Featured Good News

നീ കരഞ്ഞാല്‍ ഞാനും കരയും… ആരാണ് ഇങ്ങനെയൊരു മാനേജരെ ആഗ്രഹിക്കാത്തത്?- വീഡിയോ

സമൂഹ മാധ്യമങ്ങളില്‍ പലരും പങ്കിടാറുള്ളത് മാനേജര്‍മാരുടെ ക്രൂരതയുടെ കഥകള്‍ മാത്രമാണ്. അടിമപ്പണി ചെയ്യിക്കുക, ശമ്പള വര്‍ധനവ് തടഞ്ഞുവയ്ക്കുക എന്നിങ്ങനെയുള്ള കഥകളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു മനേജരുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. പുതിയ ജോലി ലഭിച്ചെന്ന് അറിയുമ്പോള്‍ മനേജര്‍ നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. സിമ്രാന്‍ എന്ന യുവതിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ എത്തിയച്ചത്.

തന്റെ മുന്‍ കമ്പനി മാനേജര്‍ എത്ര നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് അറിയിക്കുന്നതിനാണ് ഇത് പങ്കുവയ്ക്കുന്നതെന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. തന്റെ അനുഭവത്തിന്റെ വൈകാരിക വശം സമൂഹ മാധ്യമത്തിലൂടെ കാണിക്കാനായി താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ തന്റെ മാനേജരായ ആ സ്ത്രീ എത്ര നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് പൊതുസമൂഹം അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരെ പോലെ നല്ല വ്യക്തിത്വത്തിനുടമയായ മനേജരിനെ താന്‍ ഇതു വരെ കണ്ടിട്ടില്ല. നല്ല ഒരു മനേജര്‍ എങ്ങനെയായിരിക്കണമെന്നും അവരില്‍ നിന്നും പഠിക്കാനായി സാധിച്ചു. ഈ മനേജർ എത്ര നല്ല ഹൃദയത്തിനുടമായാണെന്നും വ്യക്തമാക്കുന്നതിനാണ് ഈ വീഡിയോ പങ്കിടുന്നത്.

ഇത്ര നല്ല മാനേജറെ വിട്ടുപോകുന്നത് ശരിയാണോയെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. മനേജറുടെ ഫോണ്‍ വിളിയുടെ വീഡിയോയാണ് പങ്കുവച്ചത്. മാനേജറുടെ ശബ്ദം മാത്രമാണ് കേള്‍ക്കാനായി സാധിക്കുക. മുന്നോട്ടുള്ള യാത്രയില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു. ” നീ പോകുന്നതില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്. എന്നാല്‍ നിന്റെ വളര്‍ച്ചയില്‍ സന്തോഷമുണ്ട്. എന്റെ കാര്യത്തില്‍ വിഷമമുണ്ട്. അതിനെക്കാള്‍ അധികമായി നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. നീ കരഞ്ഞാല്‍ ഞാനും കരയും .അതിനാല്‍ വിഷമിക്കരുത്. വലിയ ഉയരങ്ങളിലെത്താനായി നിനക്ക് സാധിക്കട്ടെയെന്നാണ് മാനേജര്‍ പറഞ്ഞത് . വീഡിയോ വളരെ അധികം ശ്രദ്ധനേടി. മാനേജറിനെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തി.