Lifestyle

വധുവാകണം; പക്ഷേ ഭാര്യയാകേണ്ട; സോളോ വിവാഹങ്ങള്‍ ജപ്പാനിലും ട്രെന്‍ഡാകുന്നു

സോളോ വെഡിങ്ങുകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. കല്ല്യാണം കഴിക്കാം എന്നാല്‍ ഭാര്യ ആകേണ്ട, ന്യൂജനറേഷന്റെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് സോളോ വെഡിങ്ങുകൾ. മറ്റൊരാളുമായി കുടുംബ ജീവിതം സാധ്യമല്ല. പൂർണ സ്വാതന്ത്ര്യം വേണം എന്നതൊക്കെയാണ് സോളോ വെഡിങ്ങ് തിരഞ്ഞെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ വിവാഹം വസ്ത്രം ധരിക്കാനും ആഘോഷിക്കാനും വളരെ താല്പര്യമാണ്. ജാപ്പനീസ് സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച്കഴിഞ്ഞ വർഷം അഞ്ച് ലക്ഷം വിവാഹം മാത്രമാണ് രാജ്യത്ത് നടന്നത്. 90 വർഷത്തിനിടെ ഏറ്റവും കുറവ് വിവാഹം നടന്ന വർഷം

അതേ സമയം സോളോ വിവാഹങ്ങള്‍ കൂടുകയും ചെയ്യുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒപ്പം വധുവിന് നടത്താവുന്ന ഫോട്ടോ സെക്ഷനുകള്‍, സോളോ ഹണിമൂണ്‍ പാക്കേജുകള്‍ എല്ലാം തയ്യാറാണ്.

ഇന്ത്യയിലെ ആദ്യത്തെ സോളോഗമി വിവാഹം 2022 ജൂണ്‍ 11ന് നടന്നിരുന്നു. ഗുജറാത്തിലെ വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദുവാണ് വിവാഹിതയായത്. വിവാഹ ചടങ്ങില്‍നിന്ന് പൂജാരി പിന്‍മാറുകയും വിവാഹ ചടങ്ങുകള്‍ ബിന്ദു ഒറ്റയ്ക്ക് ചെയ്തതും വാര്‍ത്തയായിരുന്നു.

സോളോഗമി എന്നത് സ്വയം വിവാഹം കഴിക്കുന്നതിനെയാണ് അര്‍ത്ഥമാക്കുന്നത്. മാലയിടല്‍, സിന്ദൂരം ചാര്‍ത്തല്‍ പോലുള്ള പതിവ് രീതിയിലാകും സോളോഗമി വിവാഹവും നടക്കുക. സോളോഗമി വിവാഹത്തിനെ ഓട്ടോഗമി എന്നും പറയും. മറ്റ് ലോക രാജ്യങ്ങളില്‍ ഇത് നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിലിത് നിയമപരമല്ല. ഹിന്ദു മാരേജ് ആക്ട് പ്രകാരം രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തിനാണ് നിലവില്‍ അനുമതിയുള്ളത്. സ്വയം വിവാഹം ചെയ്യാന്‍ അനുമതിയില്ല. സോളോ വിവാഹം ചെയ്ത് ജീവിതം മടുത്താല്‍ അടുത്ത തീരുമാനം എടുക്കാം.