ഒരു വര്‍ഷമായി അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കൊലപാതക കേസ് തെളിയിക്കുന്നതിന് നിര്‍ണായകമായ തെളിവുകള്‍ നല്‍കിയതിന് ഗൂഗിള്‍ മാപ്സിന്റെ അപ്ഡേറ്റിന് സ്പാനിഷ് പോലീസിന്റെ നന്ദി. സ്പാനിഷ് പ്രവിശ്യയായ കാസ്റ്റില്ലിലെയും ലിയോണിലെയും പട്ടണമായ താജുക്കോയുടെ പ്രാന്തപ്രദേശത്ത് നിന്നാണ് 33 കാരനായ ക്യൂബന്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. ജെഎല്‍പിഒ എന്ന ഇനിഷ്യല്‍ വച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഈ ദാരുണമായ കൊലപാതകം തെളിയിക്കാന്‍ സ്പാനിഷ് പോലീസിനെ സഹായിച്ചത് ഗൂഗിള്‍മാപ്പ്.
യൂറോപ്യന്‍ രാജ്യത്ത് ജോലി ചെയ്യുന്ന ഭാര്യയെ കാണാന്‍ ക്യൂബയില്‍ നിന്ന് സ്പെയിനിലേക്ക് ജെഎല്‍പിഒ യാത്ര ചെയ്തിരുന്നു, എന്നാല്‍ സ്പെയിനില്‍ എത്തിയ ഉടന്‍ തന്നെ ബന്ധുക്കള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് വിചിത്രമായ ടെക്സ്റ്റ് മെസേജുകള്‍ ലഭിക്കാന്‍ തുടങ്ങി. താന്‍ സ്പെയിനില്‍ വച്ച് ഒരു സ്ത്രീയെ കണ്ടുവെന്നും അവര്‍ തന്റെ ഫോണ്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്നതായും അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു. ഇതോടെ ജെഎല്‍പിഒ യുടെ ബന്ധുക്കള്‍ അയാളെ കാണാനില്ലെന്ന് പരാതിയുമായി രംഗത്ത് വന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം അവസാനത്തോടെ ജെഎല്‍പിഒ യുടെ മൃതദേഹം താജുക്കോയിലെ ഒരു സെമിത്തേരിയില്‍ നിന്നും കണ്ടെത്തി.
അന്നുമുതല്‍ അന്വേഷകര്‍ അദ്ദേഹത്തിന്റെ കൊലപാതകം തെളിയിക്കാന്‍ ശ്രമിക്കുകയാണ്. കൊലപാതകത്തില്‍ ഭാര്യക്ക് പങ്കുണ്ടെന്ന് സ്പാനിഷ് പോലീസ് സംശയിച്ചെങ്കിലും അത് സ്ഥാപിക്കാനുള്ള തെളിവുകള്‍ ഇല്ലായിരുന്നു. ഇരയുടെ ജീവിതപങ്കാളി ‘വേള്‍ഡ ഓഫ് തജുക്കോ’ എന്നറിയപ്പെടുന്ന ഒരു പ്രദേശവാസിയുമായി ഇടപഴകിയതായി അന്വേഷകര്‍ക്ക് വിവരം ലഭിച്ചു. ക്യൂബന്‍ പോലീസ് യുവാവിന്റെ ഫോണ്‍ ട്രാക്ക് ചെയ്തു. ഇരയുടെ ഭാര്യയുടെ അരികിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. ഇതോടെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു.
മാസങ്ങളോളം കേസില്‍ തെളിവ് ശേഖരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സ്പാനിഷ് പോലീസിന് അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് ഗൂഗിള്‍മാപ്പ് വഴി കിട്ടി. ഗൂഗിള്‍മാപ്പിന്റെ അപ്ഡേറ്റിലെ ക്യാമറയില്‍ ഈ കേസിലെ പ്രധാന പ്രതിയെന്ന് വിശ്വസിക്കപ്പെടുന്നയാള്‍ പഴയ ചുവന്ന റോവറിന്റെ ഡിക്കിയില്‍ വെളുത്ത ലിനന്‍ കൊണ്ട് പൊതിഞ്ഞ ഒരു വലിയ ”പാക്കേജ്” ലോഡ് ചെയ്യുന്നത് കണ്ടെത്തി. കാര്‍ കടന്നുപോകുമ്പോള്‍ വ്യക്തിയുടെ പിന്‍ഭാഗം ഗൂഗിള്‍ ക്യാമറയിലേക്ക് തിരിയുന്നുണ്ടായിരുന്നു. അത് താജുക്കോയുടെ സഹായിയാ ‘വോള്‍ഫ’ ആണെന്ന് പോലീസ് മനസ്സിലാക്കി.
പിന്നീട് ഇതേ കാറിലെ തന്നെ ലെഗേജ് മറ്റൊരു വാഹനത്തിലേക്ക് വോള്‍ഫ മാറ്റിയ ശേഷം ഒരു ഉന്തുവണ്ടിയില്‍ തള്ളിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യവും കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച ഉപകരണം, കുറ്റകൃത്യം നടന്ന സമയം എന്നിങ്ങനെ നിരവധി ദുരൂഹതകള്‍ ഈ കേസിനെ ചുറ്റിപ്പറ്റി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.