Lifestyle

വൈദ്യുതചാര്‍ജ് ഇപ്പോഴത്തേതിന്റെ പകുതിയാക്കണോ? ഇക്കാര്യങ്ങള്‍ ചെയ്യണം

ചൂട് കൂടിയതോടെ കറണ്ടിന്റെ ഉപയോഗവും കൂടിക്കൊണ്ടിരിയ്ക്കുകയാണ്. എസിയും, ഫാനുമൊക്കെ എല്ലാ നേരത്തും പ്രവര്‍ത്തിപ്പിയ്‌ക്കേണ്ട അവസ്ഥയാണ്. ഇതോടൊപ്പം തന്നെ വീട്ടിലെ മറ്റ് ഉപകരണങ്ങളുടെ ഉപയോഗവും ഉണ്ടാകും. ടിവി, ഫ്രിഡ്ജ് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളൊക്കെ വീട്ടില്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതോടെ കറണ്ട് ബില്‍ കൂട്ടുകയും ചെയ്യും. കറന്റ് ബില്‍ ഇപ്പോ അടയ്ക്കുന്നതിന്റെ പകുതിയാക്കാന്‍ ഇക്കാര്യങ്ങള്‍ ഒന്ന് ചെയ്ത് നോക്കാം….

* പഴയ സാധനങ്ങള്‍ – വീട്ടില്‍ പഴയ ഇലകട്രോണിക് സാധനങ്ങള്‍ ഉണ്ടെങ്കില്‍ പരമാവധി അവ മാറ്റി പുതിയത് വാങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പഴയ ഇലക്ട്രോണിക് ഹോം അപ്ലൈന്‍സസ് അമിതമായി കറന്റ് ഉപയോഗിക്കുന്നതിന് കാരണമാണ്. പ്രത്യേകിച്ച് ഫ്രിഡ്ജ്, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവ ഉണ്ടെങ്കില്‍ അവ പഴയതാകും തോറും കറന്റും കൂടുതല്‍ ആവശ്യമായി വരുന്നു. അതിനാല്‍, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പകരം നല്ല പുതിയത് വാങ്ങി ഉപയോഗിക്കുന്നത് നല്ലതാണ്.

* സ്റ്റാര്‍ റേറ്റിംഗ് – വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, ഓവന്‍ എന്നിവയെല്ലാം വാങ്ങുമ്പോള്‍ അതിന്റെ മുന്നില്‍ സ്റ്റാര്‍ റേറ്റിംഗ് കൊടുത്തിരിക്കുന്നത് കാണാം. ചിലതിന് അഞ്ചില്‍ നാല് ഉണ്ടാകും. ചിലതിന് അഞ്ചില്‍ മൂന്ന് ആയിരിക്കും. അങ്ങിനെ പല സ്റ്റാര്‍ റേറ്റിംഗ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഈ സ്റ്റാര്‍ റേറ്റിംഗ് എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. എത്രത്തോളം എനര്‍ജി അഥവാ കറന്റ് ഇത് ഉപയോഗിക്കും എന്ന് മനസ്സിലാക്കാന്‍ ഈ സ്റ്റാര്‍ റേറ്റിംഗ് നോക്കിയാല്‍ മതി. മാക്സിമം അഞ്ച് റേറ്റിംഗ് ഉള്ള സാധനങ്ങള്‍ വാങ്ങുന്നതാണ് കൂടുതല്‍ നല്ലത്. ഇത് കറന്റ് ലാഭിക്കന്‍ നിങ്ങളെ വളരെയധികം സഹായിക്കും. പൈസ നോക്കി വാങ്ങുന്നതിന് പകരം, ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് വാങ്ങിയാല്‍ ഭാവിയില്‍ കറന്റ് ബില്‍ അമിതമായി അടയ്ക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.

* ലൈറ്റും ഫാനും – ചിലര്‍ വെറുതേ ആളുകള്‍ ഇല്ലെങ്കിലും റൂമിലും അതുപോലെ ഹാളിലും ലൈറ്റും ഫാനും ഇട്ട് പോകുന്നത് കാണാം. ഇത്തരത്തിലുള്ള അനാവശ്യമായിട്ടുള്ള എനര്‍ജി ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിച്ചാല്‍ അമിതമായി മോട്ടര്‍ അടിച്ച് വെള്ളം പിടിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. പകല്‍ സമയത്തും അതുപോലെ, രാത്രിയിലും കറന്റ് കുറച്ച് മാത്രം ഉപയോഗിച്ച് ശീലിച്ചാല്‍ ഒരുപരിതിവരെ നിങ്ങളുടെ കറന്റ് ബില്‍ കുറയക്കാന്‍ സാധിക്കുന്നതാണ്.

* വൈകിട്ടുള്ള ഉപയോഗം – രാത്രി സമയത്ത് പരമാവധി കറന്റ് അമിതമായി ഉഫയോഗിക്കുന്ന ഇലക്ട്രിക് ഡിവൈസസ് അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് അയേണ്‍ ബോക്സ്, മിക്സി എന്നിവയെല്ലാം പരമാവധി ഉപയോഗിക്കുന്നത് കുറയ്ക്കുക. അതുപോലെ, രാത്രിയില്‍ കിടക്കാന്‍ ഏസി ഇടുന്നവര്‍ രാത്രി മൊത്തം ഏസി ഇടുന്നത് കുറയ്ക്കാം. പകരം നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് ഒരു രണ്ട് മണിക്കൂര്‍ മുന്‍പ് ഏസി ഓണ്‍ ആക്കി ഫാനും ഇടണം. വാതിലും ജനാലയും നന്നായി അടച്ച് വേണം ഇവ ഓണാക്കി ഇടാന്‍. അതിന് ശേഷം നിങ്ങള്‍ കിടക്കാന്‍ വരുമ്പോള്‍ ഇവ ഓഫാക്കി ഇടാവുന്നതാണ്. ഇത് പുലര്‍ച്ചെ വരെ നിങ്ങളുടെ റൂമില്‍ തണുപ്പ് നിലനില്‍ക്കാന്‍ സഹായിക്കും. ഇതെല്ലാം തന്നെ കറന്റ് ബില്‍ ലാഭിക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *