ്യം. ‘‘വഹാബ് സാർ, ഇന്ത്യയെ സൂക്ഷിക്കണം, ഞങ്ങൾക്ക് അവരെ തോൽപിക്കണം. പാക്കിസ്ഥാന് ട്രോഫിയൊന്നും വേണ്ട, ഇന്ത്യയെ Read More…

Featured Sports

ഇന്ത്യ-പാകിസ്താൻ ടീമുകൾ ദുബായിൽ ഇന്ന് കൊമ്പുകോർക്കുന്നു, ഹര്‍മന്റെ ഇന്ത്യന്‍ നായികയായുള്ള 150-ാം മത്സരം

ദുബായിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ മുഖാമുഖം എത്തും. വൈകിട്ട് എട്ട് മണിക്കാണ് ഗ്രൂപ്പ് എയിലെ ഈ പോരാട്ടം ആരംഭിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് നാല് പോയിന്റോടെ ഇന്ത്യ പട്ടികയിൽ ഒന്നാമതും, ഒരു ജയവുമായി രണ്ട് പോയിന്റുള്ള പാകിസ്താൻ രണ്ടാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ഇരുടീമുകളും തമ്മിൽ മുൻപ് നടന്ന ഏഴ് ട്വന്റി20 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് പാകിസ്താന് ജയിക്കാനായത്. 2022-ൽ സിൽഹതിൽ വെച്ചായിരുന്നു പാക് ടീമിന്റെ ആ Read More…

Featured Sports

ഇന്ത്യാപ്പേടി ! പുരുഷന്മാരുമായി കളിച്ച് പാക് വനിതകൾ, മൈൻഡ് ഗെയിമിൽ ജയിക്കാൻ വേറിട്ട തന്ത്രം, ലക്ഷ്യം ഏഷ്യാ കപ്പ്

യുഎഇയിൽ നടക്കാനിരിക്കുന്ന വനിതാ ഏഷ്യാ കപ്പ് ടൂർണമെന്റിനായി വേറിട്ട രീതിയിലുള്ള പരിശീലനത്തിലാണ് പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം. ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന ക്യാമ്പിൽ പുരുഷ ടീമിനെതിരെ 20 ഓവർ മത്സരങ്ങൾ കളിച്ചാണ് അവർ ടൂർണമെന്റിനായി ഒരുങ്ങുന്നത്. കൗമാരക്കാരും മുതിർന്നവരുമായ ആൺകുട്ടികളുടെ ടീമിനെതിരെയാണ് പാകിസ്ഥാൻ വനിതകൾ ട്വന്റി-20 മത്സരങ്ങൾ കളിച്ചതെന്ന് ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ മികച്ച രീതിയിൽ തീരുമാനങ്ങൾ എടുക്കാനും ശക്തരായ എതിരാളികളെ നേരിടാനും കളിക്കാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. Read More…