പ്രശസ്ത ശാസ്ത്ര മാസികയായ ‘നേച്ചറിൽ’ (Nature) പ്രസിദ്ധീകരിച്ച, അഞ്ച് ലക്ഷം ആളുകളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത് രാത്രിയിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് ശാരീരികമായ വാർധക്യത്തെ സാവധാനത്തിലാക്കാൻ സഹായിക്കുമെന്നാണ്. ഉറക്കം വളരെ കുറയുന്നതും കൂടുന്നതും തലച്ചോറ്, ഹൃദയം, ശ്വാസകോശം, പ്രതിരോധ സംവിധാനം എന്നിവയുടെ വാർധക്യത്തെ വേഗത്തിലാക്കുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. ഓരോ ദിവസവും 6.4 മണിക്കൂറിനും 7.8 മണിക്കൂറിനും ഇടയിൽ ഉറങ്ങുന്നവരിലാണ് വാർധക്യത്തിന്റെ ലക്ഷണങ്ങൾ ഏറ്റവും കുറഞ്ഞ അളവിൽ കാണപ്പെട്ടത്. കൊളംബിയ സർവകലാശാലയിലെ അസിസ്റ്റന്റ് Read More…
Tag: Aging
102 വയസ്സ്, 50 വർഷമായി ആശുപത്രി കണ്ടിട്ടില്ല: പച്ചക്കറി കഴിക്കാത്ത ഈ ‘അമ്മൂമ്മ’ സൂപ്പറാണ്!
കിഴക്കൻ ചൈനയിൽ നിന്നുള്ള 102 വയസ്സുള്ള ഒരു വയോധിക തന്റെ പോസിറ്റീവ് മനോഭാവം കൊണ്ടും ലളിതമായ ജീവിതശൈലി കൊണ്ടും ഇന്റർനെറ്റിൽ തരംഗമാവുകയാണ്. അവരുടെ ദൈനംദിന ദിനചര്യകളും ഭക്ഷണരീതിയും പ്രസന്നമായ സ്വഭാവവും ഇത്രയും ഉയർന്ന പ്രായത്തിലും അവരെ എങ്ങനെ ആരോഗ്യവതിയായി നിലനിർത്തുന്നു എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നു. ഷെജിയാങ് പ്രവിശ്യയിലെ തൈഷൗവിലെ ഗ്രാമപ്രദേശത്ത് താമസിക്കുന്ന 102-കാരിയായ ജിൻ ബാവോലിംഗിനെ സന്ദർശിക്കാൻ മകനും മരുമകളും കൊച്ചുമകളും എപ്പോഴും എത്താറുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അവരുടെ ദീർഘായുസ്സും സന്തോഷകരമായ Read More…
വയസ്സായാൽ തടി കൂടുമോ? മെറ്റബോളിസത്തെക്കുറിച്ച് നമ്മൾ വിശ്വസിച്ചിരുന്ന കാര്യങ്ങൾ തെറ്റോ? ഡോക്ടറുടെ തുറന്നുപറച്ചിൽ
പ്രായമാകുമ്പോള്‍ മെറ്റബോളിസം (ഉപാപചയ പ്രവര്‍ത്തനം) കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചും, ഇതില്‍ പ്രായത്തിന് മാത്രമുള്ള പങ്കിനെക്കുറിച്ചും യുഎസ് ഹൃദയരോഗ വിദഗ്ദ്ധന്‍ വ്യക്തമാക്കുകയാണ്. ശരീരം ഊര്‍ജ്ജം വിനിയോഗിക്കുന്നതിനെയും കലോറി എരിച്ചുകളയുന്നതിനെയും ആണ് മെറ്റബോളിസം എന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് നിര്‍വചിക്കുന്നത്. കലോറി എരിച്ചുകളയുന്നത് ശരീരഭാരം കുറയ്ക്കാന്‍ അത്യാവശ്യമായതിനാല്‍, മെറ്റബോളിസം മെച്ചപ്പെടുത്തുക എന്നത് പലരുടെയും ലക്ഷ്യമാണ്. മെറ്റബോളിസം വേഗത്തിലാകുന്നത് ശരീരം എത്രത്തോളം കാര്യക്ഷമമായി കൊഴുപ്പ് കുറയ്ക്കുന്നു എന്നതിനെ സ്വാധീനിക്കുന്നു. പ്രായമാകുമ്പോള്‍ ഈ പ്രക്രിയ സ്വാഭാവികമായും മന്ദഗതിയിലാകുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായ സത്യമല്ല. Read More…
മുപ്പതിലേ മുഖം ചുളിഞ്ഞോ? പേടി വേണ്ട, ജാഗ്രത മതി: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ചര്‍മ്മം യുവത്വത്തോടെ ഇരിയ്ക്കാനും തിളക്കത്തോടെ നിലനില്‍ക്കാനും ആഗ്രഹിയ്ക്കാത്തവര്‍ വിരളമാണ്. ഇതിനായി വളരെ വലിയ തുക ചിലവഴിയ്ക്കുന്നവര്‍ പോലുമുണ്ട്. ചര്‍മസംരക്ഷണം സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനമാണ്. ചര്‍മസംരക്ഷണം ഏത് കാലാവസ്ഥയിലും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വര്‍ജിക്കുന്നതും ചര്‍മസംരക്ഷണത്തില്‍ പ്രധാനമാണ്. എന്നാല്‍ മുപ്പതു വയസ്സു കഴിയുമ്പോഴേക്കും പലരുടെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ തുടങ്ങും. ചുളിവുകള്‍ വീഴുന്നത് വാര്‍ധക്യത്തിന്റെ ആദ്യലക്ഷണമാണെന്നു കരുതുന്നവരാണ് ഏറെയും. വാര്‍ധക്യത്തിന്റെ തുടക്കത്തേക്കാള്‍ ചര്‍മ്മ സംരക്ഷണത്തിന്റെ കുറവും ഇതിന് കാരണമായേക്കാം. ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. Read More…
ചെറുപ്പം നിലനിര്‍ത്താന്‍ ഡാര്‍ക്ക് ചോകേ്ലറ്റ് കഴിക്കാം!
ലണ്ടന്‍: ഡാര്‍ക്ക് ചോകേ്ലറ്റ് പ്രായമാകുന്നത് സാവധാനത്തിലാക്കുമെന്നു ഗവേഷകര്‍. ഡാര്‍ക്ക് ചോകേ്ലറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ തിയോബ്രോമിന്‍ എന്നൊരു രാസവസ്‌തു അടങ്ങിയിട്ടുണ്ട്. സസ്യങ്ങള്‍ സ്വാഭാവികമായി ഉത്‌പാദിപ്പിക്കുന്ന ഒരു സംയുക്‌തമാണിത്. ആ സംയുക്‌തം ചോകേ്ലറ്റ് കഴിക്കുന്നവരുടെ ജൈവിക പ്രായം കുറയ്‌ക്കുന്നു എന്നാണു കണ്ടെത്തല്‍. കാലക്രമേണ കോശങ്ങള്‍ക്കുണ്ടായ നാശത്തിന്റെ അളവാണ് ജൈവിക പ്രായം എന്നത്. പ്രായമാകുന്നത് തിയോബ്രോമിന്‍ എങ്ങനെയാണു തടയുന്നതെന്നു ശാസ്‌ത്രജ്‌ഞര്‍ക്കു വ്യക്‌തമായി അറിയില്ല. മധുരം ചേര്‍ക്കാത്ത ചോകേ്ലറ്റിന്റെ കയ്‌പേറിയ രുചിക്ക് കാരണം തിയോബ്രോമിന്‍ ആണ്. അത് ഉയര്‍ന്ന അളവില്‍ കൊക്കോ Read More…
നൂറുവയസ്സുവരെ ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ? എങ്കിൽ കഴിക്കാം ഈ ഭക്ഷണങ്ങൾ
ആയുസ്സ് വര്‍ദ്ധിയ്ക്കണമെങ്കില്‍ ആരോഗ്യകരമായ ജീവിതരീതി വേണമെന്നാണ് സാധാരണ പറയാറ്. ഈ വസ്തുത ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഭക്ഷണവും ജീവിതശൈലിയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് ആയുസ്സിനെ നിര്‍ണയിക്കുന്നത്. നമ്മുടെ ജീവിത ശൈലി പോലെയാണ് നമ്മുടെ ആയുസ് മുന്നോട്ട് പോകുന്നത്. ദീര്‍ഘായുസ് ലഭിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നുവോ? ഇതാണ് കാരണം, ചെറുപ്പമായിരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ ചെറുപ്പം നിലനിര്‍ത്തണമെങ്കില്‍ നമ്മള്‍ തന്നെ ശരിയായ ജീവിതശൈലി ഉണ്ടാക്കിയെടുക്കേണ്ടിയിരിയ്ക്കുന്നു. നല്ല പോലെ ആരോഗ്യം നോക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യശീലങ്ങളും ഉണ്ടായിരിക്കും. ഈ ശീലങ്ങള്‍ എല്ലാവരും പിന്തുടര്‍ന്നാല്‍ എല്ലാവര്‍ക്കും നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്താന്‍ പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം Read More…







