Celebrity Featured

ഒരുമിക്കാനില്ല, ചൈതന്യയുടെ ചൈ നീക്കം ചെയ്ത് സാമന്ത, ടാറ്റൂ മാറ്റിയ താരത്തിന്റെ ചിത്രങ്ങള്‍ ​‍വൈറല്‍

​തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷവും സാമന്ത വളരെ സജീവമായി തന്നെ താരം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ സാമന്തയുടെയും നാഗ ചൈതന്യയുടെയും അനുരഞ്ജന റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ ആദ്യം മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സാമന്തയുടേയും നാഗചൈതന്യയുടേയും വളർത്തുനായയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഒന്നിക്കുന്നതായി വാർത്തകൾ പ്രചരിച്ചത്. ഒന്നിച്ചുണ്ടായിരുന്ന സമയത്ത് ഇരുവരുടേയും ഓമനയായിരുന്ന വളർത്തുനായയായിരുന്നു ഹാഷ്. നാഗചൈതന്യയുമായി പിരിഞ്ഞതിനു ശേഷം സാമന്തയ്ക്കൊപ്പമായിരുന്നു ഹാഷ് ഉണ്ടായിരുന്നത്. അടുത്തിടെ ഹാഷിനൊപ്പമുള്ള നാഗചൈതന്യയുടെ ചി​ത്രം പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ഇപ്പോഴിതാ നാഗചൈതന്യയുമായുള്ള പ്രണയത്തിന്റെ ഭാഗമായ ടാറ്റു നീക്കം ചെയ്തിരിക്കുകയാണ് സാമന്ത. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. വിവാഹത്തിനു മുമ്പു തന്നെ ഇരുവരും മൂന്നു കപ്പിള്‍സ് ടാറ്റൂ ചെയ്തിരുന്നു. സാമന്തയുടെ പല ചിത്രങ്ങളിലും സാമന്ത ​ചെയ്ത ‘​ചൈ’ എന്ന ടാറ്റൂ കാണാമായിരുന്നു. പുരുഷന്റെ വാരിയെല്ലുകൊണ്ടാണ് അവന്റെ പങ്കാളിക്ക് ജീവൻ നല്‍കിയത് എന്നതിനെ അര്‍ത്ഥവത്താക്കുന്ന തരത്തില്‍ രണ്ടാമത്തെ ടാറ്റു താരം വലതുവശത്തുള്ള വാരിയെല്ലിന് മുകളില്‍ ‘ചൈ’ എന്ന നാഗചൈതന്യയുടെ ചുരുക്കപ്പേര് ടാറ്റൂവായി പതിപ്പിച്ചിരിന്നു. അടുത്തിടെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളിലാണ് വയറിനുഭാഗത്തുള്ള ടാറ്റു കാണാനില്ലാത്തത്. നാഗചൈതന്യയുടെ ടാറ്റൂ സാമന്ത നീക്കം ചെയ്തതോടെ ഇരുവരും ഒന്നിക്കുന്നവെന്ന ഊഹാപോഹങ്ങൾക്കും വിരാമമായിരിക്കുകയാണ്.

ടാറ്റൂ ചെയ്തത് തെറ്റായിപ്പോയെന്ന് മുമ്പൊരിക്കല്‍ സമാന്ത തുറന്ന് സമ്മതിച്ചിട്ടുണ്ട്. ‘‘ടാറ്റൂ ചെയ്യരുതെന്നാണ് തന്റെ ചെറുപ്പകാലത്തിലെ തന്നോട് ഇപ്പോള്‍ പറയാനാഗ്രഹിക്കുന്നത്..’’ സമാന്ത അന്ന് വ്യക്തമാക്കി. വിവാഹമോചനമുണ്ടാക്കിയ മനപ്രയാസം മറികടക്കുന്നതിനിടയില്‍ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷൻ സമാന്തയെ ബാധിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി താരം ഇതിന്റെ ചികിത്സയിലാണ്. എങ്കിലും കരിയറിലും ഏറെ തിരക്കുള്ള സമയത്തിലൂടെയാണ് താരം സഞ്ചരിക്കുന്നത്. ഡിവോഴ്സിന് ശേഷം നാഗ ചൈതന്യ ന‌ടി ശോഭിത ധുലിപാലയുമായി പ്രണയത്തിലായെന്ന റിപ്പോര്‍ട്ടുകളും കേള്‍ക്കുന്നുണ്ട്.