Movie News

പുതിയ സിനിമയില്‍ ശ്രദ്ധാകപൂറിന് വമ്പന്‍ പ്രതിഫലം ; 17 കോടി രൂപയും സിനിമയുടെ ലാഭവിഹിതവും

2024ല്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിട്ടാണ് സ്ത്രീ 2 അടയാളപ്പെട്ടത്. സിനിമയുടെ വന്‍ വിജയത്തിന് ശേഷം, ശ്രദ്ധയ്ക്ക് വലിയ അവസരങ്ങളാണ് തേടി വരുന്നത്. ഇതുവരെ ഒരു സിനിമയും അവര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏക്താകപൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നടി അഭിനയിക്കുമെന്ന് പറയപ്പെടുന്നു. രാഹി അനില്‍ ബാര്‍വെ സംവിധാനം ചെയ്യുന്ന സിനിമയില്‍ നടിക്ക് കിട്ടുന്നത് 17 കോടി രൂപ.

ശ്രദ്ധയുടെ അടുത്ത ചിത്രം ഒരു ഹൈ കണ്‍സെപ്റ്റ് ത്രില്ലറാണ്, ഇത് 2025 ന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രദ്ധ കപൂറിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന മുന്‍കൂര്‍ പ്രതിഫലമാണിത്. കൂടാതെ ഹിന്ദിയില്‍ ഒരു നായികയ്ക്ക് ഇന്നത്തെ കാലത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫല ചെക്കുകളില്‍ ഒന്നാണിത്. ശ്രദ്ധയെ ഒപ്പിടാന്‍ 17 കോടി രൂപ ചെലവഴിക്കാന്‍ ഏക്താ കപൂറിനും സന്തോഷമാണ്.

റാഹി അനില്‍ ബാര്‍വേ ചിത്രം ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായ സ്ത്രീ 2 ന്റെ തുടര്‍ച്ചയായിരിക്കും,’ ഒരു എന്റര്‍ടൈന്‍മെന്റ് പോര്‍ട്ടലിനോട് ഒരു വൃത്തങ്ങള്‍ പറഞ്ഞു. ‘ആക്ടിംഗ് ഫീസിന് പുറമേ, ശ്രദ്ധ കപൂറിന് ലാഭവിഹിത വ്യവസ്ഥയും കരാറില്‍ ചേര്‍ത്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയതിന് ശേഷമുള്ള ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം വിഹിതം അവര്‍ക്ക് ലഭിക്കും.

17 കോടി രൂപയുടെ അഭിനയ ഫീസിന് പുറമേയാണിത്. സിനിമ അതിന്റെ പ്രീ-പ്രൊഡ ക്ഷന്‍ ഘട്ടത്തിലാണ്. ശ്രദ്ധ ഹൃതിക് റോഷന്‍ നായകനാകുന്ന ക്രിഷ് 4 ന്റെ ഭാഗമാകു മെന്ന് അഭ്യൂഹമുണ്ട്. ചിത്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതില്‍ നടിയുടെ പങ്കിനെക്കു റിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. 2027 ഓഗസ്റ്റ് 13 ന് നടി സ്ത്രീ 3 യും ഒരുങ്ങു ന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *