രാജസ്ഥാന് റോയല്‍സിനെ രണ്ടു തവണ പ്ളേഓഫില്‍ എത്തിച്ച മലയാളിതാരം സഞ്ജുസാംസണ് ഐപിഎല്ലില്‍ അഞ്ചു തവണ കിരീടം നേടിയ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്സില്‍ എത്തുമോ? സഞ്ജുസാംസണ് മഹേന്ദ്രസിംഗ് ധോണി കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ അഭ്യുഹം.
ലോകകപ്പ് ടീമില്‍ ഇടം നേടാതെ പോയ സഞ്ജു സാംസണെ പിന്നീട് കാണുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുന്ന നിലയിലാണ്. എന്നാല്‍ ലോകകപ്പിന് എത്തിയിരിക്കുന്ന തന്റെ ക്ലബ്ബിലെ കളിക്കാരെ കാണാന്‍ രാജസ്ഥാന് റോയല്‍സ് നായകന് എത്തിയിരുന്നു. ഈ കൂട്ടത്തിലാണ് ധോണിയെയും കാണാനെത്തിയത്. ഇരുവരും നില്ക്കുന്ന ചിത്രം ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാന് റോയല്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സഞ്ജു ധോണി കൂടിക്കാഴ്ച ഐപിഎല്‍ 2024 ലെ സീസണില്‍ കേരള താരത്തിന്റെ സിഎസ്കെ ട്രേഡുമായി ബന്ധപ്പെട്ടുത്തിയുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഐപിഎല്‍ 2024 ന് മുമ്പ് സഞ്ജു സാംസണ് സിഎസ്കെയിലേക്ക് ട്രേഡ് ചെയ്യപ്പെടുമെന്നും അതിനാലാണ് എംഎസ് ധോണി കേരള താരത്തെ കണ്ടതെന്നുമാണ് ആരാധകര്‍ ഊഹിക്കുകയാണ്.
ഐപിഎല്‍ 2023-ല്‍ എംഎസ് ധോണി സിഎസ്കെയെ അവരുടെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്‍ 2023ന് ശേഷം ധോണി വിരമിച്ചേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഐപിഎല്‍ 2024ല്‍ കളിക്കാന്‍ അദ്ദേഹം തിരിച്ചെത്തുമെന്ന് താരം തന്നെ സ്ഥിരീകരിച്ചു.
ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള ശ്രമത്തിലായിരുന്നു സാംസണ്. എന്നിരുന്നാലും താരത്തിന് അവസരം കണ്ടെത്താനായില്ല. സെലക്ടര്‍മാര്‍ സൂര്യകുമാര്‍ യാദവിനായിരുന്നു അവസരം നല്‍കിയത്. വെസ്റ്റ് ഇന്‍ഡീസിനും ഓസ്ട്രേലിയയ്ക്കുമെതിരായ ഏകദിന പരമ്പരയിലെ ഇഷാന് കിഷന്റെ അതിശയകരമായ പ്രകടനം, ലോകകപ്പ് ടീമില്‍ സാംസണിന്റെ വാതില്‍ അടച്ചു.