ഇന്ത്യന്‍ സിനിമയിലെ നടപ്പുകാലത്തെ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ അത് ഷാരൂഖ് ഖാനാണ്. തുടര്‍ച്ചയായി 100 കോടി ക്ലബ്ബില്‍ പതിവായി സിനിമ സൂപ്പര്‍ഹിറ്റാക്കുന്ന ഷാരൂഖ് തൊടുന്നതെല്ലാം പൊന്നാക്കുന്നയാളാണ്. എന്നാല്‍ ഷാരൂഖ് സിനിമാക്കാരനായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്നറിയാമോ? ഒരു സയന്റിസ്‌റ്റോ ഇന്ത്യയിലെ അറിയപ്പെടുന്ന കായികാതാരമോ ആകുമായിരുന്നെന്ന് പറയുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ കിടയറ്റ വില്ലന്മാരില്‍ ഒരാളായ രാഹുല്‍ദേവാണ്.
ഷാരൂഖിന്റെ സ്‌കൂള്‍മേറ്റായ രാഹുല്‍ദേവ് താരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഡല്‍ഹിയിലെ സെന്റ് കൊളംബിയ സ്‌കൂളില്‍ രാഹുലിന്റെ സീനിയറായിരുന്നു ഷാരൂഖ്. കിംഗ് ഖാനാകുന്നതിന് മുമ്പ് ഷാരൂഖ് ഇല്ലാത്ത പരിപാടികള്‍ സ്‌കൂളില്‍ ഇല്ലായിരുന്നെന്ന് രാഹുല്‍ പറയുന്നു. നന്നായി പഠിക്കുന്ന ഷാരൂഖ് സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസിലും സ്‌കൂളിലെ ഡ്രാമാ ടീമിലും ഭാഗമായിരുന്നു. സ്‌കൂളിലെ സകലകലാ വല്ലഭനായ താരവുമായി ക്രിക്കറ്റ് പ്രാക്ടീസിന് എത്തുമ്പോള്‍ പതിവായി കാണുമായിരുന്നു. സ്‌കൂളിന്റെ ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം നല്ല ഓട്ടക്കാരനും ജിംനാസ്റ്റിക്‌സുമായിരുന്നു.
സെന്റ് കൊളാബ സ്‌കൂള്‍ വാര്‍ത്തെടുത്ത അനേകം മിടുക്കന്മാര്‍ ഇന്ത്യയ്ക്കായി സേവനം ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഷാരൂഖാണ് അതില്‍ ഏറ്റവും കേമനെന്നും രാഹുല്‍ പറയുന്നു. സ്‌പോര്‍ട്‌സിന് പുറമേ സ്‌കൂളിലെ നാടകക്ലബ്ബിലെ പ്രധാനതാരമായിരുന്നു ഷാരൂഖ്. സ്‌കൂളില്‍ എന്തു പരിപാടി നടന്നാലും അതിലെല്ലാം ഷാരൂഖിന്റെ സ്‌കിറ്റ് ഉണ്ടാകുമായിരുന്നു. നാടകം എടുത്താല്‍ ഷാരൂഖ് ഇല്ലാത്ത സ്‌കിറ്റ് ഉണ്ടാകുമായിരുന്നില്ല. ശാസ്ത്രജ്ഞനോ അത്‌ലറ്റോ നടനോ അദ്ദേഹത്തിന് എന്തുവേണമെങ്കിലും ആകാമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.




