Lifestyle

സവാളയാണോ ചെറിയുള്ളിയാണോ മികച്ചത്? വ്യത്യാസമറിയുക, കരയാതെ അരിയാനും മാര്‍ഗം

കറികള്‍ ഉണ്ടാക്കുമ്പോള്‍ ചെറിയുള്ളി നിര്‍ബന്ധമായും വേണം. ഒരു ചമ്മന്തി അരയ്ക്കണമെങ്കിലും കറിക്ക് താളിക്കണമെങ്കിലും, എന്തിന് കപ്പയ്ക്ക് ഒരു കാന്തരി മുളക് പൊട്ടിക്കാന്‍പോലും ചെറിയുള്ളി വേണം.

ചെറിയുള്ളിയും സവാളയും ഒരു ഗണത്തില്‍പ്പെടുന്നതാണെങ്കിലും രണ്ടിന്റേയും ഉപയോഗം വ്യത്യസ്തമാണ്. ഉള്ളിക്ക് അല്‍പ്പം കട്ടി കൂടുതലായിരിക്കും. ബിരിയാണിയിലും മറ്റും ഉള്ളി വറുത്തിടുമ്പോൾ ഉണ്ടാകുന്ന രുചി കുറച്ച് വ്യത്യസ്തമാണ്. അല്‍പ്പം ഉരുണ്ട്, വലുപ്പത്തിലുള്ള ഉള്ളി പല നിറത്തിലും ലഭ്യമാണ്. യെല്ലോ ഒനിയന്‍, റെഡ് ഒനിയന്‍, വൈറ്റ് ഒനിയന്‍ എന്നിങ്ങനെ പോകുന്നു ഉള്ളിയുടെ വെറൈറ്റികള്‍.

എന്നാല്‍ ചെറിയുള്ളി അല്ലെങ്കില്‍ ചുവന്നുള്ളി ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഉള്ളിയെ അപേക്ഷിച്ച് ഇത്തരി കട്ടി കൂടുതലും മധുരവുമുണ്ട്. കലോറിയുടെ കാര്യമെടുത്താല്‍ 100 ഗ്രാം സവോളയില്‍ ഏകദേശം 40 കലോറിയാണ് ഉള്ളത്. ചെറിയുള്ളിയില്‍ ഇത് 72 കാലറിയാണ്. 100 ഗ്രാം ചെറിയുള്ളിയില്‍ 2.6 ഗ്രാം ഫൈബര്‍ ഉള്ളപ്പോള്‍ ഉള്ളിയില്‍ 1.7 ഗ്രാം ആണ്.

ഫൈബര്‍ ദഹനത്തിനെ സഹായിക്കുന്നു. വയറ് നിറഞ്ഞിരിക്കുകയാണെന്നുള്ള തോന്നല്‍ അധിക നേരം നല്‍കുകയും ചെയ്യുന്നു. ഉള്ളി വൈറ്റമിന്‍ സിയുടെ ശ്രോതസാണ്. 100 ഗ്രാം ചെറിയുള്ളിയില്‍ 8.4 മില്ലി ഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി ശക്തമാകണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ചെറിയുള്ളിയാണ് മികച്ചത്. കാന്‍സറിനെ പ്രതിരോധിക്കാനുള്ള ഘടകം ചെറിയുള്ളിയിലാണ് കൂടുതല്‍.

സവാള അരിയുമ്പോള്‍ കരയാതിരിക്കാനുള്ള ചില വിദ്യകള്‍ കൂടി അറിയൂ. സവാള തൊലി കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം രണ്ടായി മുറിച്ച് 10 മിനിറ്റ് മാത്രം വെള്ളത്തില്‍ ഇട്ട് വയ്ക്കാം. എന്നിട്ട് കനം കുറച്ച് അരിയാം.

കഴുകി വൃത്തിയാക്കിയതിന് ശേഷം സവാള ഒരു കണ്ടെയ്‌നറില്‍ അടച്ച് 10 മിനിറ്റ് ഫ്രിജില്‍ വയ്ക്കാം. ഒരു പാത്രത്തില്‍ വെള്ളം ചേര്‍ത്ത് അതില്‍ കുറച്ച് ആപ്പിള്‍ സിഡര്‍ വിനഗരും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യാം. ഇതിലേക്ക് രണ്ടായി മുറിച്ച സവാള ഇടാം. കുറഞ്ഞത് 5 മിനിറ്റ് ഇട്ട് വയ്ക്കണം. കട്ടിങ് ബോര്‍ഡില്‍ വിനാഗിരി പുരട്ടുന്നതും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *