Oddly News

സൂപ്പര്‍ അമ്മ! ദിവസവും ജോലിക്കു പോകുന്നത് വിമാനത്തില്‍; കുടുംബത്തോടൊപ്പം തുടരാന്‍ പറക്കുന്നത് 700 കി.മീ.

ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്യാന്‍ മലേഷ്യയിലുള്ള ഈ ഇന്ത്യന്‍ വംശജയായ അമ്മ ഓഫീസിലേക്കും വീട്ടിലേക്കും ദിവസേനെ വിമാനയാത്ര നടത്തുന്നു. എയര്‍ഏഷ്യയുടെ ഫിനാന്‍സ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് മാനേജരായ റേച്ചല്‍ കൗറിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. മിക്കവരും ഇത്തരം സാഹചര്യത്തെ മറികടക്കാന്‍ വിദേശവാസം തെരഞ്ഞെടുക്കുമ്പോള്‍ തന്റെ കുട്ടികളും ഭര്‍ത്താവും അടങ്ങുന്ന കുടുംബാന്തരീക്ഷവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാന്‍ ദിനംപ്രതി ഇവര്‍ വിമാനം കയറുന്നു.

പെനാംഗില്‍ നിന്ന് സെപാങ്ങിലേക്ക് 5:55 നുള്ള വിമാനത്തില്‍ കയറാന്‍ ഇവര്‍ പുലര്‍ച്ചെ 4 മണിക്ക് എഴുന്നേല്‍ക്കുന്നു. മുമ്പ് ക്വാലാലംപൂരില്‍ ഒരു വീട് വാടകയ്ക്കെടുക്കുകയും വാരാന്ത്യങ്ങളില്‍ പെനാംഗിലുള്ള കുടുംബത്തെ സന്ദര്‍ശിക്കുകയും ചെയ്തിരുന്ന കൗര്‍ ഇപ്പോള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വെക്കേണ്ടതിനാലാണ് ഈ ആശയം തെരഞ്ഞെടുത്തത്. 11 ഉം 12 ഉം വയസ്സുള്ള രണ്ട് കുട്ടികളുള്ളതിനാല്‍ ആഴ്ചയില്‍ അഞ്ച് ദിവസവും വിമാനയാത്ര തെരഞ്ഞെടുക്കുകയായിരുന്നു. മക്കള്‍ വളരുന്നത് അനുസരിച്ച് മാതാവിന്റെ സാന്നിദ്ധ്യവും അടുത്തിടപഴകേണ്ടതിന്റെ ആവശ്യകതയും മാനിച്ചാണ് ഈ പാച്ചിലെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഈ മാര്‍ഗ്ഗം സ്വീകരിച്ചതിനാല്‍ എല്ലാ ദിവസവും വീട്ടില്‍ പോകാനും എല്ലാ രാത്രിയും മക്കളെ കാണാനും കഴിയുന്നതായി ഇവര്‍ പറയുന്നു.

ക്വാലലമ്പൂരില്‍ വീടെടുത്ത് താമസിക്കുന്നതിനേക്കാള്‍ ചെലവ് കുറവ് ഈ വിമാനയാത്രയാണെന്നും അവര്‍ പറയുന്നു. ക്വാലാലംപൂരില്‍ ഒരു വീട് വാടകയ്ക്കെടുക്കാന്‍ പ്രതിമാസം 1,400 മുതല്‍ 1,500 മലേഷ്യന്‍ റിംഗിറ്റ് ചിലവാകും (24,500 – 26,250 രൂപ). ഇപ്പോള്‍, എയര്‍ഏഷ്യ സ്റ്റാഫ് ഡിസ്‌കൗണ്ട് ഉപയോഗിച്ച്, അവള്‍ ഒരു ഫ്‌ലൈറ്റിന് 50 റിംഗിറ്റ് വീതം മൊത്തം 1,100 റിംഗിറ്റ് പ്രതിമാസം (19,250 രൂപ) ചെലവഴിക്കണം. അവളുടെ ഭക്ഷണച്ചെലവ് പോലും 600 റിംഗിറ്റില്‍ (10,500 രൂപ) ല്‍ നിന്ന് 300 റിംഗിറ്റായി (5,250 രൂപ) കുറഞ്ഞു, ഇത് അവള്‍ക്ക് 700 റിംഗിറ്റ് (12,250 രൂപ) ലാഭം നല്‍കുന്നു.

400 കിലോമീറ്റര്‍ ദൂരത്തേക്ക് സാധാരണയായി 30 മുതല്‍ 40 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന അവളുടെ ഫ്‌ലൈറ്റുകള്‍ രാവിലെ 7:45 ന് അവളുടെ ഓഫീസില്‍ എത്തുമെന്ന് ഉറപ്പാക്കുന്നു. രാത്രി 7:30 ഓടെ അവള്‍ പെനാംഗിലെ വീട്ടിലേക്ക് മടങ്ങുന്നു, എന്നിരുന്നാലും ഉത്സവ സീസണുകള്‍ ചിലപ്പോള്‍ സീറ്റ് ലഭിക്കാത്തതാണ് ഇതില്‍ ഉണ്ടാകുന്ന ആകെയുള്ള ബുദ്ധിമുട്ടെന്ന് അവര്‍ പറയുന്നു.