സമീറ അധ്യാപികയാണ്. പക്ഷേ കൈയിലിരിപ്പ് അത്രശരിയല്ല. കഴിഞ്ഞ ദിവസം വിവാഹ തട്ടിപ്പിന് അറസ്റ്റിലായ സമീറ ഫാത്തിമയുടെ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഒന്നും രണ്ടും, മൂന്നുമല്ല കഴിഞ്ഞ 15 വര്‍ഷത്തിനിടെ എട്ടുപേരെയാണ് സമീറ ഇതിനോടകം വിവാഹം ചെയ്തത്. ഇതില്‍ നിന്നും തട്ടിയെടുത്തതാകട്ടെ ലക്ഷങ്ങള്‍. ഒന്‍പതാമത്തെ വിവാഹത്തിന് തൊട്ടുമുന്‍പാണ് മഹരാഷ്ട്രയിലെ നാഗ്പൂരില്‍വച്ച് സമീറ അറസ്റ്റിലാകുന്നത്.
ഒന്‍പതാമത്തെ വരനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സമീറ അറസ്റ്റലയത്. 15 വര്‍ഷത്തോളമായി വിവിധ ഇടങ്ങളില്‍ നിന്നായി എട്ടുപേരെയാണ് ഇത്തരത്തില്‍ സമീറ കബളിപ്പിച്ചത്. സമ്പന്നരായ മുസ്‍ലിം യുവാക്കള്‍ക്കായാണ് സമീറ വലവിരിച്ചിരുന്നത്. വിവാഹ ശേഷം ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു സമീറയുടെ രീതി. ഇതിനായി പ്രത്യേക സംഘത്തിനൊപ്പമായിരുന്നു സമീറയുടെ പ്രവര്‍ത്തനം.
വിവാഹ ശേഷം 50 ലക്ഷം രൂപ പണമായി സമീറ തട്ടിയെടുത്തെന്നാണ് ഒരു മുന്‍ ഭര്‍ത്താവിന്റെ പരാതി. 15 ലക്ഷം രൂപ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി തട്ടിയെന്നുള്ള പരാതിയും നിലവിലുണ്ട്. റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയും ഇത്തരത്തില്‍ കബളിപ്പിച്ചതായാണ് വിവരം. വിവാഹ വെബ്സൈറ്റുകളും ഫെയ്സബുക്കും ഉപയോഗിച്ചാണ് സമീറ ഇരകളെ കണ്ടെത്തിയതെന്നാണ് വിവരം. ഫെയ്സബുക്കിലൂടെയും വാട്സാപ്പിലൂടെയും ബന്ധം സ്ഥാപിച്ച ശേഷം ദുരവസ്ഥ വിവരിച്ച് സഹതാപം വഴിയാണ് പല ബന്ധങ്ങളും വിവാഹത്തലെത്തിച്ചത്.
വിവാഹമോചിതയായ ഒരു നിസ്സഹായയായ സ്ത്രീയാണെന്ന് അവകാശപ്പെട്ട്, സഹതാപവും വിശ്വാസവും നേടുമായിരുന്നു. മുമ്പത്തെ ഒരു കേസിൽ, ഗർഭിണിയാണെന്ന് വ്യാജമായി അവകാശപ്പെട്ട് അറസ്റ്റ് ഒഴിവാക്കാൻ അവർക്ക് കഴിഞ്ഞു. ജൂലൈ 29-ന് നാഗ്പൂരിലെ ചായക്കടയിൽ നിന്നാണ് സമീറയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്




