ദക്ഷിണേന്ത്യയിലെ ഏറെ പ്രതിഭാധനനായ നടനാണ് സിമ്പു. ദേസിംഗ് പെരിയസ്വാമിയുമായി അടുത്ത കൂട്ടുകെട്ടിനൊരുങ്ങുന്ന സിമ്പു മണിരത്‌നത്തിന്റെ തഗ്‌ലൈഫില്‍ കമല്‍ഹാസനൊപ്പവും അഭിനയിക്കുന്നുണ്ട്. അതിനിടയില്‍ താരം മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സംവിധായകനൊപ്പം സൂപ്പര്‍താരത്തിന്റെ സിനിമയുടെ ഭാഗമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നാല്‍ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് സിനിമയില്‍ സിലമ്പരസന്‍ അഭിനയിച്ചേക്കുമെന്നാണ് വിവരം. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. സിനിമ വന്‍ ബജറ്റിലുള്ള വലിയ സിനിമയായിരിക്കുമെന്നും മോഹന്‍ലാല്‍ സിനിമയില്‍ പ്രധാന വേഷം ചെയ്യുമെന്നുമാണ് കേള്‍ക്കുന്നത്. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി മൂന്ന് പേരുടെയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. അതേസമയം സിനിമ മലയാളമാണോ തമിഴാണോ എന്ന് വ്യക്തമല്ല.
നിലവില്‍ സിമ്പു ദേസിംഗ് പെരിയസ്വാമിയുടെ സിനിമയിലാണ് അഭിനയിച്ചു വരുന്നത്. ഇത് താരത്തിന്റെ 48 ാമത്തെ സിനിമയാണ് കമല്‍ഹാസനൊപ്പമുള്ള മണിരത്‌നം സിനിമയാകട്ടെ 49 ാമത്തെ സിനിമയും 50 ാമത് സിനിമ സ്വന്തം സംവിധാനത്തില്‍ ചെയ്യാനാണ് താരം കാത്തിരിക്കുന്നത്. അതിനിടയിലാണ് ജൂഡിന്റെ സിനിമയുടെ ചര്‍ച്ചകളും നടക്കുന്നത്. ദേസിംഗ് പെരിയസാമിക്കൊപ്പം ‘എസ്ടിആര്‍ 48’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും, അവിടെ അദ്ദേഹം പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ ഇരട്ട വേഷം ചെയ്യും.