ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ തന്റെ രണ്ടാമത്തെ അഭിനയ സംരംഭവുമായി എത്തുന്ന സിനിമയാണ് ‘ലവേയപ’. തെലുങ്കില്‍ ഏറെ വിജയം നേടിയ ‘ലവ് ടുഡേ’യുടെ റീമേക്കില്‍ അദ്ദേഹത്തിന് നായികയായി എത്തുന്നത്് ഖുഷി കപൂറാണ്. അതേസമയം സിനിമ വേണ്ടത്ര പ്രേക്ഷകരെ നേടുന്നില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം ആമിര്‍ഖാന്‍ നടത്തിയ ഒരു വാഗ്ദാനമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്്.
റീമേക്കുകള്‍ അത്ര വിജയം നേടാത്ത കാലത്ത് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് ആമിര്‍ ഖാന്‍ സ്വയം പ്രതിജ്ഞയെടുത്തു. സിനിമ വിജയിച്ചാല്‍ താന്‍ പുകവലി ഉപേക്ഷിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആമിര്‍ ഖാന്‍ ഒരു പുകവലിക്കാരനാണെന്നും അദ്ദേഹം ശരിക്കും പുകവലി ഉപേക്ഷിച്ചാല്‍ അത് വലിയ കാര്യമായിരിക്കുമെന്നും എല്ലാവര്‍ക്കും അറിയാം. ”എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു. ഇത് വളരെ രസകരമാണ്. മൊബൈല്‍ ഫോണുകള്‍ കാരണം നമ്മുടെ ജീവിതത്തിന്റെ വഴിത്തിരിവും സാങ്കേതിക വിദ്യയുടെ ഫലമായി നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളുമാണ് സിനിമയില്‍ കാണിക്കുന്നത്.” താരം പറഞ്ഞു.
എന്നാല്‍ ‘ലവേയപ’യ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ അത്ര വലിയ തിരക്കുണ്ടാക്കാനായിട്ടില്ല. കാര്യമായ താരപരിവേഷമില്ലാത്ത ജുനൈദ് ഖാനും ഖുഷി കപൂറിനും പ്രേക്ഷകരെ തീയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടു തന്നെ ആമിര്‍ ഖാന് പുകവലി ശീലം ഉപേക്ഷിക്കേണ്ടി വരില്ല എന്ന് തോന്നുന്നു. ആമിര്‍ സിനിമയെ പൂര്‍ണ്ണഹൃദയത്തോടെ പ്രശംസിക്കുകയും ഖുഷി കപൂറിനെ അവളുടെ അമ്മ ഇതിഹാസതാരം ശ്രീദേവിയുമായി താരതമ്യം ചെയ്തതിന് അല്‍പ്പം ട്രോളുകയും ചെയ്തിരുന്നു.