യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഗംഭീര നൃത്തവും, ചിത്രങ്ങളുമൊക്കെയായി താരം എത്തുന്നുണ്ട്. ഫാഷന്‍ ഐക്കണായിട്ടാണ് സോഷ്യല്‍ മീഡിയ സാനിയയെ കാണുന്നത്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ക്ക് സാനിയ വിമര്‍ശനങ്ങളും നേരിടാറുണ്ട്.
പുതിയ പുതിയ കാര്യങ്ങള്‍ പഠിയ്ക്കുന്നതിന് വളരെയധികം താല്പര്യം കാണിയ്ക്കുന്ന താരം കൂടിയാണ് സാനിയ. ഇപ്പോള്‍ സാനിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കിക്ക് ബോക്‌സിംഗ് പരിശീലിയ്ക്കുന്ന വീഡിയോയാണ് സാനിയ പങ്കുവെച്ചത്. വലതു കാല് കൊണ്ട് പല തവണ കിക്ക് ചെയ്യുകയാണ് താരം. സാനിയയുടെ തെറ്റുകള്‍ പരിശീലകന്‍ പറഞ്ഞു മനസിലാക്കുന്നതും വീഡിയോയില്‍ കാണാം. പരിശീലത്തിന് ശേഷം തളര്‍ന്നിരിയ്ക്കുന്ന സാനിയയെയാണ് വീഡിയോയില്‍ കാണുന്നത്.
മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരയിലുള്ള സാനിയയുടെ തുടക്കം ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു. ബാല്യകാലസഖിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി. ചിത്രം വന്‍ വിജയമായതോടെ സാനിയയും താരമായി. തുടര്‍ന്ന് ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടുകയായിരുന്നു.
വീഡിയോ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/Cz3UWTPy0mB/?utm_source=ig_web_copy_link