Featured Spotlight

‘അഭിഭാഷക കോടതിയിൽ എത്തിയത് 10 ദിവസത്തിൽ താഴെ, ആ സമയത്ത് ഉറക്കവും’; നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി ബി മിനിക്കെതിരെ വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസുകൾ Read More…

Crime

വിവാഹമോചന കാരണം ദിലീപ്–കാവ്യ ബന്ധമെന്ന് മഞ്ജുവിന്റെ മൊഴി, ‘ക്വട്ടേഷന്‍ ഗൂഢാലോചന നടന്നത് ഏഴ് ഇടങ്ങളില്‍’; അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് ദിലീപിന്റെ ആദ്യ ഭാര്യ നടി മഞ്ജു വാരിയരുടെ മൊഴി . വിവാഹമോചനത്തിന്റെ കാരണം ദിലീപ്–കാവ്യ ബന്ധമാണെന്നായിരുന്നു മഞ്ജുവിന്റെ മൊഴി . ഇതിന്റെ പേരില്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധത്തെക്കുറിച്ച് മഞ്ജുവിനെ അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചുവെന്നും മഞ്ജു മൊഴി നല്‍കി. നാല് വര്‍ഷം നീണ്ട ഗൂഡാലോചന നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയും ദിലീപും ചേര്‍ന്ന് ഏഴിടങ്ങളിലായി നടത്തിയത് നാല് വര്‍ഷം നീണ്ട ഗൂഡാലോചനയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഗൂഡാലോചനയില്‍ മാഡത്തിനും പങ്കെന്ന വിവരത്തില്‍ അന്വേഷണം Read More…