Sports

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡെക്കായി; മോശം റെക്കോഡില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം രോഹിത്

മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ തലവേദന സമ്മാനിച്ചുകൊണ്ടാണ് ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ ജയം നേടിയത്. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യന്‍സും നായകന്‍ ഹര്‍ദിക് പാണ്ഡ്യയും രൂക്ഷമായ ട്രോളുകള്‍ക്കാണ് ഇരയാകുന്നത്. അതിനിടയിലാണ് ഇന്നലെ ടീമിന്റെ മൂന്‍ നായകന്‍ രോഹിത് ശര്‍മ്മ ഡക്കായി ആദ്യ ഓവറില്‍ പുറത്തു പോയതും. ഈ പുറത്താകലിലൂടെ രോഹിത് ഐപിഎല്ലിന്റെ ഒരു മോശം റെക്കോഡ് ബുക്കിലേക്കും ചെന്നു കയറി.

ന്യൂസിലന്റ് താരം ട്രെന്റ്‌ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. ട്രെന്റ് ബോള്‍ട്ട് ഒരു ഔട്ട്സ്വിംഗറിലൂടെ അവനിലൂടെ ഒന്ന് കുടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പറും നായകനുമായ സഞ്ജു സാംസള്‍ വലതുവശത്തേക്ക് ഡൈവുചെയ്ത് ഉജ്വലമായ ഒരു ക്യാച്ചിലൂടെ ഇന്ത്യയുടെ നായകനെ പുറത്താക്കി. ഐപിഎല്ലിലെ രോഹിതിന്റെ 17-ാം ഡക്കായിരുന്നു ഇത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്നയാള്‍ എന്ന ദിനേശ് കാര്‍ത്തിക്കിന്റെ റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയത്.

ആറ് ദിവസത്തിന് ശേഷം ഏപ്രില്‍ 7 ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് അടുത്ത കളിക്കുമ്പോള്‍ ശക്തമായി തിരിച്ചുവരുമെന്ന് രോഹിത് പ്രതീക്ഷിക്കുന്നു. 241 ഇന്നിംഗ്‌സുകളില്‍ നിന്നും 17 തവണയാണ് മുംബൈയുടെ മുന്‍ നായകന്‍ പൂജ്യത്തിന് പുറത്തായത്. ദിനേശ്കാര്‍ത്തിക് 224 ഇന്നിംഗ്‌സുകളില്‍ നിന്നും 17 തവണ പൂജ്യത്തിന് പുറത്തായി. 88 ഇന്നിംഗ്‌സുകളില്‍ 15 തവണ പൂജ്യത്തിന് പുറത്തായ പീയൂഷ് ചൗളയാണ് ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ പൂജ്യനായ വ്യക്തി. രോഹിത്, നണാന്‍ ദിര്‍, ഡിവാള്‍ഡ് ബ്രെവിസ് എന്നിവര്‍ അടക്കം മൂന്ന് പേര്‍ പൂജ്യത്തിന് പുറത്തായതോടെ 20 റണ്‍സിന് നാലു വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.