വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കൻ ദമ്പതികൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ രൂക്ഷ വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്നതിനിടയിലെ തൻ്റെ അനുഭവങ്ങൾ പതിവായി രേഖപ്പെടുത്തുന്ന ക്രിസ്റ്റൻ ഫിഷർ എന്ന യുവതിയും ഭർത്താവും തങ്ങളുടെ നാലാമത്തെ കുട്ടിയായ രണ്ട് വയസ്സുള്ള നിഷയെ ദത്തെടുക്കുകയും ഔദ്യോഗികമായി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്റയും ദൃശ്യങ്ങളായിരുന്നു ഇത്. 2024 സെപ്റ്റംബറിൽ വികലാംഗയായ നിഷ എന്ന കുട്ടിയുമായി തങ്ങൾ ആദ്യമായി ബന്ധപ്പെട്ടതായി ഫിഷർ പങ്കുവെച്ചു. Read More…