Featured Sports

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരം; ലോക റെക്കോഡുമായി സ്‌മൃതി മന്ദാന

വിശാഖപട്ടണം: ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡ്‌. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരമാണ്‌ സ്‌മൃതി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന വനിതാ ഏകദിന ലോകകപ്പ്‌ മത്സരത്തിനിടെയാണു താരം 1000 റണ്‍ തികച്ചത്‌. 1000 തികയ്‌ക്കാന്‍ സ്‌മൃതിക്ക്‌ 18 റണ്‍ കൂടി മതിയായിരുന്നു.

സോഫി മൊളിനക്‌സ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്ത്‌ സിക്‌സറടിച്ചതോടെയാണു സ്‌മൃതി റെക്കോഡ്‌ ബുക്കില്‍ ഇടം പിടിച്ചത്‌. വനിതാ ഏകദിനത്തില്‍ 500 റണ്‍ പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമാണ്‌ സ്‌മൃതി. കിം ഗാര്‍ത്തിനെ ലോങ്‌ ഓണിനു മുകളിലൂടെ സിക്‌സറടിച്ചാണ്‌ സ്‌മൃതി ഈ നേട്ടത്തിലെത്തിയത്‌. ഏകദിനത്തില്‍ 5000 റണ്‍ തികയ്‌ക്കുന്ന പ്രായം കുറഞ്ഞ താരവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരവും 29 വയസുകാരിയായ സ്‌മൃതിയാണ്‌. 112 ഇന്നിങ്‌സുകളിലാണ്‌ (5569 പന്തുകള്‍) ഇന്ത്യന്‍ താരം റെക്കോഡിലെത്തിയത്‌. വനിതാ ക്രിക്കറ്റില്‍ 5000 റണ്‍ കടന്ന ആദ്യ ഇന്ത്യന്‍ താരം മിഥാലി രാജാണ്‌. ഏകദിന ഫോര്‍മാറ്റിലെ നിലവിലെ ടോപ്‌ സ്‌കോററായ മിഥാലി ഇന്ത്യക്കായി 7805 റണ്ണെടുത്തു.