‘ദേവര: പാർട്ട് 1’ എന്ന ചിത്രത്തിലെ ‘ചുട്ടമല്ലെ’ എന്ന പാട്ടിലെ രംഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ എ.ഐ (AI) വീഡിയോയ്ക്കെതിരെ പ്രതികരണവുമായി നടി ജാൻവി കപൂർ. സ്ത്രീകളെ അപമാനിക്കാന്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിനെതിരെ രംഗത്തുവന്ന താരം, അനുവാദമില്ലാതെ ഇത്തരത്തിലുള്ള വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത ലംഘനമാണെന്ന് വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിശദമായ പ്രസ്താവന പുറപ്പെടുവിച്ച ജാൻവി, സ്ത്രീകളെ ലൈംഗികമായി അപമാനിക്കാനും അവരുടെ അനുമതിയില്ലാതെ ഇത്തരം വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കാനും സാങ്കേതികവിദ്യ കുറ്റകരമായി ഉപയോഗിക്കുന്നത് ലൈംഗിക അതിക്രമത്തിന് തുല്യമാണെന്ന് പറഞ്ഞു. Read More…
Tag: AI Misuse
“അടിവസ്ത്രമിട്ട് ആരെങ്കിലും ഗംഗയിൽ കുളിക്കുമോ?”: വ്യാജ ദൃശ്യങ്ങൾക്കെതിരെ രോഷത്തോടെ സോനം യാദവ്, നിയമ നടപടിയുമായി ഇന്‍ഫ്ലുവന്‍സര്‍
വിശ്വാസികൾക്ക് ഏറ്റവും പരിപാവനമായ ഒന്നാണ് ഗംഗാസ്നാനം. ഗംഗാനദിയിൽ മുങ്ങിനിവരുന്നത് സർവ പാപങ്ങളും കഴുകിക്കളയുമെന്നാണ് വിശ്വാസം. എന്നാൽ ഗംഗാസ്നാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന ഒരു സംഘം തന്നെ ഹരിദ്വാർ പോലുള്ള തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരെയും പ്രശസ്തരെയുമെല്ലാം ഇവർ ക്യാമറക്കണ്ണുകളിൽ പകർത്തി ചൂഷണം ചെയ്യാറുണ്ട്. നിർമ്മിത ബുദ്ധിയുടെ (AI) വരവോടെ ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതും വർധിച്ചിരിക്കുകയാണ്. തന്റെ ഗംഗാസ്നാന ദൃശ്യങ്ങൾ അശ്ലീലമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം Read More…


