Celebrity

സല്‍മാന്റെ കാമുകി യൂലിയ വന്തൂര്‍ അഭിനയരംഗത്തേക്ക്; ഇംഗ്‌ളീഷ് ഷോര്‍ട്ട്ഫിലിമിലൂടെ അരങ്ങേറ്റം

റൊമാനിയന്‍ ഗായികയും ടെലിവിഷന്‍ വ്യക്തിത്വവും സല്‍മാന്‍ ഖാന്റെ കാമുകിയുമായ യൂലിയ വന്തുര്‍ അഭിനയ ലോകത്തേക്ക് ഔദ്യോഗികമായി ചുവടുവെക്കുന്നു. സംഗീത ജീവിതത്തിനും സല്‍മാന്‍ ഖാനുമായുള്ള കൂട്ടുകെട്ടിനും പേരുകേട്ട വന്തൂര്‍ ഇപ്പോള്‍ ‘എക്കോസ് ഓഫ് അസ്’ എന്ന ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

മുതിര്‍ന്ന നടന്‍ ദീപക് തിജോരി, സ്പാനിഷ് നടി അലസാന്ദ്ര വീലന്‍ മെറെഡിസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ജോ രാജന്‍ സംവിധാനം ചെയ്ത് അലയന്‍സ് മീഡിയയുമായി സഹകരിച്ച് നടി പൂജ ബത്ര നിര്‍മ്മിച്ച ചിത്രം ഇതിനോടകം തന്നെ തരംഗമായിട്ടുണ്ട്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപനം സ്ഥിരീകരിച്ചു.

”യൂലിയ വന്തൂര്‍ തന്റെ അഭിനയ അരങ്ങേറ്റം ഇംഗ്ലീഷില്‍ നടത്തുന്നു. സംവിധായകന്‍ ജോ രാജന്‍ ‘എക്കോസ് ഓഫ് അസ്’ ചിത്രീകരണം ആരംഭിക്കുന്നു. ദീപക് ടിജോരിയും സ്പാനിഷ് നടി അലസാന്ദ്ര വീലന്‍ മെറെഡിസും അഭിനയിക്കുന്ന ചിത്രത്തില്‍ യൂലിയ വന്തൂര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.” പോസ്റ്റില്‍ പറയുന്നു. സല്‍മാന്‍ഖാന്റെ കാമുകിയെന്ന് അറിയപ്പെടുന്ന യൂലിയ ‘എവരി നൈറ്റ് ആന്റ് ഡേ’ സല്‍മാന്‍ ഖാന്റെ സിക്കന്ദറിന് വേണ്ടി പുനര്‍നിര്‍മ്മിച്ച ‘ലഗ് ജാ ഗേല്‍’ തുടങ്ങിയ ട്രാക്കുകള്‍ക്കും അറിയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *