മൂന്ന് ദിവസം പ്രായമുള്ളപ്പോള്‍ തെരുവില്‍നിന്ന് തന്നെ ഏറ്റെടുത്ത് വളര്‍ത്തിയ വളര്‍ത്തമ്മയെ കൊലപ്പെടുത്തി 13 വയസുകാരി. ഭുവനേശ്വറിലാണ് സംഭവം. 54 കാരിയായ രാജലക്ഷ്മിയാണ് പരലാഖമുണ്ഡിയിലെ വാടക വീട്ടിൽ കൊല്ലപ്പെട്ടത്
സംഭവത്തില്‍ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയേയും സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്, ദിനേഷ് സാഹു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍സുഹൃത്തുക്കളുമായുള്ള മകളുടെ ബന്ധം രാജലക്ഷ്മി എതിര്‍ത്തതാണ് കൊലപാതകകാരണമെന്ന് പൊലീസ് പറയുന്നത്.
മൂന്നു ദിവസം മാത്രം പ്രായമുള്ളപ്പോൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രാജലക്ഷ്മി എടുത്തുവളർത്തുകയായിരുന്നു. ആൺ സുഹൃത്തുക്കളുമായുള്ള ബന്ധം എതിർത്തതിലുള്ള വൈരാഗ്യത്തിനു പുറമെ, രാജലക്ഷ്മിയുടെ സ്വത്തുക്കളുടെ അവകാശം നേടുക എന്ന ഉദ്ദേശ്യവും കൊലപാതകത്തിന പിന്നിലുണ്ടായിരുന്നു.
രാജലക്ഷ്മിക്ക് ഉറക്കഗുളിക നല്‍കിയ ശേഷം തലയിണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുയും, അവിടെ വച്ച് അവർ മരിച്ചെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഹൃദയാഘാതം മൂലമാണ് അമ്മ മരിച്ചതെന്ന് പറഞ്ഞ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ രാജലക്ഷ്മിയുടെ മൃതദേഹവും സംസ്കരിച്ചു. രാജലക്ഷ്മിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും അപ്പോള്‍ അസ്വാഭാവികതയും തോന്നിയില്ല.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഭുനേശ്വറിൽ ഉപേക്ഷിച്ച നിലയിൽ രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്രക്ക് ലഭിച്ചു. ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണിലെ ചാറ്റുകള്‍ പരിശോധിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റില്‍ നിന്നും ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതും, സ്വത്തും പണവും സ്വന്തമാക്കുന്നതിനെക്കുറിച്ചുമുള്ള ഗൂഢാലോചകള്‍ നടത്തിയതായും കണ്ടെത്തി. തുടര്‍ന്ന് രാജലക്ഷ്മിയുടെ സഹോദരന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
13 വർഷം മുമ്പ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രാജലക്ഷ്മിയും ഭർത്താവ് ജിതേന്ദ്രകുമാർ പാണ്ഡയും ചേർന്ന് എടുത്ത് വളർത്തുകയായിരുന്നു. ജിതേന്ദ്രകുമാർ പാണ്ഡ ഒരു വർഷത്തിനു ശേഷം മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റക്കാണ് കുട്ടിയെ വളർത്തിയത്. പരലേഖമുണ്ഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് കുട്ടിയെ ചേർത്തത്. പിന്നീട് അതേ പട്ടണത്തിലുള്ള പൂജാരിയായ ഗണേഷ് റാഠും ഇയാളുടെ സുഹൃത്ത് ദിനേഷ് സാഹു എന്നിവരുമായുള്ള അടുപ്പം രാജലക്ഷ്മി എതിർത്തതോടെ ഇരുവർക്കുമിടയിൽ ഭിന്നതകൾ ഉടലെടുത്തു.
പിന്നീട് മകളെ കേന്ദ്രീയ വിദ്യാലയത്തിൽ ചേര്‍ക്കുകയും കുട്ടിയുടെ പഠനത്തിനായി പരലഖെമുണ്ടിയിലേക്ക് താമസം മാറുകയും ചെയ്തു. പട്ടണത്തിൽ വീട് വാടകയ്‌ക്കെടുത്തായിരുന്നു ഇരുവരുടേയും താമസം. രാജലക്ഷ്മിയുടെ സ്വർണ്ണാഭരണങ്ങളിൽ ചിലത് പെൺകുട്ടി നേരത്തെ ആണ്‍സുഹൃത്തിന് കൈമാറിയിരുന്നു. യുവാവ് ഏകദേശം 2.4 ലക്ഷം രൂപയ്ക്ക് ഇവ പണയം വച്ചതായും പോലീസ് പറയുന്നു




