മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി ബി.ആർ.എം. ഷഫീർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷഫീർ തന്റെ പ്രതികരണം അറിയിച്ചത്. ശരിയായ ദിശയിൽ അതിവേഗത്തിൽ പറക്കുന്ന വിമാനത്തിലെ പ്രധാന പൈലറ്റിനെ, കൂടെയിരിക്കുന്ന സഹപൈലറ്റ് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചതു പോലെയായിരുന്നു അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം എന്നായിരുന്നു ഷഫീറിന്റെ ഉപമ. ഷഫീറിന്റെ ഈ കുറിപ്പിന് താഴെ നിരവധി കോൺഗ്രസ് അനുകൂലികളുടെ കമന്റുകളും വരുന്നുണ്ട്. അടൂർ പ്രകാശിന് മന്ത്രിയാകാൻ കഴിയാത്തതിന്റെ വിഷമമാണെന്ന് ചിലർ Read More…
Tag: Adoor Prakash
VD സതീശനെതിരെ അസാധാരണ പടയൊരുക്കം; AICCയെ അതൃപ്തി അറിയിക്കാന്‍ അടൂര്‍ പ്രകാശ്, സർക്കാരിനെതിരെ സ്വന്തം കൺവീനർ!
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മുന്നണിയിൽ കൂടിയാലോചനകൾ നടത്താതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് രംഗത്തെത്തി. ഈ അതൃപ്തി എ.ഐ.സി.സിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷപദവി മുസ്‌ലിം ലീഗിന് നൽകിയതിന് പിന്നാലെയാണ് പാർട്ടിയിലെ ഗ്രൂപ്പ് പോര് പരസ്യമായത്. കാബിനറ്റ് പദവികളിലേക്കുള്ള പുതിയ നിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തി. കഴിഞ്ഞ നാലുമാസമായി യു.ഡി.എഫ് യോഗം ചേർന്നിട്ടില്ലെന്നും Read More…
‘സുധാകരന് സീറ്റെങ്കിൽ എനിക്കും വേണം സീറ്റ്’, കടുപ്പിച്ച് അടൂർ പ്രകാശ്; ‘കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല’
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, തന്റെ നിലപാട് വ്യക്തമാക്കി അടൂർ പ്രകാശ് എം.പി ഹൈക്കമാൻഡിനെ സമീപിച്ചു. കെ. സുധാകരൻ മത്സരരംഗത്തുണ്ടെങ്കിൽ തനിക്കും സീറ്റ് വേണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. സുധാകരന് മത്സരിക്കാൻ അർഹതയുണ്ടെങ്കിൽ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്തെങ്കിലും തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം തനിക്കായിരിക്കില്ലെന്ന കർശന മുന്നറിയിപ്പും അടൂർ പ്രകാശ് നൽകിയിട്ടുണ്ട്. തന്റെ ആവശ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഹൈക്കമാൻഡിന് നേരിട്ട് സന്ദേശം Read More…



