Lifestyle

യുവത്വമുള്ള ചര്‍മ്മത്തിന് റൊട്ടി മാസ്‌ക്: വൈറല്‍ വിഡിയോ അവകാശപ്പെടന്നത് ശരിയാണോ?

മുഖത്തിന്റെ ചുളിവുകള്‍ മാറ്റാനും ചര്‍മ്മത്തിന് കൂടുതല്‍ ചെറുപ്പം തോന്നിക്കാനുമായുള്ള ഒരു പ്രത്യേക റൊട്ടി മാസ്‌കാണ് ഇന്‍സ്റ്റാഗ്രാമില്‍ നിലവില്‍ ട്രെന്‍ഡിങ് ആയികൊണ്ടിരിക്കുന്ന വീഡിയോ.

ഫെയ്സ് യോഗ വിദഗ്ധന്‍ മാന്‍സി ഗുലാത്തി പറയുന്നതനുസരിച്ച്, ‘‘ സ്വാഭാവിക ചര്‍മ്മം വേണമെങ്കില്‍, ഗോതമ്പും പാലും ചേർത്ത് കുഴയ്ക്കുക. ഈ മാവ് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ വൃത്താകൃതിയിൽ രൂപപ്പെടുത്തുക. ഇത് നിങ്ങളുടെ മുഖത്ത് വച്ചശേഷം മാവിന് മുകളിൽ റോസ് വാട്ടർ സ്പ്രേ ചെയ്യുക. ഇത് 5 മിനിറ്റ് മുഖത്ത് വച്ചശേഷ നീക്കം ചെയ്യാം. തീര്‍ച്ചയായും വ്യത്യാസം കാണാം’’

റൊട്ടി മാസ്‌ക് യഥാര്‍ത്ഥത്തില്‍ മുഖത്തിന് സഹായകമോ?

ഗോതമ്പ് ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുമ്പോള്‍, റോസ് വാട്ടര്‍ ജലാംശം നല്‍കുകയും, പാല്‍ ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ്, സുഷിരങ്ങള്‍ എന്നിവ ശുദ്ധീകരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് മാന്‍സി ഗുലാത്തി വിശദീകരിച്ചു.

എന്നാല്‍ എച്ച്ടി ലൈഫ്സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍, കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റും കോസ്മെറ്റിക് ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. റിങ്കി കപൂര്‍, ഗോതമ്പ് മാവും പാലും റോസ് വാട്ടറും മുഖത്ത് ഉപയോഗിച്ചാല്‍ ചര്‍മ്മം മെച്ചപ്പെടും എന്നുള്ളതിന് ശാസ്ത്രീയ തെളിവുകളല്ലെന്ന് വ്യക്തമാക്കി . വാസ്തവത്തില്‍, ഗോതമ്പ് അലര്‍ജി ഉള്ളവരില്‍ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു . ഗോതമ്പ് അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം മുഖക്കുരുവും വഷളാകാന്‍ ഇടയാക്കും,

ചര്‍മ്മത്തില്‍ പൊള്ളല്‍, ചൊറിച്ചില്‍, ചുവപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാകാം. അതിനാല്‍ തന്നെ ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ചു മാത്രം ഉത്പന്നങ്ങള്‍ മുഖത്തേക്കായി തിരഞ്ഞെടുക്കുക. സോഷ്യല്‍ മീഡിയയിലെ ഏതെങ്കിലും വീഡിയോകള്‍ പിന്തുടര്‍ന്ന് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കുന്നതിന് പകരം ഒരു ഡോക്ടര്‍നെ സമീപിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്നും അവര്‍ പറയുന്നു

അതേസമയം ഗോതമ്പ് കഴിക്കുന്നത് ശരീരത്തിന് ഗുണകരമെന്ന് ഡോ റിങ്കി കപൂര്‍ വിശദീകരിച്ചു. ചര്‍മ്മത്തിന്റെ വിവിധ ഗുണങ്ങള്‍ പ്രത്യേകിച്ച് ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തിനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിറ്റാമിന്‍ ബി 1 (തയാമിന്‍), ബി 3 (നിയാസിന്‍), തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഗോതമ്പ്, അകാല വാര്‍ദ്ധക്യത്തിനും ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു .

കൂടാതെ, മുഴുവന്‍ ഗോതമ്പില്‍ നാരുകളും സിങ്ക്, സെലിനിയം പോലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനാല്‍ ചര്‍മ്മകോശങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും നന്നായി വിതരണം ചെയ്യപ്പെടുന്നത് ചര്‍മ്മത്തെ സ്വാഭാവികമായി മെച്ചപ്പെടുത്താന്‍ അനുവദിക്കുന്നു. ധാന്യങ്ങളില്‍ കാണപ്പെടുന്ന ഫൈറ്റോന്യൂട്രിയന്റുകള്‍ വീക്കം കുറയ്ക്കുന്നതിനും സംയോജിതമായി പ്രവര്‍ത്തിക്കുന്നു.