തൊടിയിലെ പ്ലാവിന്റെയും മാവിന്റെയുമൊക്കെ ചില്ലകളില്‍ തൂങ്ങിയാടുന്ന ചാരനിറമുള്ള കുമ്പളങ്ങ കാഴ്ചയ്ക്കു കൗതുകമാണ്. ഈ ചെറുവള്ളിയില്‍ അഞ്ചും പത്തും കിലോ ഭാരമുള്ള കുമ്പളങ്ങ വീഴാതെ മൂത്ത് പാകമാകും. മലയാളിയുടെ പച്ചക്കറികളുടെ കൂട്ടത്തില്‍ മുമ്പനാണ് കുമ്പളങ്ങ. മത്തന്റെയും വെള്ളരിയുടെയും അതേ കുടുംബത്തില്‍പ്പെട്ടതാണ് കുമ്പളവും. അധികം മൂക്കത്ത കുമ്പളങ്ങയാണ് കറികള്‍ക്കായി ഉപയോഗിക്കുന്നത്. മൂപ്പെത്തുന്നതിന് മുമ്പ് പറിച്ചെടുത്ത ഇളവന്‍ എന്ന് പേരിട്ടാണ് സദ്യവട്ടത്തിലെ ഓലന്‍ എന്ന വിഭവം തയ്യാറാക്കുന്നത്. കുമ്പളങ്ങ ചെറുകഷണങ്ങളാക്കി മലയാളിയുടെ ഇഷ്ടവിഭവങ്ങളായ സാമ്പാറിലും മോരുകറിയിലും അവിയലിലും ഉപയോഗിക്കുന്നു. ആയുര്‍വേദം പറയുന്നതനുസരിച്ച് Read More…

