Good News

സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് വീട്ടുജോലിക്കാരിയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ച് കുട്ടി

മത്സരിച്ച് നേടിയ സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് തന്റെ വീട്ടിലെ ജോലിക്കാരിയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയ കുട്ടിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അങ്കിത് എന്ന കുട്ടിയാണ് തന്റെ വാരാന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് മത്സരിച്ച് നേടിയ സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് തന്റെ വീട്ടിലെ ജോലിക്കാരിയായ സരോജയ്ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കിയത്.

മകനില്‍ നിന്നുണ്ടായ ഈ സത്കര്‍മ്മത്തെ കുറിച്ച് അങ്കിതിന്റെ പിതാവായ വി. ബാലാജിയാണ് എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചത്. മകന്‍ വിട്ടുജോലിക്കാരിക്ക് ഫോണ്‍ സമ്മാനിക്കുന്ന ചിത്രത്തിനൊപ്പം വൈകാരികമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘അങ്കിത് ഇതുവരെ വാരാന്ത്യ ടൂര്‍ണമെന്റുകളില്‍ നിന്നായി 7000 രൂപ നേടി. അവന്റെ വിജയത്തില്‍ നിന്നും 2000 രൂപ മുടക്കി ഞങ്ങളുടെ പാചകക്കാരിക്ക് അവന്‍ ഒരു ഫോണ്‍ സമ്മാനിച്ചു.

അവന് ആറ് മാസം പ്രായമുള്ളത് മുതല്‍ സരോജ അവനെ നോക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ എനിക്കും ഭാര്യയ്ക്കും ഇതില്‍പരം മറ്റൊരു സന്തോഷമില്ല.’ – ബാലാജി കുറിച്ചു.ഇത്ര ചെറിയ പ്രായത്തിലെ ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തോന്നിപ്പിച്ച കുട്ടിയുടെ മനസിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.