ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. കീര്‍ത്തി ആസാദ് ലോക്‌സഭയില്‍ പുകവലിച്ചെന്ന ആരോപണത്തെച്ചൊല്ലി വിവാദം. ആസാദ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യമെന്നാരോപിച്ച് ബി.ജെ.പി. നേതാവ് അമിത് മാളവ്യയാണ് ‘എക്‌സി’ല്‍ 35 സെക്കന്‍ഡ് നീളുന്ന വീഡിയോ പങ്കുവച്ചത്.ലോക്‌സഭയില്‍ ഇരിക്കുന്ന ആസാദ് പുകവലിക്കുന്നതുപോലുള്ള അംഗവിക്ഷേപം നടത്തുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാല്‍, സിഗരറ്റോ ഇ-സിഗരറ്റോ പുകയോ ദൃശ്യമല്ല. ചുരുട്ടിപ്പിടിച്ച കൈ അഞ്ച് സെക്കന്‍ഡ് വായോടു ചേര്‍ത്ത് പിടിച്ചിരിക്കുന്നതു കാണാം.പാര്‍ലമെന്റിനുള്ളില്‍ ഒരു തൃണമൂല്‍ എം.പി. പുകവലിക്കുന്നുവെന്ന് ബി.ജെ.പി. നേതാവ് അനുരാഗ് താക്കുര്‍ എം.പി. കഴിഞ്ഞയാഴ്‌ച ആരോപിച്ചിരുന്നു. അത് Read More…
Tag: smoking
പുകവലി ഉപേക്ഷിച്ചാല്‍ വലിക്കാത്തയാളെപ്പോലെ ഹൃദയാരോഗ്യം വീണ്ടെടുക്കാൻ കഴിയുമോ? പ്രതീക്ഷനല്‍കി കാർഡിയോളജിസ്റ്റ്
പുകവലിക്കാരേ… ഹൃദയാരോഗ്യം വീണ്ടെടുക്കാൻ നിങ്ങള്‍ക്ക് പ്രതീക്ഷ നൽകി ഫോർട്ടിസ് എസ്കോർട്ട്സ് ഹോസ്പിറ്റലിലെ പൾമനോളജി ഡയറക്ടറും എച്ച്.ഒ.ഡി.യുമായ ഡോ. രവി ശേഖർ ഝാ . പുകവലി ഉപേക്ഷിച്ച് 5 മുതൽ 10 വർഷത്തിനുള്ളിൽ പുകവലിക്കാത്ത ഒരു സാധാരണക്കാരന്റെ പോലെ ഹൃദയാരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. അതായത്, ഹൃദയാഘാത സാധ്യത പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ചുരുക്കം. കൂട്ടുകാരുടെ നിർബന്ധം കാരണം പുകവലിച്ച് തുടങ്ങിയവരും, പിന്നീട് അതിന് അടിമകളായി മാറിയവരും ധാരാളമാണ്. പുകവലിക്കുന്നത് നിർത്തിയാലും അതിനാലുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ കഴിയില്ലെന്ന് Read More…
നല്ല ചൂടു ചായയും ഒപ്പം സിഗരറ്റും ശീലമാണോ? പണി നിങ്ങളെ തേടി വരുമെന്ന് പഠനം
കയ്യില്‍ ആവിപറക്കുന്ന നല്ല ചൂടുചായയും ഒപ്പം ചുണ്ടില്‍ എരിയുന്ന സിഗരറ്റും… ജീവിതത്തില്‍ ഇത്തരം ദിനചര്യ ശീലമാക്കിയവരാണ് പലരും. എന്നാല്‍ ഈ ശീലം ഉടനെ നിര്‍ത്തിയില്ലെങ്കില്‍ പണികിട്ടുമെന്നുറപ്പ്. ചായയ്ക്കൊപ്പം പുകവലി പതിവാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. താഴെ പറയുന്ന രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. എന്തെല്ലാമാണെന്ന് നോക്കാം. ചൂടൂചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നത് അന്നനാള കാന്‍സറിന് കാരണമാകുന്നു. ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് തന്നെ അന്നനാളിയിലെ അകത്തെ Read More…
പുകവലിച്ചാല്‍ ശരീരഭാരം കുറയുമോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയ വസ്തുതകൾ
പുകവലി ശരീരഭാരത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും, അത് നിങ്ങളെ ഒരു തരത്തിലും ആരോഗ്യവാനാക്കുന്നില്ല. പുകവലി ഭാരം കുറയ്ക്കുമെന്നത് മിഥ്യാധാരണയാണ്. അതിനായി നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ. പതിറ്റാണ്ടുകളായി പുകവലിയെ ചുറ്റിപ്പറ്റി നിരവധി കെട്ടുകഥകളുണ്ട്. പുകവലി തടി കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് അതിലൊന്ന്. ഈ മിഥ്യാധാരണ ഒരുപക്ഷേ ഫാഷൻ വ്യവസായമാണ് കൂടുതൽ പ്രചരിപ്പിച്ചത്. പല മോഡലുകളും ശരീരഭാരം നിലനിർത്താൻ വേണ്ടി ധാരാളമായി പുകവലിച്ചിരുന്നതായി പറയപ്പെടുന്നു. പുകവലി ഭാരം കുറയ്ക്കും എന്ന വിശ്വാസം സമൂഹത്തിൽ അത്രയേറെ ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. ഇന്നും പല പുകവലിക്കാരും Read More…
സിഗററ്റ് വലിച്ച് പുകവിടുന്ന ഗോറില്ല ; ചൈനയിലെ മൃഗശാലയിലെ ദൃശ്യം ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയാകുന്നു
ചൈനയിലെ ഗ്വാങ്സിയിലെ നാനിംഗ് മൃഗശാലയില്‍ സിഗററ്റ് വലിക്കുന്ന ഗോറില്ല നെറ്റിസണ്‍മാരെ അമ്പരപ്പിക്കുകയും ആശങ്ക ഉണര്‍ത്തുകയും ചെയ്യുന്നു. മൃഗശാലയുടെ ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ആരോ വലിച്ച ശേഷം എറിഞ്ഞ കുറ്റിയെടുത്താണ് വലിക്കുന്നത്. സംഭവം ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വെച്ചതോടെയാണ് ശ്രദ്ധ ആകര്‍ഷിച്ചത്. അസാധാരണമായ കാഴ്ച കാഴ്ചക്കാരെ രസിപ്പിക്കുകയും അതേസമയം തന്നെ അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തു. ഇത് ഓണ്‍ലൈനില്‍ വൈറലായതോടെ നെറ്റിസണ്‍മാരുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു. വൈറല്‍ വീഡിയോയെക്കുറിച്ച് അറിവ് കിട്ടിയത് മുതല്‍ ഇക്കാര്യം അന്വേഷിക്കുക യാണെന്നും സംഭവത്തോട് Read More…
പുകയില വിരുദ്ധ ദിനം; പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയ പ്രശസ്തര്‍
മാര്‍ച്ച് 12. പുകയില വിരുദ്ധ ദിനം. പുകവലിയോട് ഗുഡ്ബൈ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയും പ്രചോദനവും ഉറപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിവസം. എന്നാല്‍ പല പ്രശസ്തരും പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. രണ്ടാം എലിസബത്ത് രാജ്ഞിയുടെ പിതാവും ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജോര്‍ജ്ജ് നാലാമന്‍ പുകവലിയുടെ അടിമയായിരുന്നു. ഇതുമൂലം ശ്വാസകോശാര്‍ബുദം ബാധിച്ച് 56 മത്തെ വയസില്‍ മരണത്തിനു കീഴടങ്ങി. പ്രശസ്ത നാടകകൃത്തായിരുന്ന ലോറെയ്ന്‍ ഹാന്‍സ് ബെറി തന്റെ എഴുത്തിനു പ്രചോദനം ലഭിക്കാന്‍ നിരന്തരം പുകവലിച്ചു. 1965 ല്‍ മുപ്പത്തിനാലാമത്തെ വയസില്‍ Read More…
പ്ലീസ് പുകവലി നിര്‍ത്തൂ.. കുഞ്ഞുങ്ങള്‍ക്കായി; മക്കളെ ഹൃദ്രോഗികളാക്കരുത്
വീട്ടിലിരുന്നു പുകവലിക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക. മക്കളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്. മക്കളേയും രോഗികളാക്കുകയാണ് ഇത്തരക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്. വീട്ടില്‍ പുകവലിക്കുന്നവരുടെ മക്കള്‍ക്കു ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണു റിപ്പോര്‍ട്ട്. മാതാപിതാക്കളുടെ പുകവലിശീലം കുട്ടികളുടെ ഹൃദയധമനികളെ ബാധിക്കുന്നുവെന്നാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓസ്‌ട്രിയന്‍ ഗവേഷകരാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയത്. പുകവലിക്കാര്‍ പുറത്തേക്കു തള്ളുന്ന പുക ശ്വസിക്കുന്ന കുട്ടികളില്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദത്തിനും ഹൃദയരക്‌തം വഹിക്കുന്ന ധമനികള്‍ ചുരുങ്ങുന്നതിനും കാരണമാകുന്നുവെന്നാണ് ഗവേഷണ ഫലം. ഇത്തരം കുട്ടികളില്‍ കൊളസ്‌ട്രോളിന്റെ Read More…
സൂപ്പര്‍താരം ആമിര്‍ഖാന്‍ പുകവലി ഉപേക്ഷിച്ചേക്കും ; പക്ഷേ ഒരു കണ്ടീഷനുണ്ടെന്ന് മാത്രം
ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ തന്റെ രണ്ടാമത്തെ അഭിനയ സംരംഭവുമായി എത്തുന്ന സിനിമയാണ് ‘ലവേയപ’. തെലുങ്കില്‍ ഏറെ വിജയം നേടിയ ‘ലവ് ടുഡേ’യുടെ റീമേക്കില്‍ അദ്ദേഹത്തിന് നായികയായി എത്തുന്നത്് ഖുഷി കപൂറാണ്. അതേസമയം സിനിമ വേണ്ടത്ര പ്രേക്ഷകരെ നേടുന്നില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം ആമിര്‍ഖാന്‍ നടത്തിയ ഒരു വാഗ്ദാനമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്്. റീമേക്കുകള്‍ അത്ര വിജയം നേടാത്ത കാലത്ത് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് ആമിര്‍ ഖാന്‍ സ്വയം പ്രതിജ്ഞയെടുത്തു. സിനിമ വിജയിച്ചാല്‍ താന്‍ പുകവലി ഉപേക്ഷിക്കുമെന്നായിരുന്നു അദ്ദേഹം Read More…
പുതുവര്‍ഷത്തില്‍ പുകവലിശീലം ഉപേക്ഷിച്ചാലോ? ഈ 10 മാര്‍ഗങ്ങള്‍ പിന്തുടരാം
പുതുവര്‍ഷമാണ്. നമ്മുടെ ആരോഗ്യത്തിന് ഹാനകരമെന്ന് ഉറപ്പുള്ള ദു:ശ്ശീലങ്ങള്‍ എന്നെന്നേക്കുമായി നിര്‍ത്താന്‍ ഉറച്ച തീരുമാനമെടുക്കാനുള്ള മുഹൂര്‍ത്തം. അതില്‍ ആദ്യത്തേതുതന്നെയാണ് പുകവലി. ആത്മഹത്യാപരമായ ഈ ശീലത്തില്‍ നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും രക്ഷയാണ് ഇതിലൂടെ നേടുന്നത്. ശരിയായ ഇച്ഛാശക്തിയും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ ആര്‍ക്കും അതിന് കഴിയും ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന ദുശീലമാണ് പുകവലി. അതില്‍ നിന്നുള്ള മോചനം അത്ര ലളിതമല്ല. പുകവലിയില്‍ നിന്ന് രക്ഷ നേടുവാനുള്ള ഏറ്റവും നല്ല മാര്‍ഗം Read More…









