അഹമ്മദാബാദിലെ ചന്ദ്‌ഖേഡയിൽ കടയിൽ നിന്ന് വാങ്ങിയ ദോശമാവ് കഴിച്ചതിനെത്തുടർന്ന് രണ്ട് പെൺകുട്ടികൾ മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. വെറുമൊരു ഭക്ഷണവിഷബാധയല്ല ഇതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഫോറൻസിക് പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കളായ വിമൽ പ്രജാപതി, ഭാവന പ്രജാപതി എന്നിവരുടെ രക്തസാമ്പിളുകളിൽ അലുമിനിയം ഫോസ്ഫൈഡ്, സിങ്ക് എന്നീ വിഷാംശങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇവ മാരകമായ അളവിലുണ്ടോ എന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കേസ് ഇപ്പോൾ ആത്മഹത്യയോ കൊലപാതകമോ എന്ന രീതിയിൽ പോലീസ് അന്വേഷിക്കുകയാണ്. രണ്ടര മാസം പ്രായമുള്ള റാഹ, Read More…

