Crime

മരിച്ചത് മൃഗീയപീഡനങ്ങളേറ്റ്; സംശയത്തിന്റെ ആനുകൂല്യം, തമിഴ് ബാലിക പൊള്ളലേറ്റു മരിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നു വീട്ടുവേലയ്ക്കായി എത്തിച്ച ഏഴു വയസുകാരി പൊളളലേറ്റു മരിച്ച കേസില്‍ ദമ്പതികളുള്‍പ്പെടെ മൂന്നു പ്രതികളെയും മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ആലുവ അശോകപുരം അനന്താശ്രമം വീട്ടില്‍ സിന്ധു നായര്‍ (52), ഭര്‍ത്താവും ഹൈക്കോടതി അഭിഭാഷകനുമായ ജോസ് കുര്യന്‍ (51), കുട്ടിയെ ജോലിക്കായി എത്തിച്ച ഏജന്റ് കടലൂര്‍ സ്വദേശി നാഗപ്പന്‍ (61) എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി ജഡ്ജി മഹേഷ് ജി. വിട്ടയച്ചത്. കേസിലുണ്ടായിരുന്ന മറ്റൊരു ഏജന്റ് ചേരാനല്ലൂര്‍ സ്വദേശി ഷൈല Read More…