Crime

‘കൊള്ളക്കാരി വധു’; വിവാഹം കഴിച്ചത് 26 പുരുഷന്മാരെ, വിവാഹത്തട്ടിപ്പുകാരി അറസ്റ്റില്‍…!

ജയ്പൂര്‍: വിവാഹത്തട്ടിപ്പില്‍ പുരുഷന്മാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി മുങ്ങുന്ന തട്ടിപ്പുകാരി അറസ്റ്റില്‍. ‘ലൂട്ടറി ദുല്‍ഹന്‍’ അല്ലെങ്കില്‍ ‘കൊള്ളക്കാരിയായ വധു’ എന്ന് വിശേഷണം കിട്ടിയ അനുരാധാ പാസ്വാന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. 25 ലധികം പുരുഷന്മാരാണ് ഇവരുടെ വിവാഹക്കൊള്ളയ്ക്ക് ഇരയായത്.

വേറെ നഗരങ്ങളില്‍ പുതിയ പേരിലും ഐഡന്റിറ്റിയിലും പ്രത്യക്ഷപ്പെടുന്ന അവര്‍ പുരുഷന്മാരെ കബളിപ്പിച്ച് വ്യാജ വിവാഹങ്ങളില്‍ ഏര്‍പ്പെടും. സംഭവം മനസ്സിലാക്കിയ സവായ് മധോപൂര്‍ പോലീസ് അവര്‍ നടപ്പിലാക്കിയ അതേ തന്ത്രം തന്നെ തിരിച്ചു ഉപയോഗിച്ച് കുടുക്കുകയായിരുന്നു. പാസ്വാനെ കബളിപ്പിച്ച വ്യാജ വിവാഹത്തിലേക്ക് നയിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിവാഹം കഴിച്ചയയ്ക്കാന്‍ സാമ്പത്തിക നില അനുവദിക്കാത്ത പാവം സുന്ദരിയായ ഒറ്റപ്പെട്ട അയല്‍ക്കാരിയായിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെടുക. പാവമായ അവള്‍ക്ക് ജോലി യില്ലാത്ത ഒരു സഹോദരന്‍ മാത്രമാണ് ഉള്ളത്. പണമില്ലാത്തതിനാല്‍ അവള്‍ക്ക് വിവാ ഹം നടക്കുന്നില്ല. 32 കാരിയായ അനുരാധാ പാസ്വാന്‍ ഈ രീതിയിലായിരുന്നു പുരുഷ ന്മാരെ ആകര്‍ഷിച്ചിരുന്നത്. അടുത്ത വീട്ടിലെ ഈ സുന്ദരിയായ ദരിദ്രപെണ്‍ കുട്ടിയായി അഭിനയിച്ച് പുരുഷന്മാരുടെ വിശ്വസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ്.

അതേസമയം അനുരാധയുടെ വിവാഹത്തട്ടിപ്പ് നടത്താന്‍ ഒരു കൊള്ളസംഘം തന്നെയുണ്ട്. പാസ്വാന്റെ സംഘാംഗങ്ങള്‍ അവളുടെ ചിത്രങ്ങളും പ്രൊഫൈലും വരന്‍മാര്‍ക്ക് കൈമാറുന്നു. വിവാഹദല്ലാള്‍ എന്ന രീതിയില്‍ സമീപിക്കുന്ന അവരുടെ സംഘാംഗങ്ങള്‍ പ്രാഥമികമായി ചെയ്യുന്ന ഈ ജോലിക്കായി രണ്ട് ലക്ഷം രൂപയാണ് ഈടാക്കുന്നത്. വിവാഹാലോചന മുറുക്കി ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ദമ്പതി കള്‍ ക്ഷേത്രത്തിലോ വീട്ടിലോ വിവാഹചടങ്ങ് നടത്തുന്നത് വരെ ദല്ലാളുകള്‍ ഉണ്ടാകും.

മിസ് പാസ്വാന്‍ വരനോടും അവളുടെ അമ്മായിയമ്മമാരോടും വളരെ ഭംഗിയുള്ളതും നിഷ്‌കളങ്കനുമായി പെരുമാറുന്നു. അവരുടെ വിശ്വാസം നേടുന്നതിന്, അവള്‍ എല്ലാ കുടുംബാംഗങ്ങളുമായും ഒരു ബന്ധം സ്ഥാപിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍, അവള്‍ അവളുടെ പദ്ധതിയുടെ അവസാന പ്രവൃത്തി നിര്‍വ്വഹിക്കും. ഭക്ഷണത്തില്‍ ലഹരി കലക്കി എല്ലാവരേയും മയക്കിയ ശേഷം ആഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി സ്ഥലം വിടും.

25 ഇരകളില്‍ ഒരാളായ ഏപ്രില്‍ 20 ന് അനുരാധയെ വിവാഹം കഴിച്ച സവായ് മധോപൂര്‍ നിവാസിയായ വിഷ്ണു ശര്‍മ്മ രണ്ടുലക്ഷം രൂപ വായ്പയെടുത്തായിരുന്നു വിവാഹം നടത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഹിന്ദു ആചാരപ്രകാരം അയാള്‍ അനുരാധയെ വിവാഹം കഴിച്ചു. ബ്രോക്കര്‍ പപ്പു മീണയാണ് വിവാഹം നിശ്ചയിച്ചത് വിഷ്ണു രണ്ട് ലക്ഷം രൂപ നല്‍കി.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ 1.25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 30,000 രൂപ പണവും 30,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമായി പാസ്വാന്‍ മുങ്ങി. രാത്രി വൈകി ജോലി കഴിഞ്ഞ് തിരിച്ചെത്തിയ വിഷ്ണു അത്താഴത്തിന് ശേഷം ഉടന്‍ ഉറങ്ങി. ”സാധാരണയായി ഞാന്‍ അധികം ഉറങ്ങാറില്ല, പക്ഷേ അന്ന് രാത്രി ആരോ ഉറക്കഗുളിക തന്നത് പോലെ ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി,” മിസ് പാസ്വാന്‍ തന്റെ വീട്ടില്‍ നിന്ന് പോയ രാത്രി വിവരിച്ചുകൊണ്ട് ശര്‍മ്മയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.

വിഷ്ണു പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സവായ് മധോപൂര്‍ പോലീസ് ഒരു കോണ്‍സ്റ്റബിള്‍ വഴി പാസ്വാനെ വിവാഹത്തിലേക്ക് എത്തിച്ചു. അതിന് ശേഷം ഭോപ്പാലില്‍ വെച്ച് അവരെ അറസ്റ്റ് ചെയ്തു. ‘അന്വേഷണത്തില്‍ ഇവര്‍ തയ്യാറാക്കി തട്ടിപ്പിന് ഇരയാക്കി മാറ്റിയര്‍ക്ക് നല്‍കിയ എല്ലാ രേഖകളും വിവാഹ ഉടമ്പടികളും വ്യാജമാണെന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *