Healthy Food

പാല്‍ കേടായോ, കളയാന്‍ വരട്ടെ: വീണ്ടും ഉപയോഗിക്കാന്‍ വഴികളുണ്ട്

ചിലപ്പോള്‍ ചായ തിളപ്പിക്കാനായി പാല്‍ ചൂടാക്കുമ്പോഴായിരിക്കും അത് കേടായതായി മനസ്സിലാകുന്നത്. കേടായ സ്ഥിതിക്ക് ആ പാല്‍ കളയുകയായിരിക്കും പതിവ്. എന്നാല്‍ ഇനി അങ്ങനെ കളയാന്‍ വരട്ടെ . അത് വീണ്ടും ഉപയോഗിക്കുന്നതിനായി പല വഴികളുമുണ്ട്.

കേടായ പാലില്‍ നിന്ന് കട്ട തൈര് ഉണ്ടാക്കാം എന്നത് ആദ്യത്തെ വഴി. അതിനായി കേടായ പാലില്‍ നിന്ന് വെള്ളം നീക്കം ചെയ്തു ഒരു പാത്രത്തില്‍ എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കണം.പിറ്റേ ദിവസം ആ പാല്‍ എടുത്ത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ സ്പൂണ്‍ തൈര് ഒഴിക്കുക. ഒരു ദിവസം പുറത്ത് വച്ചതിന് ശേഷം പിറ്റേന്ന് എടുത്ത നോക്കു. നല്ല കട്ട തൈര് റെഡി .

ബട്ടര്‍ മില്‍ക്കും കേടായ പാലില്‍ നിന്ന് ഉണ്ടാക്കാം. കേടായ പാലെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കുക. ബട്ടര്‍മില്‍ക്ക് ഉപയോഗിച്ച് തയ്യാറാക്കുന്ന റെസിപ്പികള്‍ വരുമ്പോള്‍ ഇതില്‍ നിന്ന് കുറച്ച് എടുത്ത് ഉപയോഗിച്ചാല്‍ മതി.

വളരെ ടേസ്റ്റിയായ പനീര്‍ ഇതുപയോഗിച്ച് നിര്‍മിക്കാം. പനീര്‍ എങ്ങനെയാണ് ഉണ്ടാക്കുന്നത്? പാല് തിളപ്പിക്കുന്നു. പിന്നാലെ പാലിലേക്ക് നാരങ്ങയോ വിനാഗിരിയോ ഒഴിച്ച് പാലിനെ പിരിയിക്കുന്നു. പിന്നീട് വെള്ളം കളഞ്ഞ് കട്ട പിടിപ്പിച്ചെടുക്കുന്നതാണെല്ലോ പനീര്‍. അപ്പോള്‍ പിരിഞ്ഞ പാലുകൊണ്ട് പനീര്‍ ഉണ്ടാക്കാന്‍ എളുപ്പമല്ലേ?

തീര്‍ന്നിട്ടില്ല, നല്ല ടെസ്റ്റി ചിക്കന്‍ കറിയ്ക്കായി കേടായ പാല്‍ ഉപയോഗിച്ച് മാരിനേറ്റും ചെയ്യാം.

കൂടാതെ ​‍ക്രീം സാലഡ് ഉണ്ടാക്കുമ്പോള്‍ കേടായ പാല്‍ കൂടി ചേര്‍ത്തു നോക്കു. ക്രീം എന്നു പറയുന്നതും സത്യത്തില്‍ പാലിനെ പുളിപ്പിച്ചെടുക്കുന്നതാണ് . രുചി കൂട്ടനായി ഒരു സ്പൂണ്‍ തേനും കൂടി ചേര്‍ത്ത് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *