Movie News

രാഷ്ട്രീയ പ്രവേശനം നടത്താന്‍ സാഹചര്യം ഏറെ അനുകൂലം ; ദളപതി 68 ന് ശേഷം വിജയ് സിനിമയില്‍ ബ്രേക്ക് എടുത്തേക്കും

തമിഴ് സിനിമയിലെ കളക്ഷന്‍ ചക്രവര്‍ത്തിയായി തകര്‍ക്കുകയാണ് നടന്‍ വിജയ്. ലിയോ കൂടി വിജയിച്ചതോടെ പുറകേപുറകേ താരത്തിന്റെ സിനിമകള്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്നു. വിജയ്ക്ക് വേണ്ടി മരിക്കാന്‍ വരെ ആരാധകര്‍ തയ്യാറാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനകീയനായി മാറിയിരിക്കുന്ന സൂപ്പര്‍താരത്തിന് രാഷ്ട്രീയ പ്രവേശനം നടത്താന്‍ സാഹചര്യം ഏറെ അനുകൂലമാണ്.

ദളപതി 68 എന്ന ചിത്രത്തിന്റെ തിരക്കിലായ വിജയ് ഈ ചിത്രത്തിന് ശേഷം അഭിനയത്തിന് ഇടവേളകള്‍ നല്‍കി താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോവുകയാണെന്നാണ് സൂചനകള്‍. വിജയ്യുടെ രാഷ്ട്രീയ യാത്രയെക്കുറിച്ച് അടുത്തിടെ ഒരു നിര്‍മ്മാതാവ് പറഞ്ഞത് വിജയ്ക്ക് തന്റെ ആരാധകര്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്യണമെങ്കില്‍, രാഷ്ട്രീയമാണ് ശരിയായ വഴിയെന്നായിരുന്നു. ദളപതി 68 ന് ശേഷം അതിനുള്ള തന്ത്രങ്ങള്‍ മെനയുന്ന അദ്ദേഹം അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് പറയപ്പെടുന്നു.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വിജയ് യും ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. എന്റെ തൊലി നിങ്ങളുടെ കാലില്‍ ചെരുപ്പ് തുന്നിക്കെട്ടാന്‍ ഞാന്‍ കാത്തിരിക്കുകയാണ് എന്നാണ് വിജയ് ഒരു ഫെസ്റ്റിവല്‍ സ്റ്റേജില്‍ വെച്ച് അടുത്തിടെ പറഞ്ഞത്. ഇതൊരു അമിത പ്രസ്തവനയാണെങ്കിലും ആറുമാസത്തില്‍ ഒരിക്കല്‍ വിജയ് ഇനി മുതല്‍ ആരാധകരെ കാണാന്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍മ്മാതാവ് കെ. രാജനും പറയുന്നത്.