ചൈനയില്‍ 17 കാരി 50 കാരന്റെ കുഞ്ഞിനെ വാടകഗര്‍ഭം ധരിച്ചത് വന്‍ ചര്‍ച്ചയാകുന്നു. ഏകദേശം ഒന്നരക്കോടി രൂപയ്ക്ക് ഇരട്ട ആണ്‍കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ വാടക അമ്മയായും അണ്ഡദാതാവായും പ്രവര്‍ത്തിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടപടി വ്യാപകമായ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ദക്ഷിണ നഗരമായ ഗ്വാങ്ഷൂവിലെ ഒരു ഏജന്‍സി മുഖേന ഒരു യി ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന കൗമാരക്കാരിയാണ് ഇര. ഭ്രൂണം നിക്ഷേപിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ലിയാങ്ഷാന്‍ യി സ്വയംഭരണ പ്രവിശ്യയില്‍ 2007 മെയ് മാസത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 2 ന് തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയില്‍ ഇവര്‍ പ്രസവിച്ചതായി ഓണ്‍ലൈന്‍ പോസ്റ്റ് പറയുന്നു. തെക്കുകിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയില്‍ നിന്നുള്ള ലോംഗ് എന്ന കുടുംബപ്പേരുള്ള 50 കാരനാണ് ഇരട്ടകളുടെ പിതാവ്. അഴിമതി വിരുദ്ധപ്രവര്‍ത്തകന്‍ ഷാങ്ഗുവാന്‍ ഷെങ്ഗി സംഭവം വെളിപ്പെടുത്തിയത്.
ലോംഗ് എന്നയാള്‍ ഇരട്ട ആണ്‍കുട്ടികളെ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗുവാംഷു ജുന്‍ലാന്‍ മെഡിക്കല്‍ എക്യൂപ്‌മെന്റ് കോ ലിമിറ്റഡുമായി 50 കാരന്‍ സറോഗസി ഫീസായി 85 ലക്ഷം രൂപയ്ക്ക് (730,000 യുവാന്‍) കരാര്‍ ഒപ്പിട്ടതായി വെളിപ്പെടുത്തി. യുവതി വാടകക്കാരിയായി പ്രവര്‍ത്തിക്കുമെന്നും സ്വന്തം അണ്ഡം നല്‍കുമെന്നും കരാറില്‍ വ്യക്തമായി പറഞ്ഞിരുന്നു. ലോംഗ് അവിവാഹിതനാണ്, അതിനാല്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷനും ലഭിക്കാന്‍ പെണ്‍കുട്ടിയെ ഭാര്യയായിട്ടാണ് റജിസ്‌ട്രേഷനില്‍ വിവരം നല്‍കിയത്.
ലോംഗ് ആത്യന്തികമായി 900,000 യുവാനില്‍ കൂടുതല്‍ നല്‍കിയെങ്കിലും, ഈ തുകയില്‍ എത്ര രൂപ യുവതിക്ക് ലഭിച്ചുവെന്ന് വ്യക്തമല്ല. സംഭവം വിവാദമയാതോ ടെ ഗ്വാങ്ഷോ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ്. വാടക ഗര്‍ഭധാരണം പൂര്‍ണ്ണമായും നിരോധിക്കുന്ന ഒരു പ്രത്യേക നിയമം ചൈനയിലില്ല, എന്നാ ല്‍ വിവിധ പ്രാദേശിക സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. പ്രായപൂര്‍ത്തി യാകാത്ത പെണ്‍കുട്ടികളെ ദോഷകരമായി ബാധിക്കുന്നതാണ് പ്രശ്‌നം. സ്ത്രീകളെയും കുട്ടികളെയും കടത്തുകയോ മനഃപൂര്‍വം പരിക്കേല്‍പ്പിക്കുകയോ ചെയ്യാമെന്നതാണ് ഇതിന്റെ അപകടമായി ചൂണ്ടിക്കാണിക്കുന്നത്.